Activate your premium subscription today
റായ്പുർ ∙ നാഗ്പുരിൽ നിന്ന് കൊൽക്കത്തയിലേക്ക് 187 യാത്രക്കാരുമായി പറക്കുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരൻ അറസ്റ്റിലായി. റായ്പുരിൽ അടിയന്തര ലാൻഡിങ് നടത്തി പരിശോധിച്ച ശേഷമാണ് വ്യാജവിവരം നൽകിയ നാഗ്പുർ സ്വദേശി അനിമേഷ് മണ്ഡലിനെ അറസ്റ്റ് ചെയ്തത്. ഭീഷണിയെത്തുടർന്ന് രാവിലെ 9നാണ് വിമാനം സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ ഇറക്കിയത്. പരിശോധന പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്കു പന്ത്രണ്ടോടെ യാത്ര തുടർന്നു.
മട്ടന്നൂർ∙ ഇൻഡിഗോയുടെ കണ്ണൂർ–ഡൽഹി പ്രതിദിന സർവീസ് ഡിസംബർ 11 മുതൽ. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 5300 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. രാത്രി 10.30ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് വെളുപ്പിന് 1.20ന് കണ്ണൂരിൽ എത്തി തിരിച്ച് രാവിലെ 6.20ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 9.25ന് ഡൽഹിയിൽ എത്തുന്ന തരത്തിലാണ് സമയ
തിരുവനന്തപുരം∙ ഇൻഡിഗോ എയർലൈൻസ് തിരുവനന്തപുരം-പുണെ സെക്ടറിൽ പ്രതിദിന സർവീസ് ആരംഭിച്ചു. ആദ്യ സർവീസ് നടൻ ജയറാം ഉദ്ഘാടനം ചെയ്തു. പുണെ-തിരുവനന്തപുരം സർവീസ് (6ഇ-6647) രാത്രി 11.10ന് പുറപ്പെട്ട് പുലർച്ചെ 01.05ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മടക്ക വിമാനം (6ഇ-6648) തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 02.40ന് പുറപ്പെട്ട് പുലർച്ചെ 04.35 ന് പുണെയിലെത്തും. ആഭ്യന്തര ടെർമിനലിൽ (ടി1) നിന്നായിരിക്കും സർവീസ്.
കൊച്ചി രാജ്യാന്തര വിമാനത്താവളം വഴിയുള്ള ഇൻഡിഗോ സർവീസുകളുടെ എണ്ണം പ്രതിദിനം 80 ആയി ഉയർന്നു. പുതിയ ശീതകാല വിമാന സമയക്രമത്തിലാണ് ഇൻഡിഗോ കൂടുതൽ സർവീസുകൾ നടത്തുന്നത്. രാജ്യാന്തര സെക്ടറിൽ 41 പ്രതിവാര സർവീസുകളുണ്ട്. അബുദാബി, മസ്കത്ത്, മാലി, ദോഹ, ദുബായ്, കൊളംബോ, കുവൈത്ത് എന്നിവിടങ്ങളിലേക്കാണ് കൊച്ചിയിൽ നിന്ന് ഇൻഡിഗോ സർവീസ് ഉള്ളത്.
ന്യൂഡൽഹി∙ രാജ്യത്ത് വിമാന സർവീസുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു. വ്യാഴാഴ്ച മാത്രം 85 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര വിമാനക്കമ്പനികളുടെ 20 വീതം വിമാനങ്ങൾക്കും ആകാശ എയർലൈൻസിന്റെ 25 വിമാനങ്ങൾക്കുമാണ് ഇന്ന് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ രണ്ടാഴ്ചയ്ക്കിടെ
അബുദാബി∙ ഇൻഡിഗോ എയർലൈൻസ് അബുദാബി- തിരുച്ചിറപ്പള്ളി വിമാന സർവീസ് 25 മുതൽ നിർത്തലാക്കുന്നു. ആഴ്ചയിൽ 4 സർവീസ് ആണ് ഉണ്ടായിരുന്നത്.
ദുബായ് ∙ മുംബൈയിൽ നിന്ന് സൗദിയിലെ ജിദ്ദയിലേക്കും ഒമാനിലെ മസ്കത്തിലേക്കുമുള്ള 2 ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി. ഇന്ന് (തിങ്കൾ) മുംബൈയിൽ നിന്ന് പറന്നുയരേണ്ടിയിരുന്ന മസ്കത്തിലേക്കുള്ള 6ഇ 1275, ജിദ്ദയിലേക്കുള്ള 6ഇ 56 എന്നീ വിമാനങ്ങൾക്കാണ് ഭീഷണിയുണ്ടായത്. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ
ചെന്നൈ∙ ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തിൽ സഹയാത്രികയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ 43 കാരന് അറസ്റ്റില്‍. മുന്നിലെ സീറ്റിലിരുന്ന സ്ത്രീയെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചതിനാണ് സെയില്‍സ് എക്സിക്യൂട്ടീവായ രാജേഷ് ശര്‍മ എന്നയാളെ അറസ്റ്റ് ചെയ്തത്. രാജസ്ഥാൻ സ്വദേശിയായ ഇയാൾ വർഷങ്ങളായി ചെന്നൈയിലാണ് താമസം. ഭാരതീയ ന്യായ സംഹിത വകുപ്പ് 75 പ്രകാരമാണ് അറസ്റ്റ്.
കൊച്ചി∙ ഇൻഡിഗോ വിമാനസർവീസുകൾ രാജ്യവ്യാപകമായി തടസ്സപ്പെട്ടു. വിമാനസർവീസിന്റെ നെറ്റ്വർക്കില് സംഭവിച്ച തകരാർ മൂലം, ചെക്ക്–ഇൻ, ബുക്കിങ്, സേവനങ്ങളാണ് തടസ്സപ്പെട്ടത്. രാജ്യവ്യാപകമായി വിമാനസർവീസുകളുടെ പുറപ്പെടലുകളെയും തകരാർ ബാധിച്ചു. വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ നീണ്ട നിര അനുഭവപ്പെട്ടു.
കരിപ്പൂർ ∙ വിമാനത്തിന്റെ ശുചിമുറിയിൽനിന്നു ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) 91 ലക്ഷം രൂപയുടെ സ്വർണം കണ്ടെടുത്തു. യാത്രക്കാരനായ കർണാടക സ്വദേശി കസ്റ്റഡിയിൽ. ഇന്നലെ രാവിലെ 8ന് ജിദ്ദയിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽനിന്നാണു സ്വർണം ലഭിച്ചത്. രഹസ്യ
Results 1-10 of 105