Activate your premium subscription today
മരണശേഷമുള്ള ലൈഫ് ഇൻഷുറൻസ് ക്ലെയിമുകൾ 15 ദിവസത്തിനകം തീർപ്പാക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) പുതുക്കിയ മാസ്റ്റർ സർക്കുലർ. മറ്റ് അന്വേഷണങ്ങളോ പരിശോധനകളോ ആവശ്യമില്ലാത്ത ‘ഡെത്ത് ക്ലെയിമു’കൾക്കാണ് ഇത് ബാധകം. മുൻപ് 30 ദിവസം വരെയെടുക്കാമായിരുന്നു.
തൃശൂർ ∙ കാർ അപകടത്തിൽപെട്ട് വനിതാ ഡോക്ടർ മരിച്ച സംഭവത്തിൽ കാറിൽ അഞ്ചിൽ കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നതിനാൽ ഇൻഷുറൻസ് സംഖ്യ നൽകാനാവില്ലെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളി 93.50 ലക്ഷം രൂപ നൽകാൻ മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ വിധി. പുതുച്ചേരി സർവകലാശാലയിൽനിന്ന് എംബിബിഎസ് സർട്ടിഫിക്കറ്റ് വാങ്ങി
ദുബായ് ∙ സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ സഹകരണത്തോടെ ഇന്ത്യയിൽ നിന്നുള്ള ബ്ലൂ കോളർ തൊഴിലാളികൾക്ക് സമഗ്ര ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്.
വർഷം 1999. കോഴിക്കോട് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ ജനുവരിയിൽ കുഴിച്ചിട്ട ഒരു മൃതദേഹം കുഴിച്ചെടുക്കാൻ റവന്യു ഉദ്യോഗസ്ഥരും പൊലീസും ഫൊറൻസിക് സർജനുമടങ്ങുന്ന വലിയൊരു സംഘം കാത്തു നിൽക്കുകയാണ്. ചെറിയൊരു മഴ. അതു വക വയ്ക്കാതെ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ബന്ധുക്കളാരും അവകാശവാദം ഉന്നയിക്കാൻ വരാതിരുന്നതിനെ തുടർന്ന് കുഴിച്ചിട്ട അജ്ഞാതമൃതദേഹം കൊലപാതകം ചെയ്യപ്പെട്ട ഖദീജ എന്ന സ്ത്രീയുടേതാണോ എന്ന സംശയത്തെ തുടർന്നാണ് നടപടി. മൃതദേഹത്തിന്റെ ചുമതലയുണ്ടായിരുന്ന സ്റ്റേഷൻ ഹൗസ് ഓഫിസർ ചൂണ്ടിക്കാണിച്ച സ്ഥലത്ത് കുഴിച്ചു നോക്കിയപ്പോൾ കിട്ടിയത് രണ്ടു മൃതദേഹങ്ങൾ! എന്നാൽ അവ രണ്ടും കൊല്ലപ്പെട്ട സ്ത്രീയുടേത് ആയിരുന്നില്ല. ഒടുവിൽ നടപടികൾ അവസാനിപ്പിച്ച് ഉദ്യോഗസ്ഥ സംഘം മടങ്ങി. മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ആ കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. മൃതദേഹം കണ്ടെത്താതിരുന്നിട്ടും ശിക്ഷ വിധിച്ച അപൂർവം കേസുകളിൽ ഒന്നായിരുന്നു കാസർകോട്ടെ ഖദീജ വധക്കേസ്.
Results 1-4