Activate your premium subscription today
വിവിധ മേഖലകളില്‍ നവീന തന്ത്രങ്ങളും ആശയങ്ങളും സ്വീകരിച്ച് നേട്ടം കൈവരിക്കുന്ന കമ്പനികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന നേട്ടം നിക്ഷേപകര്‍ക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ അസറ്റ് മാനേജ്മെന്റ് ടാറ്റാ ഇന്ത്യ ഇന്നൊവേഷന് ഫണ്ട് അവതരിപ്പിച്ചിരിക്കുന്നത്. ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍,
എല്ലാവരെക്കൊണ്ടും നല്ലതു മാത്രം പറയിപ്പിച്ച ഒരു ‘തങ്കപ്പെട്ട ബ്രാൻഡ്’, അതായിരുന്നു വിസ്താര. നല്ലതു പറയിപ്പിക്കുക ഇത്ര വലിയ കാര്യമാണോയെന്നു തോന്നാം, പക്ഷേ വ്യോമയാനരംഗത്ത് ഇത് വമ്പൻ സംഗതി തന്നെയാണ്. അത്രയ്ക്കുണ്ട് പല വിമാനക്കമ്പനികളെക്കുറിച്ചും ജനങ്ങളുടെ മനസ്സിലുള്ള ‘നെഗറ്റീവ്’ ചിന്താഗതി. സർക്കാരിൽ നിന്ന് ഏറ്റെടുത്ത് നാളുകൾ കഴിഞ്ഞിട്ടു പോലും എയർ ഇന്ത്യയെക്കുറിച്ചുള്ള ‘നെഗറ്റിവിറ്റി’ സാക്ഷാൽ ടാറ്റ ഗ്രൂപ്പിന് പോലും മായ്ക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഓർക്കണം. എയർ ഇന്ത്യയിലേക്ക് വിസ്താര ലയിക്കുന്നുവെന്ന് കേട്ടപ്പോൾ മുതൽ ആളുകൾ ചോദിച്ചത് ഒരേയൊരു ചോദ്യമാണ്–‘വിസ്താരയുടെ എക്സ്പീരിയൻസ് എയർ ഇന്ത്യയാകുമ്പോൾ കിട്ടുമോ?’. ആ ചോദ്യം ഒടുവിൽ ടാറ്റ ഗ്രൂപ്പ് കേട്ടു. വിസ്താര വിമാനങ്ങളിലെ യാത്രാനുഭവം അതേപടി നിലനിർത്തുമെന്ന് ഉറപ്പുനൽകേണ്ടി വന്നു. ഒപ്പം ഒരു വാഗ്ദാനവും–എയർ ഇന്ത്യയെ വിസ്താരയുടെ തലത്തിലേക്ക് ഉയർത്തും! ഈ വാഗ്ദാനം യാത്രക്കാർ അപ്പാടെ വിഴുങ്ങിയിട്ടില്ലെന്നതു സത്യമാണ്. പക്ഷേ, 10 വർഷം പഴക്കവും 70 വിമാനങ്ങളും മാത്രമുള്ള ഒരു കമ്പനിയുടെ നിലവാരത്തിലേക്ക് 140 വിമാനങ്ങളും 90 വർഷത്തിന്റെ ചരിത്രവുമുള്ള ഒരു കമ്പനി മാറുമെന്ന് പറയേണ്ടി വന്നെങ്കിൽ, അത് വിസ്താരയുടെ വിജയമാണ്. മറ്റൊരു ബ്രാൻഡിനും അവകാശപ്പെടാനാവാത്ത മികവിന്റെ ചരിത്രമാണ് വിസ്താരയ്ക്കുള്ളത്. ബ്രാൻഡ് നിറം മുതൽ പ്രീമിയം ഇക്കോണമി ക്ലാസ് വരെ ഇതിൽ എടുത്തുപറയേണ്ടതാണ്. ഇന്ത്യയിൽ പ്രീമിയം ഇക്കോണമിയെന്ന സങ്കൽപ്പം തന്നെ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് വിസ്താരയ്ക്കാണ്. ഇന്ത്യൻ വ്യോമയാന രംഗത്തിന് ഒരു പ്രീമിയം ലുക്ക് ആൻഡ് ഫീൽ നൽകിയാണ് വിസ്താര കടന്നുപോകുന്നത്.
