Activate your premium subscription today
ഈ വർഷം മാർച്ചിലാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഒടുവിൽ മാറ്റമുണ്ടായത്. അന്ന് കേന്ദ്രം ലിറ്ററിന് രണ്ടുരൂപ വീതം കുറയ്ക്കുകയായിരുന്നു. അതോടെ കേരളത്തിൽ വില പെട്രോളിന് 107.56 രൂപയും ഡീസലിന് 96.43 രൂപയുമായി (തിരുവനന്തപുരം വില).
പൊതുമേഖലാ എണ്ണവിതരണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ) ഒരുക്കുന്ന പുതിയ റിഫൈനറിയിൽ സൗദി അറേബ്യയും പങ്കാളിയായേക്കും. 50,000 കോടി രൂപ നിക്ഷേപത്തോടെയാണ് ബിപിസിഎൽ പുത്തൻ റിഫൈനറി സ്ഥാപിക്കുന്നതെന്നും ഇതിനുള്ള സ്ഥലം സംബന്ധിച്ച് പരിശോധനകൾ നടക്കുകയാണെന്നും ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട്
കൊച്ചി ∙ ബ്രഹ്മപുരത്തു ഭാരത് പെട്രോളിയം കോർപറേഷന്റെ (ബിപിസിഎൽ) കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം. സ്വച്ഛ് ഭാരത് മിഷൻ പത്താം വാർഷികത്തിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ പദ്ധതികൾക്കൊപ്പം സിബിജി പ്ലാന്റിനും
പെട്രോൾ വില ഏതാനും വർഷമായി ലിറ്ററിന് 100 രൂപയ്ക്കുമേൽ തുടരുകയാണ്. ഡീസലിന് 95 രൂപയ്ക്ക് മുകളിലും. പെട്രോളിന് 107.56 രൂപയും ഡീസലിന് 96.43 രൂപയുമാണ് തിരുവനന്തപുരത്ത് വില.
സൗദി അറേബ്യയിൽ നിന്ന് കഴിഞ്ഞമാസം പ്രതിദിനം 4.98 ലക്ഷം ബാരൽ ഇറക്കുമതി നടന്നു; പക്ഷേ ഇത് 2023 ജൂലൈക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന ഇറക്കുമതിയാണ്. ചൈനയുടെ രണ്ടാമത്തെ വലിയ എണ്ണ സ്രോതസ്സ് മലേഷ്യയാണ്.
വ്യാപാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത അഞ്ചു വർഷത്തേക്ക് 1.70 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ ഭാരത് പെട്രോളിയം കോർപറേഷൻ. കഴിഞ്ഞ സാമ്പത്തിക വർഷം 26.673.50 കോടിയുടെ റെക്കോർഡ് ലാഭമാണ് ബിപിസിഎൽ നേടിയത്. പ്രോജക്ട് ആസ്പെയറിന്റെ ഭാഗമായി നടത്തുന്ന നിക്ഷേപം ലക്ഷ്യമിടുന്നത് ഹരിത ഊർജം, പെട്രോകെമിക്കൽസ് മേഖലയുടെ വികസനമാണ്.
2022 മെയ്ക്ക് ശേഷം പൊതുമേഖലാ എണ്ണക്കമ്പനികൾ പിന്നീട് പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്തിയത് ഈ വർഷം മാർച്ച് 15നാണ്. പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതമാണ് കുറച്ചത്. അതോടെ, കേരളത്തിൽ വില പെട്രോളിന് 107.56 രൂപയും ഡീസലിന് 96.43 രൂപയുമായി.
കൊച്ചി ∙ എൽപിജി ഉപഭോക്താക്കൾ ബയോമെട്രിക് മസ്റ്ററിങ്ങിനായി തിരക്കുകൂട്ടേണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. അപ്ഡേഷൻ പൂർത്തിയായിട്ടില്ലെങ്കിലും സേവനമോ ആനുകൂല്യങ്ങളോ നിഷേധിക്കില്ല. വിതരണ ഏജൻസികൾ മുഖേനയും കമ്പനികളുടെ ആപ്പ് വഴിയും അപ്ഡേഷൻ നടത്താം.
കൊച്ചി ∙ എൽപിജി ഉപഭോക്താക്കൾ ബയോമെട്രിക് മസ്റ്ററിങ്ങിനായി തിരക്കുകൂട്ടേണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. അപ്ഡേഷൻ പൂർത്തിയായിട്ടില്ലെങ്കിലും സേവനമോ ആനുകൂല്യങ്ങളോ നിഷേധിക്കില്ല. വിതരണ ഏജൻസികൾ മുഖേനയും കമ്പനികളുടെ ആപ്പ് വഴിയും അപ്ഡേഷൻ നടത്താം. ഓൺലൈൻ അപ്ഡേഷന് കമ്പനി ആപ്പും ചിത്രം എടുക്കാനായി ആധാർ ഫെയ്സ് ആർഡി ആപ്പും ഫോണിൽ ഡൗൺലോഡ് ചെയ്യണം. സംശയപരിഹാരത്തിനുള്ള ടോൾഫ്രീ നമ്പർ: 1800 2333555.
ന്യൂഡൽഹി ∙ ആധാർ ബയോമെട്രിക് സാക്ഷ്യപ്പെടുത്തൽ പാചകവാതക ഉപഭോക്താക്കൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നു പെട്രോളിയം മന്ത്രാലയം വിശദീകരിച്ചു. ആധാർ ബയോമെട്രിക് സാക്ഷ്യപ്പെടുത്തൽ നടത്താത്തവർക്കു പാചകവാതകം നിഷേധിച്ചിട്ടില്ല. വ്യാജ ഉപഭോക്താക്കളെ ഒഴിവാക്കുന്നതിനു വേണ്ടിയാണ് പാചക വാതക സിലിണ്ടർ വിതരണം ആധാറുമായി ബന്ധപ്പെടുത്തുന്നത്. പുതിയ കണക്ഷന് ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് സാക്ഷ്യപ്പെടുത്തൽ ആവശ്യമാണ്. നിലവിലുള്ള കണക്ഷനുകൾ പരിശോധിക്കുന്നതിനായി ഉപഭോക്താക്കളുടെ പ്രത്യേക ക്യാംപുകൾ നടത്തുന്നുണ്ട്.
Results 1-10 of 55