Activate your premium subscription today
ഗര്‍ഭം ആസൂത്രണം ചെയ്യുന്നതും ഒരു കുട്ടിക്ക് ജന്മം നല്‍കുന്നതും സന്തോഷം നിറഞ്ഞ കാര്യമാണ്്. നിങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ കുഞ്ഞ് അഥിതി എത്തുന്നത് ഒരു ആഘോഷമാണ്. എന്നിരുന്നാലും, ഇന്നത്തെ കാലത്ത് ചികിത്സാ ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. പ്രസവത്തിന്റെ ചെലവുകളും ഭീകമായി ഉയര്‍ന്നിട്ടുണ്ട്.
അബോർഷൻ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കി പ്രഖ്യാപിക്കുന്ന ലോകത്തെ ആദ്യ രാജ്യമെന്ന നിലയിൽ ഫ്രാൻസ് ചരിത്രം സൃഷ്ടിച്ചത് 2024 മാർച്ചിലാണ്. രാജ്യാന്തര വനിതാ ദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു ആ പ്രഖ്യാപനം. പക്ഷേ, ആ വഴിയിലേക്ക് ഫ്രാൻസ് നടന്നെത്തിയത് ഒരുപാട് സ്ത്രീകളുടെ പോരാട്ടവും മരണവും ചേരുന്ന ഓർമ്മകളിൽ ചവിട്ടിയാണെന്നതും ചരിത്രം. അബോർഷനും ഗർഭനിരോധന മാർഗങ്ങളും ക്രിമിനൽവൽക്കരിച്ചു കൊണ്ട് ഫ്രാൻസ് ആദ്യത്തെ നിയമം പാസാക്കിയത് 1920ലാണ്. ജീവനെതിരെയാണ് അത്തരം ചെയ്തികൾ എന്നായിരുന്നു വാദം. രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലമായമായപ്പോഴേക്കും ഫ്രാൻസിൽ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമായി അബോർഷൻ മാറിയിരുന്നു. അൻപതുകളിലും അറുപതുകളിലും ഈ വിഷയങ്ങൾ സംബന്ധിച്ച് വലിയ ചർച്ചകളും സമരങ്ങളും നടന്നു. ഒടുവിൽ 1967ലാണ് ഗർഭനിരോധനം എന്നത് ഫ്രാൻസിൽ നിയമവിധേയമാകുന്നത്. എപ്പോൾ പ്രസവിക്കണം എന്ന് സ്വയം തീരുമാനമെടുക്കാൻ കുറച്ചു പേർക്കെങ്കിലും അത് അവസരമൊരുക്കി. പക്ഷേ, അബോർഷൻ നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ടുള്ള സമരങ്ങൾ തുടർന്നു. 1971ൽ വിവിധ മേഖലകളിൽപ്പെട്ട സ്ത്രീകളുടെ സമരം ഫ്രാൻസിനെ പിടിച്ചു കുലുക്കി.
ജോലിസ്ഥലങ്ങളിൽ പല നിയമങ്ങളും ഉണ്ടാകും. അവ ജീവനക്കാരുടെ സുരക്ഷയ്ക്കായാണ് പ്രധാനമായും രൂപീകരിച്ചിട്ടുള്ളത്. അതുകൊണ്ട് ജോലിസ്ഥലത്തെ പ്രധാന നിയമങ്ങളെപ്പറ്റി എല്ലാ ജീവനക്കാരും അറിഞ്ഞിരിക്കണം. ഒരു തൊഴിലിടത്തിലെ അവകാശവും അവസരവും വളർച്ചയും നമ്മളെ അറിയിക്കുന്ന ഈ നിയമങ്ങളെപ്പറ്റി ബോധ്യം ഉണ്ടായിരിക്കേണ്ടത്
ബെംഗളൂരു ∙ ഒരു വയസ്സിനു താഴെയുള്ള കുട്ടികളെ ദത്തെടുക്കുന്ന വനിതാ ജീവനക്കാർക്കും പ്രസവാവധിക്ക് തുല്യമായ 180 ദിവസത്തെ അവധി കർണാടക സർക്കാർ അനുവദിച്ചു. ഭർത്താക്കന്മാർക്ക് 15 ദിവസം അവധിയെടുക്കാം. നേരത്തേ ദത്തെടുക്കുന്ന സ്ത്രീകൾക്ക് 60 | Maternity leave | Malayalam News | Manorama Online
Results 1-4