Activate your premium subscription today
ദുബായ് ∙ സാമ്പത്തിക മേഖലയിൽ ഒരുപാട് പ്രവാസികൾക്ക് കൈത്താങ്ങായതിൽ ഗൾഫ് ബാങ്കുകളിലെ വായ്പയ്ക്കു നിർണായക പങ്കുണ്ട്. അതേസമയം, ഇത്തരം വായ്പയിൽ തകർന്നവരും സാമ്പത്തിക തട്ടിപ്പു നടത്തിയവരുമുണ്ട്.
കുവൈത്തിലെ ഗൾഫ് ബാങ്കിൽ ശമ്പള സർട്ടിഫിക്കറ്റ് ജാമ്യം നൽകി കോടികൾ വായ്പ എടുത്ത ശേഷം അവിടത്തെ ജോലി അവസാനിപ്പിച്ചു നാട്ടിലേക്കും വിദേശ രാജ്യങ്ങളിലേക്കും കടന്ന മലയാളികൾക്കെതിരെ കേരളത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു പൊലീസ് അന്വേഷണം തുടങ്ങി.
ന്യൂഡൽഹി ∙ ഖത്തറിലെ ബാങ്കിൽ നിന്ന് 61 കോടി രൂപയുടെ വായ്പയെടുത്തു തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മലയാളിയായ കണ്ണൂർ തൂവക്കുന്ന് സ്വദേശി ഇസ്മായിൽ ചക്കരത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു.
കട്ടപ്പന ∙ സെൻട്രൽ ബാങ്ക് കട്ടപ്പന ശാഖയിലെ മുൻ സ്വർണവായ്പാ അപ്രൈസർ കൊല്ലംപറമ്പിൽ അനിൽ മുക്കുപണ്ടം പണയപ്പെടുത്തി തട്ടിച്ചത് 1.70 കോടി രൂപയെന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. 2013–2023 കാലയളവിലാണ് ഇയാൾ 23 ആളുകളുടെ പേരിലായി 101 സ്വർണപ്പണയ വായ്പകൾ എടുത്തതെന്നു കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിച്ചശേഷം അവരുടെ പേരിൽ മുക്കുപണ്ടം പണയപ്പെടുത്തിയാണു തട്ടിപ്പു നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണു തട്ടിപ്പു പുറത്തായത്.
ന്യൂഡൽഹി∙ വായ്പാത്തട്ടിപ്പുകാരെ കണ്ടെത്തുന്നതിനായി 25 ലക്ഷത്തിലധികം തിരിച്ചടവുള്ള എല്ലാ എൻപിഎ (നിഷ്ക്രിയ ആസ്തി) അക്കൗണ്ടുകളും ധനകാര്യ സ്ഥാപനങ്ങൾ പരിശോധിക്കണമെന്ന് റിസർവ് ബാങ്കിന്റെ മാർഗരേഖ. വായ്പയെടുത്ത വ്യക്തി മനഃപൂർവം തിരിച്ചടയ്ക്കാത്തതാണോ എന്നാണ് ബാങ്കുകൾ പരിശോധിക്കേണ്ടത്. ഐഡന്റിഫിക്കേഷൻ
ന്യൂഡൽഹി ∙ ഈ വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, ഹരിയാന കോൺഗ്രസിലെ 2 എംഎൽഎമാർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംഎൽഎ സുരേന്ദർ പൻവാറിനെ (55) അറസ്റ്റ് ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സ്വകാര്യ കമ്പനികൾ വഴി വായ്പത്തട്ടിപ്പു നടത്തിയ കേസിൽ മറ്റൊരു കോൺഗ്രസ് എംഎൽഎ റാവു ധൻ സിങ്ങിന്റെയും അടുത്ത ബന്ധുക്കളുടെയും വീടുകളിലും ഓഫിസുകളിലും നടത്തിയ പരിശോധനയിൽ 1.42 കോടി രൂപ കണ്ടെടുത്തു.
ദുബായ് ∙ യുഎഇയിലെ ബാങ്കുകളിൽ നിന്ന് ഭീമൻ തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നാട്ടിലേയ്ക്ക് മുങ്ങുന്ന തട്ടിപ്പുകാർക്ക് വീണ്ടും പ്രഹരമായി കേരളത്തിലെ കോടതി. യുഎഇയിലെ ഇൻവെസ്റ്റ് ബാങ്ക് വായ്പയായി അനുവദിച്ച 135 കോടി രൂപയിൽ 83 കോടി രൂപ തിരിച്ചടയ്ക്കാതെ മുങ്ങിയതിന്റെ പേരിൽ കാസർകോട് കാഞ്ഞങ്ങാട് ചന്തേര
വായ്പാ ആപ്പ് തട്ടിപ്പുകേസിൽ അറസ്റ്റിലായ ചൈനീസ് വനിത അടിയന്തരമായി സ്വദേശയാത്ര അനുവദിക്കണമെന്നു നൽകിയ അപേക്ഷ കർണാടക ഹൈക്കോടതി തള്ളി. വിചാരണ പൂർത്തിയായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
യുഎഇയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നെടുത്ത 41 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്ത കേസില് കുറ്റാരോപിതരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ അടുത്തിടെ കണ്ണൂർ ജില്ലാ കോടതി ഉത്തരവിട്ടത് ഇത്തരത്തിൽ തട്ടിപ്പു നടത്തുന്നവർക്ക് മുന്നറിയിപ്പാണെന്ന് യുഎഇയിലെ നിയമവിദഗ്ധർ പറയുന്നു.
ദുബായ് ∙ ഓൺലൈൻ തട്ടിപ്പുകാർ ദിവസംതോറും പുതിയ സൂത്രങ്ങളുമായി രംഗത്ത്. സമൂഹമാധ്യമത്തിൽ പരസ്യം നൽകിയുള്ള വായ്പാ തട്ടിപ്പാണ് ഏറ്റവും പുതുതായി പുറത്തുവന്ന സംഭവം. വലിയ നൂലാമാലകളില്ലാതെ വായ്പയായി വൻതുക വാഗ്ദാനം ചെയ്യുന്ന കമ്പനി ആളുകളെ ബന്ധപ്പെട്ട് ഇതിന് മുന്നോടിയായി പ്രൊസസിങ് ഫീസായി ആദ്യം പണം
Results 1-10 of 37