ADVERTISEMENT

റിയാദ് ∙ സൗദിയിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ഇളവ് 6 മാസത്തേക്കു കൂടി നീട്ടി ആഭ്യന്തര മന്ത്രാലയം. ഇളവ് 2025 ഏപ്രിൽ 18 വരെയാണ് നീട്ടിയത്. 

2024 ഏപ്രിൽ 18നു മുൻപ് ചുമത്തിയ ഗതാഗത നിയമയലംഘന പിഴകളിലാണ് ഇളവ് അനുവദിക്കുന്നത്. മുഴുവൻ പിഴയും ഒന്നിച്ചോ പ്രത്യേകമായോ അടയ്ക്കാം. ഇതേസമയം വാഹനാഭ്യാസ പ്രകടനം, മദ്യപിച്ച് വാഹനമോടിക്കൽ, വേഗപരിധി (30 കി.മീയിലേറെ) മറികടക്കൽ എന്നീ നിയമ ലംഘനങ്ങൾക്കു ലഭിച്ച പിഴയ്ക്ക് ഇളവില്ല. ഏപ്രിൽ 18നു ശേഷം രേഖപ്പെടുത്തിയ നിയമലംഘന പിഴയിൽ 25 ശതമാനം ഇളവു ലഭിക്കും. 

English Summary:

Saudi Arabia Extends 50% Traffic Fine Discount for 6 Months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com