Activate your premium subscription today
ലേബർ മാർക്കറ്റ് റെഗുലേറ്ററിങ് അതോറിറ്റിയുടെ (എൽഎംആർഎ ) അൻപതോളം ഡിജിറ്റലൈസ്ഡ് സേവനങ്ങൾ പരിഷ്കരിച്ചു. കാര്യക്ഷമതയും ഉപഭോക്തൃ സംതൃപ്തിയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ പരിഷ്കരണം എൽഎംആർഎയുടെ സിഇഒ നിബ്രാസ് താലിബ് ആണ് പ്രഖ്യാപിച്ചത്.
ദിവസവും നേരം പുലർന്നാൽ ആ കോൾ വരും, ‘സർ ഒരു ക്രെഡിറ്റ് കാർഡ് വന്നിട്ടുണ്ട്, വാങ്ങാൻ എപ്പോള്‍ വരും’. ഇതേ കോൾ വിവിധ ബാങ്കുകളില്‍ നിന്നാണ് വരുന്നതെന്നതും കൗതുകകരമാണ്. വർഷങ്ങൾക്ക് മുൻപ് ഒരു ക്രെഡിറ്റ് കാർഡ് കിട്ടാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരുമായിരുന്നു, അതും രേഖകളായ രേഖകളൊക്കെ നൽകുകയും വേണം. എന്നാൽ ഇന്ന് ചോദിച്ചവർക്കും ചോദിക്കാത്തവർക്കുമെല്ലാം ക്രെഡിറ്റ് കാർഡുകൾ വാരിക്കോരി നൽകുകയാണ്. അതായത് കടം വാങ്ങാത്തവരെയും കടക്കാരാക്കാനുള്ള വഴിയൊരുക്കുകയാണ് ‘ക്രെഡിറ്റ് കാർഡ് കെണി’. സമീപ വർഷങ്ങളിൽ, ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം ഗണ്യമായി കുതിച്ചുയർന്നിട്ടുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇതോടെ ഉപഭോക്താക്കൾക്കിടയിലെ കടത്തിന്റെ തോത് വർധിച്ചു. രാജ്യത്ത് കടക്കാരുടെ എണ്ണം കുത്തനെ കൂടി. സൗകര്യപ്രദമായ ഒരു സാമ്പത്തിക ഇടപാട് സംവിധാനമെന്ന നിലയിൽ ക്രെഡിറ്റ് കാർഡുകളുടെ വർധിച്ചുവരുന്ന ജനപ്രീതിയും പണം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ പല വ്യക്തികളും നേരിടുന്ന വെല്ലുവിളികളും ഈ പ്രതിഭാസം പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന്റെ കുതിപ്പ് വലിയൊരു സാമ്പത്തിക ദുരന്തത്തിലേക്കാണോ പോകുന്നതെന്ന സൂചനയും നമുക്കു മുന്നിലുണ്ട്. അതേസമയം, ക്രെഡിറ്റ് കാർഡുകളുടെ എണ്ണം വർധിച്ചതോടെ വിപണിയിൽ ക്രയവിക്രയം കൂടിയെന്നും ഇത് രാജ്യത്തെ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാണ് എന്നുമാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. എന്താണു യാഥാർഥ്യം?
