Activate your premium subscription today
ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി ദുബായ് പൊലീസ്.
മസ്കത്ത് ∙ ഒമാന്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ അലങ്കരിക്കാന്താത്കാലിക അനുമതി നല്കി റോയല്‍ ഒമാന്‍ പൊലീസ് (ആര് ഒ പി). പൊലീസ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നവംബര്‍ 30 വരെ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ച് ഉപയോഗിക്കാം. ഗതാഗത സുരക്ഷ ലംഘിക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകള്‍
'പാളറിന്റെ 2.2 മോഡൽ ഫൈവ് സീറ്റർ വണ്ടിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. പാളറിന്റെ 2.1 മോഡിഫൈ ചെയ്ത് ഇറക്കിയിരിക്കുന്ന ഈ വണ്ടിക്ക് ഓടാൻ പെട്രോളോ ഡീസലോ കറന്റോ ആവശ്യമില്ല. അതുകൊണ്ട് കാർബൺ എമിഷൻ ഒട്ടുമില്ല. ചിലവ് വളരെ കുറവാണ്. കമ്പനി സ്റ്റോക്കിൽ വണ്ടി ഉള്ളിടത്തോളം റീപ്ലേസ്മെന്റുമുണ്ട്. ഗ്രൗണ്ട് ക്ലിയറൻസ്
ഒറ്റപ്പാലം ∙ രൂപമാറ്റം വരുത്തി നിരത്തിലിറക്കിയ 2 ജീപ്പുകൾ ഓണാഘോഷ പരിപാടികൾക്കു പോകുന്നതിനിടെ പൊലീസ് പിടിച്ചെടുത്തു. വരോട്, കോതകുറുശ്ശി എന്നിവിടങ്ങളിൽ നിന്നാണു വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. മുകൾഭാഗം ഒഴിവാക്കി തുറന്ന നിലയിലായിരുന്നു ജീപ്പുകൾ. വിദ്യാലയങ്ങളിലെ ഓണാഘോഷങ്ങൾക്കു കൊണ്ടുപോകുകയായിരുന്നു ഇവയെന്നു പൊലീസ് പറഞ്ഞു. വരോട്ടേയും വാണിയംകുളത്തെയും സ്കൂളുകളിലേക്ക് ഓണാഘോഷ പരിപാടികൾക്കായി പോകുന്നതിനിടെയാണു ജീപ്പുകൾ പൊലീസ് കസ്റ്റഡിയിലായത്.
കൊച്ചി ∙ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വാഹനങ്ങളിൽ നിയമവിരുദ്ധമായി ബോർഡുകളും ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുകയാണെന്നും പിന്നെയെങ്ങനെ നിയമം ലംഘിക്കുന്ന മറ്റു വാഹനങ്ങൾക്കെതിരെ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. വാഹനങ്ങളിലെ നിയമലംഘനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്.
റിയാദ്∙ സുരക്ഷിതമായി വാഹനമോടിക്കുന്നതിന് പ്രഥമ പരിഗണന നൽകി ഒരുക്കിയ പുത്തൻ സ്മാർട്ട് ടെക്നോളജിയുമായി സൗദി സംരംഭം. സൗദിയിലെ വാഹന ഇൻഷൂറൻസ് സർവീസസ് കമ്പനിയായ നജം പുത്തൻ എഐ സ്മാർട്ട് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സുരക്ഷാ സംവിധാന സംരഭത്തിന് റിയാദിൽ തുടക്കം കുറിച്ചത്. വാഹനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള
കൊച്ചി ∙ റോഡ് സുരക്ഷയ്ക്ക് ഉൾപ്പെടെ ഭീഷണിയായി വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി നിർദേശം. ശബരിമലയിലെ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടു സ്വമേധയായെടുത്ത കേസിലാണു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. നിയമലംഘനം നടത്തുന്നവരുടെ ലൈസൻസും റജിസ്ട്രേഷനും റദ്ദാക്കാനും കോടതി നിർദേശിച്ചു.