ന്യൂഡൽഹി∙ ടാറ്റയുടെ ജനപ്രിയ എയർലൈൻ ബ്രാൻഡ് ‘വിസ്താര’യ്ക്ക് ഗുഡ്ബൈ. ഇന്നലെ അർധരാത്രി 12 മുതൽ ‘എയർ ഇന്ത്യ’യെന്ന ബ്രാൻഡിലാണ് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത്. വരും ദിവസങ്ങളിലെ യാത്രകൾക്കായി മുൻകൂട്ടി വിസ്താരയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ ഇന്നു മുതൽ വിമാനത്താവളങ്ങളിലെത്തുമ്പോൾ എയർ ഇന്ത്യയുടെ ചെക്ക്–ഇൻ
മുംബൈ∙ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയെ ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡ് അംഗമായി നിയമിച്ചു. 2011ന് ശേഷം രണ്ട് ബോർഡുകളിലും ഒരേസമയം പ്രവർത്തിക്കുന്ന ആദ്യ ടാറ്റ കുടുംബാംഗമാണ് നോയൽ. അദ്ദേഹം എത്തിയതോടെ ടാറ്റ ട്രസ്റ്റ്സിന്റെ പ്രതിനിധികളായി മൂന്ന് പേർ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഇടംപിടിച്ചു. ടിവിഎസ് ചെയർമാൻ
ന്യൂഡൽഹി∙ ഗുജറാത്തിലെ വഡോദരയിലെ പുതിയ ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സിൽ നിർമിക്കുന്ന ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ സി–295 മിലിറ്ററി ട്രാൻസ്പോർട്ട് വിമാനം 2026ൽ പുറത്തിറങ്ങും. കോംപ്ലക്സിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചെസും ചേർന്ന് നിർവഹിച്ചു. ഇന്ത്യയുടെ
വഡോദര∙ ഗുജറാത്തിലെ വഡോദരയിൽ സി–295 വിമാനങ്ങളുടെ നിർമാണശാലയായ ടാറ്റ എയർക്രാഫ്റ്റ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ആദ്യ സ്വകാര്യ അസംബ്ലിലൈൻ (എഫ്എഎൽ) നിർമാണശാലയാണിത്.
ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ മാതൃസ്ഥാപനമായ ടാറ്റാ സൺസിന്റെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) 2025ൽ നടന്നേക്കും. ഐപിഒ നടത്തണമെന്ന നിബന്ധന ഒഴിവാക്കണമെന്ന ടാറ്റാ സൺസിന്റെ അപേക്ഷ റിസർവ് ബാഹ്ക് നിരസിച്ചുവെന്ന് ചില ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതേക്കുറിച്ച് ടാറ്റാ സൺസ് ടാറ്റാ സൺസ് ഐപിഒ നടന്നേക്കുമെന്ന
ന്യൂഡൽഹി∙ ടാറ്റയുടെ കീഴിലുള്ള എയർ ഇന്ത്യയും വിസ്താരയും തമ്മിൽ ലയിച്ച ശേഷം ബുക്കിങ് സമയത്ത് ഇരുകമ്പനികളുടെയും ഫ്ലൈറ്റുകൾ തിരിച്ചറിയാൻ കോഡ് നമ്പർ സഹായിക്കും. വിസ്താരയുടെ ഫ്ലൈറ്റുകളെല്ലാം ‘എഐ 2’ (AI 2) എന്ന ഫ്ലൈറ്റ്കോഡിലായിരിക്കും നവംബർ 12 മുതൽ അറിയപ്പെടുക. ഉദാഹരണത്തിന് UK 955 എന്ന ഫ്ലൈറ്റിന്റെ പുതിയ
ടാറ്റ ഗ്രൂപ്പിന്റെ റീറ്റെയ്ൽ കമ്പനിയായ ട്രെന്റിനെ കഴിഞ്ഞ 11 വർഷമായി നയിക്കുന്നത് ചെയർമാനും എംഡിയുമായ നോയലാണ്. നോയലിന്റെ കീഴിൽ ട്രെന്റിന്റെ ഓഹരി വില കഴിഞ്ഞ ദശാബ്ദത്തിൽ 6,000 ശതമാനം കുതിച്ചു. കമ്പനിയുടെ വിപണിമൂല്യം 2.8 ലക്ഷം കോടി രൂപയിലുമെത്തി.
രത്തന്‍ ടാറ്റയുമൊത്ത് കൊച്ചിയില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ അവസരം ലഭിക്കുക. അതിനിടെ കേരളത്തിലെ ഭക്ഷണ രീതികളെ കുറിച്ച് അതീവ താല്പര്യത്തോടെ അദ്ദേഹം ചോദിക്കുക. സാധാരണക്കാരില്‍ സാധാരണക്കാരോട് അദ്ദേഹത്തിന്റെ സമീപനം മനസിലാക്കുക, ഇതിനെല്ലാം അവസരം ലഭിച്ച മുന്‍ മാധ്യമ പ്രവര്ത്തകന് സ്മിതി സമൂഹ
Results 1-10 of 118