ഡിജിറ്റല്‍ പേയ്മെന്റ് സേവനത്തെ ജനകീയമാക്കിയ പേയ് ടിഎമ്മിനെതിരെ രാജ്യത്ത് ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള കടുത്ത നടപടിയാണ് ആര്.ബി.ഐ കൊക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരി 29ന് ശേഷം പേയ്ടിഎം പേയ്മെന്റ് ബാങ്കിന്റെ അക്കൗണ്ട് ഉടമകള്‍ക്ക് എന്താണ് സംഭവിക്കുക. കരിക്ക് വില്‍പ്പനക്കാരുടെയും
റിസര്‍വ് ബാങ്ക് വിതരണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഡിജിറ്റല്‍ രൂപത്തിലുള്ള കറന്‍സിയാണ് ഡിജിറ്റല്‍ റുപ്പി. ഏറ്റവും പുതിയ ഈ ഡിജിറ്റല്‍ കറന്‍സി സാങ്കേതികവിദ്യയുടെ കാര്യത്തില്‍ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ മുന്‍പന്തിയില്‍ തന്നെയുണ്ട്. സുരക്ഷിതവും കാര്യക്ഷമവും എല്ലാവരേയും സാമ്പത്തിക
എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് വേഗമേറിയതും കടലാസ് രഹിതവുമായ ബാങ്കിംഗ് നൽകുന്നതിനായി ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ 'എക്സ്പ്രസ് വേ' ആരംഭിച്ചു. വ്യക്തിഗത വായ്പകൾ, ബിസിനസ് ലോണുകൾ, കാർ ലോണുകൾ, ഭവനവായ്പകൾ, കാർഡുകളിലെ വായ്പകൾ, ക്രെഡിറ്റ് കാർഡ്, സേവിംഗ്സ് അക്കൗണ്ടുകൾ തുടങ്ങിയ സേവനങ്ങൾ
ഫിൻടെക് സ്റ്റാർട്ടപ്പായ എയ്സ് വെയർ ഫിൻടെക് സർവീസസ് ലിമിറ്റഡിന്റെ (എയ്സ് മണി) ഭൂരിപക്ഷ ഓഹരികൾ ചെന്നൈ ആസ്ഥാനമായ റേഡിയന്റ് കാഷ് മാനേജ്മെന്റ് സർവീസസ് ലിമിറ്റഡ് (ആർസിഎംഎസ്) വാങ്ങുന്നു. എയ്സ് മണിയുടെ 57 % ഓഹരികൾ ആർസിഎംഎസ് സ്വന്തമാക്കുമെങ്കിലും ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.
ഡിജിറ്റൽ വായ്പാ രംഗത്തേക്ക് ടെക് ഭീമന്മാരുടെ ആധിപത്യമുണ്ടായേക്കാമെന്ന ആശങ്ക പങ്കുവച്ച് റിസർവ് ബാങ്ക് സ്ഥാപിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ് ഫിനാൻഷ്യൽ റിസർച് ആൻഡ് ലേണിങ്ങിന്റെ (സിഎഎഫ്ആർഎഎൽ) റിപ്പോർട്ട്. ഗൂഗിൾ അടക്കമുള്ള കമ്പനികൾ ഡിജിറ്റൽ വായ്പാരംഗത്തേക്ക് കടന്നുവരുന്നുവെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ മാസമാണ്.
പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ബാങ്കുകൾ ഇടപാടുകാർക്ക് നൽകുന്ന സേവനത്തിന്റെ ഗുണമേന്മയെ കുറിച്ച് റിസർവ് ബാങ്ക് ഏറ്റവും അവസാനം ഒരു പഠനം നടത്തിയതും ബാങ്കുകൾക്ക് ചില നിർദ്ദേശങ്ങൾ നൽകിയതും. അത് കഴിഞ്ഞുള്ള ഒരു വ്യാഴവട്ടത്തിനിടയിൽ ബാങ്കുകളുടെ ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും പ്രവർത്തനങ്ങളിലും വലിയ
തട്ടിപ്പുകാർ പൊതു ചാർജിങ് പോയിന്റുകൾ ഉപയോഗിച്ച് നടത്തുന്ന പുതിയ തരം തട്ടിപ്പാണ് ജ്യൂസ് ജാക്കിംഗ്.ഫോൺ ചാർജ് തീർന്നാൽ പൊതുവെചാർജിങ് പോർട്ട് ഉള്ള കോഫി ഷോപ്പുകൾ, സ്റ്റോറുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവയിലെ സൗകര്യം പലരും ഉപയോഗിക്കാറുണ്ട്.എന്നാൽ ഇപ്പോൾ ഇത്തരം ചാർജിങ്ങിലൂടെ പോലും നമ്മുടെ ഫോൺ വിവരങ്ങൾ
കൊച്ചി∙ 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതോടെ ബാങ്കുകളിലേക്ക് നിക്ഷേപമായി ഒരു ലക്ഷം കോടി രൂപ എത്തുമെന്ന് എസ്ബിഐയുടെ സാമ്പത്തികാവലോകന റിപ്പോർട്ട്. 2000 നോട്ടുകൾ കയ്യിലുള്ളവർ ബാങ്കുകളിലെത്തിച്ച് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിലൂടെയാണ് ഈ തുക വരുന്നത്. രാജ്യമാകെ വായ്പകളുടെ വളർച്ച 16% ആവുകയും
Results 1-10