കുവൈത്ത് സിറ്റി ∙ വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിനും ശബ്ദവർധനവിനുമെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടപടി ആരംഭിച്ചു. വാഹനങ്ങളുടെ സ്വാഭാവിക രൂപം മാറ്റുന്നതും പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടാവുന്ന രീതിയിൽ ശബ്ദം വർധിപ്പിക്കുന്നതുമായ നിയമലംഘനങ്ങൾ നിരവധി ശ്രദ്ധയിൽ വന്ന സാഹചര്യത്തിലാണ് നടപടി.
വീട്ടിലോ ഓഫിസിലോ കാണാറുള്ള സ്പ്ലിറ്റ് എസി ബസിൽ ഘടിപ്പിക്കാൻ പറ്റുമോ? കേൾക്കുമ്പോൾ ഇതൊക്കെ നടപ്പാകുന്ന കാര്യം വല്ലതുമാണോ എന്ന് ആലോചിക്കാൻ വരട്ടെ! കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി സതീഷ് ചെമ്മരത്തിലിന്റെ കയ്യിലുണ്ട് അതിന്റെ ഉത്തരം. ബസുകളോട് വല്ലാത്തൊരിഷ്ടമുള്ള സതീഷിന്റെ ആശയം നാട്ടിൽ കയ്യടി നേടുകയാണിപ്പോൾ. നാട്ടുകാർ മാത്രമല്ല, വിവരം കേട്ടറിഞ്ഞ ഗതാഗത മന്ത്രിയുടെ ഓഫിസിൽ നിന്നു വരെ സതീഷിന് വിളിയെത്തി. ബസ് സർവീസിൽ എന്നും പുതുമകളുമായി യാത്രക്കാരെ വിസ്മയിപ്പിച്ചിട്ടുള്ളവരാണ് സതീഷിന്റെ സംഗീത് ടൂർസ് ആൻഡ് ട്രാവൽസ്. എസി ഘടിപ്പിച്ച സതീഷിന്റെ ബസിന് നിരക്ക് കൂടുമെന്ന പേടിയും വേണ്ട. തീർത്തും ‘പ്രകൃതി സൗഹൃദ’ മാതൃകയിലാണ് സതീഷിന്റെ ബസിന്റെ പ്രവർത്തനം. ലോകത്ത് തന്നെ ആദ്യമാവും ഇങ്ങനെയൊരു ബസ് എന്ന് സതീഷ് പറയുന്നു. എങ്ങനെയാണ് നിരക്ക് കൂട്ടാതെ സതീഷ് എസി ബസ് കണ്ണൂരെ റോഡുകളിലൂടെ ഓടിക്കുന്നത്? ഗതാഗത മന്ത്രിയുടെ അഭിനന്ദനം നേടിയ ആ ആശയം എന്താവും? ബസ് ഇഷ്ടങ്ങളെപ്പറ്റി മനോരമ ഓൺലൈൻ പ്രീമിയത്തിൽ സതീഷ് സംസാരിക്കുന്നു...
തിരുവനന്തപുരം∙ വാഹനങ്ങളിൽ തീപിടിത്തം ഉണ്ടാകുന്നതിനു പ്രധാന കാരണം അനധികൃത രൂപമാറ്റം (ആൾട്ടറേഷൻ) ആണെന്ന് സർക്കാർ നിയോഗിച്ച പഠന സമിതിയുടെ കണ്ടെത്തൽ. താഴ്ന്ന വേരിയന്റ് വാഹനത്തിൽ ഉയർന്ന വേരിയന്റ് വാഹനങ്ങളുടെ ലൈറ്റും ഹോണും ക്യാമറയും സ്ഥാപിക്കും. മറ്റ് ഇലക്ട്രിക് സാമഗ്രികളിലും രൂപമാറ്റം വരുത്തും. കമ്പനി
Results 1-10 of 32