Activate your premium subscription today
ന്യൂഡൽഹി ∙ 1974 ലെ ജലനിയമ ലംഘനങ്ങൾ ക്രിമിനൽ കുറ്റമല്ലാതാക്കുന്ന ഭേദഗതി പ്രാബല്യത്തിൽ. പകരം 10,000 രൂപ മുതൽ 15 ലക്ഷം രൂപ വരെ പിഴ ഈടാക്കാനാണ് ഭേദഗതിയിൽ നിർദേശിക്കുന്നത്. രണ്ടാം ബിജെപി സർക്കാരിന്റെ കാലത്ത് ഭേദഗതി ബിൽ ഇരുസഭകളും പാസാക്കിയിരുന്നു. ബിൽ നിയമമാക്കി ഇന്നലെയാണു വിജ്ഞാപനം ചെയ്തത്. പുഴകളിലും ജലാശയങ്ങളിലും മാലിന്യം ഇടുക, രാസവസ്തുക്കൾ കലർത്തുക, ശുദ്ധജലസ്രോതസ്സുകൾ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണു പിഴ ഈടാക്കുക.
ട്രാഫിക് പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാൻ. ഈ മാസം 4 മുതൽ ഡിസംബർ 15 വരെ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവാണ് അജ്മാൻ പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതുവരെ കേട്ടു കേള്വിയില്ലാത്തത്രയും വലിയ തുക ഗൂഗിളിന് പിഴ വിധിച്ച് റഷ്യന്‍ കോടതി. 20 ഡെസിലിയണ്‍ ഡോളർ ($20,000,000,000,000,000,000,000,000,000,000,000) ആണ് ഗൂഗിളിന് റഷ്യന്‍ കോടതി പിഴയിട്ടിരിക്കുന്നത്. ലോകത്തിലെ മുഴുവൻ പണവും കൂട്ടിവച്ചാല്‍ പോലും ഇത്രയും വലിയ തുക നല്കാന് ഗൂഗിളിന് സാധിക്കില്ല.
സംരക്ഷിത പ്രദേശമായ അൽവത്ബ വെറ്റ്ലാൻഡിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയവർക്ക് 1.65 ലക്ഷം ദിർഹം പിഴ ചുമത്തി. പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസ വ്യവസ്ഥയ്ക്ക് വിഘാതമുണ്ടാക്കിയതിനാണ് കടുത്ത നടപടിയെന്ന് അബുദാബി പരിസ്ഥിതി ഏജൻസി അറിയിച്ചു.
റിയാദ് ∙ സമുദ്ര പരിസ്ഥിതി നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
രാജ്യത്തെ സ്വകാരമേഖലയിലെ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട പുതിയ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ അടങ്ങുന്നതാണ് പുതിയ നിയമം. നിയമലംഘനം കണ്ടെത്തിയാൽ മൂന്നുവർഷം വരെ തടവും 10 ലക്ഷം റിയാൽ പിഴയും ഒന്നിച്ചോ അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലുമൊരു ശിക്ഷയോ ലഭിക്കും.
റിയാദ് ∙ സൗദിയിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ഇളവ് 6 മാസത്തേക്കു കൂടി നീട്ടി ആഭ്യന്തര മന്ത്രാലയം. ഇളവ് 2025 ഏപ്രിൽ 18 വരെയാണ് നീട്ടിയത്.
ദുബായ് ∙ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡിന് കുറുകെ നടന്നതിന് ഈ വർഷം ഇതുവരെ ദെയ്റ നൈഫ് പൊലീസ് 37 കാൽനടയാത്രക്കാർക്ക് 400 ദിർഹം വീതം പിഴ ചുമത്തി.
സൗദിയിൽ പൊതുസ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് 100 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്.
ജോലിയില്‍ നിന്ന് ഒന്‍പത് ദിവസം മാറി നില്‍ക്കാനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ജീവനക്കാരിക്ക് സിംഗപ്പൂരില്‍ 5,000 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 3.2 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ വിധിച്ചു. അമ്മയുടെ ആരോഗ്യ പ്രശ്നം കാരണം കുറച്ച് ദിവസം അവധിയെടുക്കാന്‍ ആഗ്രഹിച്ച സു ക്വിന്‍ എന്ന
Results 1-10 of 268