Activate your premium subscription today
500 രൂപയുടെ വ്യാജനോട്ടുകള്‍ ധാരാളം വിപണിയില്‍ എത്തുന്നുണ്ട്. ചിലപ്പോള്‍ നമ്മുടെ പോക്കറ്റില്‍ കിടക്കുന്ന 500 രൂപ നോട്ട് തന്നെ വ്യാജനാകാന്‍ സാധ്യത ഏറെയാണ്. സാധനം വാങ്ങി പണം നല്കുമ്പോള് ബാക്കി തരുന്ന നോട്ടുകള്‍ ഒന്ന് എണ്ണിനോക്കി മാത്രമാണ് തിരിച്ച് പോക്കറ്റില്‍ വയ്ക്കുന്നത്. ഇത് വ്യാജനാണോ എന്ന് പലരും
മൂവാറ്റുപുഴ∙ വ്യാജ നോട്ടുകൾ നൽകി ആലുവ സ്വദേശിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തയാളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വാഴൂർ ഇളക്കുന്നേൽ വാടകയ്ക്ക് താമസിക്കുന്ന, കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി തട്ടാംപറമ്പിൽ മണിയെ (68) ആണു പൊലീസ് അറസ്റ്റ് ചെയ്തത്. സമാനമായ വിധത്തിൽ ഇയാൾ ഒട്ടേറെപ്പേരിൽ നിന്നു പണം തട്ടിയെടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
അഹമ്മദാബാദിലെ സ്വർണ വ്യാപാരി മെഹുൽ താക്കറിനൊരു ഫോൺ കോൾ. പരിചയക്കാരനായ ജ്വല്ലറി ഉടമ പ്രശാന്ത് പട്ടേലിന് 2.1 കിലോ സ്വർണക്കട്ടി വേണം. 1.6 കോടി രൂപയ്ക്ക് ഇടപാടുറപ്പിച്ച് സ്വർണം കൈമാറിക്കഴിഞ്ഞപ്പോഴാണ് താക്കറിന്റെ സഹായികൾ ആ സത്യം മനസ്സിലാക്കിയത്: 500 രൂപ നോട്ടിനൊരു വശപ്പിശക്. ഗാന്ധിജിയെ കാണാനില്ല; പകരം ബോളിവുഡ് നടൻ അനുപം ഖേറിന്റെ ചിരിമുഖം. തിരിച്ചും മറിച്ചും പരിശോധിച്ചു. തട്ടിപ്പിനൊരു തമാശക്കുറി പോലെ അച്ചടിച്ചിരിക്കുകയാണ്: ‘റിസോൾ ബാങ്ക്’; റിസർവ് ബാങ്കിനു പകരം!
മലപ്പുറം ∙ മോറിസ് കോയിൻ എന്ന വ്യാജ ക്രിപ്റ്റോ കറൻസിയുടെ പേരിൽ പൂക്കോട്ടുംപാടം കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിൽ തൃശൂർ മുതൽ കാസർകോട് വരെ ജില്ലകളിലുള്ളവർക്കാണ് പണം നഷ്ടമായത്. ഏറ്റവും കുറഞ്ഞത് 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ തോതിൽ 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം.
കണ്ണൂർ∙ നഗരത്തിലെ ബാറിൽ 500 രൂപയുടെ 5 കള്ളനോട്ടുകൾ നൽകിയ കേസിൽ 2 പേരെ പൊലീസ് ചോദ്യം ചെയ്തു. കാസർകോട് ചന്തേര പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത പടന്ന സ്വദേശികളായ ഹാരിസ്, ഫിറോസ് എന്നിവരെയാണു ചോദ്യം ചെയ്തത്. കേസിൽ പയ്യന്നൂർ കണ്ടോത്തെ ഷിജു, പാടിയോട്ടുചാൽ ഏച്ചിലാംപാറയിലെ പി.പി.ശോഭ എന്നിവരെ കണ്ണൂർ
കാട്ടാക്കട (തിരുവനന്തപുരം)∙ കാഷ് ഡിപ്പോസിറ്റ് മെഷീൻ (സിഡിഎം) വഴി അമ്മയുടെ അക്കൗണ്ടിലേക്ക് 4000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച മകൻ പിടിയിൽ. ഇയാളുടെയും ബന്ധുവിന്റെയും വീടുകളിൽ നടത്തിയ പരിശോധനയിൽ 100 രൂപ, 500 രൂപ നോട്ടുകൾ നിർമിക്കാൻ ഉപയോഗിച്ച കംപ്യൂട്ടർ, പ്രിന്റർ, മഷി എന്നിവയും 100 രൂപയുടെ പ്രിന്റുകളും പൊലീസ് പിടിച്ചെടുത്തു.
ജര്‍മനിയിലെ ഷ്ലെസ്വിഗ് ഹോള്‍സൈ്ററന്‍ സംസ്ഥാനത്തു നിന്ന് 103 മില്യൻ ഡോളറിന്റെ കള്ളപ്പണം പിടിച്ചെടുത്തു.
കോഴിക്കോട് ∙ എസ്ബിഐ കോഴിക്കോട് ശാഖയിൽ നിന്നു തിരുവനന്തപുരത്തു റിസർവ് ബാങ്കിലേക്ക് അയച്ച പണത്തിൽ വ്യാജ നോട്ടുകൾ. ജനുവരി ആദ്യവാരം അയച്ച നോട്ടുകളിലാണ് 500 രൂപയുടെ 9 വ്യാജ നോട്ടുകളും 2,000 രൂപയുടെ 2 നോട്ടുകളും കണ്ടെത്തിയത്. റിസർവ് ബാങ്കിന്റെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്ത ശേഷം
കൊട്ടാരക്കര∙ അതിർത്തി കടന്ന് കൊല്ലം റൂറൽ ജില്ലയിലേക്ക് വൻതോതിൽ കള്ളനോട്ട് എത്തുന്നതായി റിപ്പോർട്ട്. 500 രൂപയുടെ 17 കള്ള നോട്ടുകളുമായി പത്തനാപുരം പാതിരിക്കൽ അബ്ദുൽ റഷീദ് (59) കിളിമാനൂർ പൊലീസിന്റെ പിടിയിലായി. റൂറൽ ജില്ലയിലെ ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാളുടെ ജാമ്യം റദ്ദാക്കാൻ കൊല്ലം റൂറൽ ക്രൈം
ആക്രിസാധനങ്ങൾ ശേഖരിക്കുന്നയാൾക്ക് മാലിന്യക്കൂമ്പാരത്തിൽ നിന്നു ലഭിച്ച 25 കോടി രൂപയുടെ ഡോളർ നോട്ടുകൾ വ്യാജമെന്നു പൊലീസ് കണ്ടെത്തി. 100 ഡോളർ നോട്ടുകളുടെ 23 കെട്ടുകൾ ഉൾപ്പെട്ട ചാക്കാണ് ഹെബ്ബാൾ നാഗവാര റെയിൽവേ ട്രാക്കിനു സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് കഴിഞ്ഞ 1ന് ബംഗാൾ സ്വദേശിയായ സൽമാൻ ഷെയ്ഖിനു ലഭിച്ചത്.
Results 1-10 of 67