Activate your premium subscription today
Saturday, Mar 22, 2025
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഈയിടെ ഗോള്‍ഡ് ഇ.ജി.ആർ എന്ന സേവനം ആരംഭിച്ചു. അതിനെക്കുറിച്ച്, ബി.എസ്.ഇയുടെ ചീഫ് ബിസിനസ് ഓഫിസർ സമീർ പാട്ടില്‍ സംസാരിക്കുന്നു. എന്താണ് ബി.എസ്.ഇ ഇ.ജി.ആർ ? സ്വർണത്തിനെ പ്രതിനിധീകരിക്കുന്ന പ്രൊഡക്ടുകള്‍ ഇലക്ട്രോണിക്
ഓഹരികളെപ്പോലെ സ്വർണം വാങ്ങാനും വിൽക്കാനും നിക്ഷേപമാക്കി സൂക്ഷിക്കാനും കഴിയുമോ? ഇനി കഴിയും. ഓഹരി വിപണികളിൽ വലിയ മാറ്റത്തിന്റെ തുടക്കം കുറിച്ച് സ്വർണത്തിന്റെ ഇത്തരം വാങ്ങലും വിൽക്കലും കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇലക്ട്രോണിക് ഗോൾഡ് റസീറ്റായാണ് (ഇജിആർ) സ്വർണം വാങ്ങാനും വിൽക്കാനും കഴിയുക. ഒക്ടോബർ 24 ന് ദീപാവലിയോട് അനുബന്ധിച്ചു നടന്ന മുഹൂർത്ത വ്യാപാരത്തിൽ, രാജ്യത്തെ പ്രധാന ഓഹരി വിപണിയായ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (ബിഎസ്സി) ഓഹരിപോലെ സ്വർണത്തിന്റെ വ്യാപാരവും തുടങ്ങിവച്ചു. ആവശ്യമെങ്കിൽ സ്വർണം ഫിസിക്കൽ രൂപത്തിൽ തിരികെയെടുക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. 995, 999 പരിശുദ്ധിയുള്ള തങ്കമാണ് ഇജിആറുകളാക്കി മാറ്റുന്നത്. ബിഎസ്സി ആദ്യ സ്വർണ വ്യാപാര ഇടപാട് പൂർത്തീകരിച്ചതോടെ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചും ഉടൻ സ്വർണ ഇജിആറുകളുടെ വ്യാപാരം തുടങ്ങിയേക്കും. ബിഎസ്സിയുടെ പ്ലാറ്റ്ഫോമിൽ ആദ്യദിനം തന്നെ നൂറിലധികം പേരാണ് സ്വർണ ഓഹരികളുടെ വ്യാപാരം നടത്തിയത്. കൂടുതൽ സുതാര്യമായി സ്വർണം വാങ്ങാവുന്ന എക്സ്ചേഞ്ചുകൾ ആരംഭിക്കുന്നതോടെ രാജ്യത്താകെ ഒരൊറ്റ സ്വർണവില വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എങ്ങനെയാണ് ‘സ്വർണ’ ഓഹരികളുടെ വ്യാപാരം നടക്കുന്നത്? സ്വർണം എങ്ങനെ ഇജിആർ ആക്കി മാറ്റാം? എന്തെല്ലാമാണ് ഇജിആറിന്റെ പ്രത്യേകതകൾ? ഇതെങ്ങനെ, ആർക്കെല്ലൊം വാങ്ങാനാകും? എത്രകാലം വരെ നിക്ഷേപകന് ഇജിആർ കയ്യിൽ സൂക്ഷിക്കാം? ഇതിന്റെ നേട്ടങ്ങൾ എന്തെല്ലാമാണ്? ഇ–റെസീറ്റുകൾ കൈകാര്യം ചെയ്യുക ആരുടെ മേൽനോട്ടത്തിലായിരിക്കും? എല്ലാം വിശദമായറിയാം...
Results 1-2
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.