Activate your premium subscription today
Friday, Mar 21, 2025
കുവൈത്ത് സിറ്റി ∙ പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നതിന് കുവൈത്തിലെ ബാങ്കുകൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻമാർ തുടങ്ങി പ്രഫഷനൽ തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് മുൻഗണന.ഉയർന്ന നിലവാരമുള്ള ക്രെഡിറ്റ് റെക്കോർഡ്, ജോലി സ്ഥിരത, ശമ്പളം, സേവനാന്തര ആനുകൂല്യം എന്നിവ
ഡോളറും പൗണ്ടും വരെ തലതാഴ്ത്തി നിൽക്കും. അത്ര കരുത്താണ് കുവൈത്തിന്റെ കറൻസിയായ കുവൈത്ത് ദിനാറിന്. ഡോളറിനേക്കാൾ മൂന്നിരട്ടി മൂല്യം. 270 രൂപയ്ക്കു മുകളിലാണ് ഡിസംബർ 28ലെ കണക്കനുസരിച്ച് കുവൈത്ത് ദിനാറിന് വില. അടിക്കടി അതു കൂടുകയും ചെയ്യുന്നു. മൂല്യത്തിൽ റെക്കോർഡുകൾ ഭേദിച്ച് കുതിപ്പിനൊരുങ്ങുമ്പോൾ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി എന്ന കിരീടവും കുവൈത്ത് ദിനാറിനുണ്ട്. 1961ലാണ് കുവൈത്ത് ദിനാർ ആരംഭിച്ചത്. 1990ൽ കുവൈത്തിലേക്ക് ഇറാഖ് കടന്നുകയറിയപ്പോൾ ആ കറൻസി അകാല ചരമമടയുകയും ചെയ്തു. പക്ഷേ, സദ്ദാം ഹുസൈന്റെ ഇറാഖിന്റെ കരുത്തിനെ തോൽപിച്ച്, കുവൈത്ത് തിരിച്ചു വന്നതിനൊപ്പം ദിനാറും ശക്തമായി തിരിച്ചുവന്നു. കേരളത്തിന്റെ പകുതിയോളം മാത്രം വിസ്തീർണമുള്ള രാജ്യമാണ് കുവൈത്ത്. 44 ലക്ഷത്തിൽ താഴെ മാത്രമാണു ജനസംഖ്യ. അതിൽതന്നെ മൂന്നിലൊന്നു മാത്രമാണ് തദ്ദേശീയർ. ബാക്കിയെല്ലാം പ്രവാസികൾ. വലിയൊരു ശതമാനം ഇന്ത്യക്കാർ. പക്ഷേ, കുവൈത്തും കുവൈത്ത് ദിനാറും അതിശക്തമാണ്. കോവിഡിനു ശേഷം എണ്ണവില കുതിച്ചതോടെ അതിന്റെ ശക്തി വർധിക്കുകയും ചെയ്തു. അടുത്തകാലത്തു ഡോളർ ശക്തിയാർജിച്ച് ലോകത്തിലെ മിക്ക കറൻസികളുടെയും വിലയിടിഞ്ഞപ്പോഴും കുലുങ്ങാതെ പിടിച്ചുനിന്നതും കുവൈത്ത് ദിനാറാണ്. 2 വർഷത്തിനിടെ ഡോളറുമായുള്ള വിനിമയത്തിൽ ജപ്പാന്റെ കറൻസിയായ യെൻ 20 ശതമാനത്തിലേറെ താഴെപ്പോയി. ഇന്ത്യൻ രൂപയ്ക്കും തിരിച്ചടി നേരിട്ടു. എന്നാൽ കുവൈത്ത് ദിനാർ അരശതമാനത്തിൽ താഴെ മാത്രമാണ് തിരിച്ചടി നേരിട്ടത്. അതിനവരെ പ്രാപ്തരാക്കിയതെന്താണ്? വിശദമായി പരിശോധിക്കാം.
Results 1-2
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.