Activate your premium subscription today
ഇന്ത്യൻ വിപണി പ്രതീക്ഷിച്ച ഹൈപ്പുകളൊന്നും തല്ക്കാലം ലഭ്യമാക്കാതെ വിട്ട ധനമന്ത്രി നിക്ഷേപകരിൽ നിന്നും അധികനികുതി ഈടാക്കാനും മറന്നില്ല. രാഷ്ട്രീയ പിന്തുണക്ക് ബദലായി ആന്ധ്ര-ബീഹാർ സംസഥാനങ്ങൾക്ക് ആവശ്യമായ ‘സാമ്പത്തിക’ പിന്തുണ ഉറപ്പാക്കിയ ബജറ്റിൽ റിസർച്ചിനും, തൊഴിൽ ഉൽപ്പാദനത്തിനും, കാർഷിക മേഖലയുടെ
എന്തു കൊണ്ടാണ് കേന്ദ്ര ബജറ്റിൽ നികുതി ഘടനയിൽ മാറ്റം വരുത്താതിരുന്നത് ? തിരഞ്ഞെടുപ്പ് വർഷം ആയിട്ടു കൂടി വലിയ പ്രഖ്യാപനങ്ങൾക്കും ധനമന്ത്രി നിർമലാ സീതാരാമൻ മുതിർന്നില്ല. ഇത്തരത്തിൽ നിരവധി സംശയങ്ങള് അവശേഷിപ്പിച്ചു കൊണ്ടാണ് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിന്റെ പല വ്യാഖ്യാനങ്ങളും ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഓഹരി, സാമ്പത്തിക രംഗം, തുടങ്ങി രാജ്യത്തിന്റെ വിവിധ ധനകാര്യ മേഖലകളെ ബജറ്റ് നിർദേശങ്ങൾ എങ്ങനെ ബാധിക്കുമെന്ന് വിവിധ മേഖലകളിലെ വിദഗ്ധർ വിലയിരുത്തുന്നു.
കായിക മന്ത്രാലയത്തിന് കേന്ദ്രബജറ്റിൽ 3442.32 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വർഷത്തെക്കാൾ 45.36 കോടി രൂപയാണ് ഇക്കുറി അധികമായി അനുവദിച്ചിരിക്കുന്നത്. ദേശീയ കായിക വികസന ഫണ്ടിൽ കുറവു വരുത്തി.
വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം കഴിഞ്ഞവർഷത്തെ 1.12 ലക്ഷം കോടി രൂപയിൽനിന്ന് ഇക്കുറി 1.2 ലക്ഷം കോടി രൂപയായി വർധിപ്പിച്ചു. അതേസമയം ഉന്നതവിദ്യാഭ്യാസ രംഗത്തെ നിയന്ത്രണ ഏജൻസിയായ യുജിസിക്കുള്ള വിഹിതം 60% വെട്ടിക്കുറച്ച് 2500 കോടിയാക്കി. കഴിഞ്ഞ ബജറ്റിൽ 5360 കോടി അനുവദിക്കുകയും പിന്നീട് 6409 കോടിയായി പുതുക്കുകയും ചെയ്തിരുന്നു. സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്ക് ഇക്കുറി 73,008 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
നാനോ യൂറിയയ്ക്കു പിന്നാലെ നാനോ രൂപത്തിലുള്ള ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) രാസവളം എല്ലാ കാലാവസ്ഥയിലെ കൃഷികൾക്കുമായി വ്യാപിപ്പിക്കും. യൂറിയ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന രാസവളമാണ് ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി). 1.2 കോടി ടൺ വളമാണ് പ്രതിവർഷം ഇന്ത്യ ഉപയോഗിക്കുന്നത്. ഇതിൽ പകുതിയോളം മാത്രമേ രാജ്യത്ത് ഉൽപാദിപ്പിക്കുന്നുള്ളൂ. ബാക്കി ഇറക്കുമതി ചെയ്യുകയാണ്.
ന്യൂഡൽഹി ∙ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എംപി ശത്രുഘ്നൻ സിൻഹ. ‘ഭാവിയിലേക്കുള്ള’ ബജറ്റാണെന്നും ഇന്നത്തേക്കായി ഒന്നുമില്ലെന്നും സിൻഹ കുറ്റപ്പെടുത്തി.
ഇതാണ് ബജറ്റ് സാരി. ബജറ്റ് സാരിയെന്നു കേൾക്കുമ്പോൾ വിലകുറഞ്ഞ സാരിയെന്നു കരുതരുത്. നിർമല സീതാരാമൻ ഇന്നലെ ഇടക്കാല കേന്ദ്രബജറ്റ് അവതരിപ്പിച്ചപ്പോൾ ധരിച്ചിരുന്ന നീല സാരിയാണു ചർച്ചാവിഷയം. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ തയാറാക്കുന്ന ബജറ്റ് മാത്രമല്ല, അന്നേ ദിവസത്തെ സാരിയും ശ്രദ്ധ നേടാറുണ്ട്. ഇന്നലെ
ദുബായ്∙ ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല കേന്ദ്ര ബജറ്റിന് പ്രവാസികളുടെ ഇടയിൽ സമ്മിശ്ര പ്രതികരണം. ബിസിനസുകാരും സാമൂഹിക സാംസ്കാരിക പ്രവർത്തകരുമടക്കമുള്ളവർ വളരെ ആകാംക്ഷയോടെയാണ് ബജറ്റിനെ ഉറ്റുനോക്കിയത്. പ്രവാസികളുടെ പ്രധാന പ്രശ്നങ്ങളായ പുനരധിവാസം, വിമാനയാത്ര തുടങ്ങിയ
ബെംഗളൂരു∙ കേന്ദ്രസർക്കാർ ദക്ഷിണേന്ത്യയ്ക്ക് ലഭിക്കേണ്ട വികസന ഫണ്ടുകളുടെ വിഹിതം കൂടി ഉത്തരേന്ത്യയെ വളർത്താൻ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി കർണാടകയിലെ കോൺഗ്രസ് എംപി ഡി.കെ.സുരേഷ് കുമാർ. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ദക്ഷിണേന്ത്യ ഒരു പ്രത്യേക രാജ്യം ആകേണ്ടി വരും. കേന്ദ്ര ബജറ്റിൽ ദക്ഷിണേന്ത്യയെ
കേന്ദ്ര ധനമന്ത്രി ഇന്നവതരിപ്പിച്ച ഇടക്കാല ബജറ്റിൽ മൂലധന ചെലവ് കൂട്ടുമെന്ന പ്രഖ്യാപനം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 11 ശതമാനം വർദ്ധിപ്പിച്ചു 11 .11 ലക്ഷം കോടി രൂപയായി ഉയർത്താനാണ് പദ്ധതി. ഓഹരി വിപണി ഈ ഒരു മൂലധന ചെലവ് ഉയർത്തുമെന്ന പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ പൊതുവെ ബജറ്റിനോട് ഓഹരി
Results 1-10 of 28