Activate your premium subscription today
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ പ്രവർത്തനകാലാവധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് മൂന്നാഴ്ച മാത്രം. ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയ ശേഷം റിസർവ് ബാങ്കിന്റെ രണ്ട് ഗവർണർമാർ, ഒരു ഡെപ്യൂട്ടി ഗവർണർ എന്നിവർ സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പടിയിറങ്ങിയത് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു.
പലിശനിരക്ക് ഉയർന്നതലത്തിൽ തുടർച്ചയായി നിലനിർത്തിയതുകൊണ്ട് ഭക്ഷ്യവിലപ്പെരുപ്പം നിയന്ത്രിക്കാനാവില്ലെന്ന് ഗോയൽ പറഞ്ഞു. റീട്ടെയ്ൽ പണപ്പെരുപ്പം 4 ശതമാനത്തിലേക്ക് നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യമെന്നിരിക്കേ, ഒക്ടോബറിൽ 6.21 ശതമാനമായാണ് വർധിച്ചത്.
ഉള്ളിയും തക്കാളിയും ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് വില പിടിവിട്ടുയർന്നതോടെ ഒക്ടോബറിൽ രാജ്യത്തെ ചില്ലറ വിലക്കയറ്റത്തോത് അഥവാ റീട്ടെയിൽ പണപ്പെരുപ്പം 6.21 ശതമാനത്തിലെത്തി. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ഇതോടെ, ഡിസംബറിലെ റിസർവ് ബാങ്ക് പണനയ നിർണയ യോഗത്തിലും പലിശഭാരം കുറയ്ക്കാനുള്ള
റിയാദ് ∙ സൗദി സെൻട്രൽ ബാങ്ക് (സാമ) റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് 25 പോയിന്റ് കുറച്ചു. സ്ഥിര, താൽക്കാലിക നിക്ഷേപത്തിലും പലിശ നിരക്ക് കാൽശതമാനം കുറയും. ഇതനുസരിച്ച് നിലവിൽ 5.25% ആയിരുന്ന നിരക്ക് 4.75% ആയാണ് കുറയുക.
ബിജെപിയുടെ ഹരിയാന വിജയവും, ചൈനയുടെ സ്റ്റിമുലസ് പാളിച്ചയും ഇന്നും തുണച്ചപ്പോൾ ആർബിഐയുടെ നയം മാറ്റത്തിന്റെ കൂടി പിന്തുണയിൽ ഇന്ത്യൻ വിപണി വീണ്ടും മുന്നേറ്റം കുറിച്ചു. എങ്കിലും ഐടിസിയും, ഹിന്ദുസ്ഥാൻ യൂണി ലിവറും, റിലയൻസും, എച്ച്ഡിഎഫ്സി ബാങ്കും, എൻജിസിയും, എൽ&ടിയും ലാഭമെടുക്കലിൽ വീണതോടെ ഇന്ത്യൻ വിപണി
കുറഞ്ഞ തുകയുടെ യുപിഐ ഇടപാട് നടത്താനായി ആവിഷ്കരിച്ച സംവിധാനമാണ് യുപിഐ ലൈറ്റ്. ഓരോ ഇടപാടിനും പരമാവധി പരിധി 500 രൂപയായിരുന്നു നിലവിൽ. വോലറ്റിൽ 2,000 രൂപവരെയും സൂക്ഷിക്കാമായിരുന്നു.
സർപ്രൈസ് ഉണ്ടായില്ല! പ്രതീക്ഷിച്ചതുപോലെ അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റീപ്പോനിരക്ക് 6.5 ശതമാനത്തിൽ തന്നെ തുടരും. വ്യക്തിഗത, വാഹന, ഭവന, കാർഷിക, വിദ്യാഭ്യാസ വായ്പകളുടെയെല്ലാം ഇഎംഐ ഭാരം കുറയാൻ ഇനിയും കാത്തിരിക്കണം.
നിങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഭവന വായ്പയുണ്ടെന്ന് കരുതുക. തിരിച്ചടവ് കാലാവധി 20 വർഷം. പലിശനിരക്ക് 9 ശതമാനവും ഇഎംഐ (പ്രതിമാസ തിരിച്ചടവ് തുക) 22,493 രൂപയാണെന്നും കരുതുക. അങ്ങനെയെങ്കിൽ ആ വായ്പയിന്മേൽ നിങ്ങളുടെ മൊത്തം പലിശബാധ്യത 28.98 ലക്ഷം രൂപയായിരിക്കും.
പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു! യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ചു. കഴിഞ്ഞ ഒരുവർഷത്തിലേറെയായി 23 വർഷത്തെ ഉയരമായ 5.25-5.50 ശതമാനത്തിൽ നിന്ന പലിശനിരക്കാണ് അരശതമാനം (0.50%) കുറച്ച് 4.75-5% ആക്കിയത്. 4 വർഷത്തിന് ശേഷം ആദ്യമായാണ് യുഎസ് പലിശനിരക്ക് കുറയ്ക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. റീറ്റെയ്ൽ പണപ്പെരുപ്പം ആശ്വാസതലത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ് തീരുമാനം. 2022ൽ റെക്കോർഡ് 9.1 ശതമാനമായിരുന്നു പണപ്പെരുപ്പം. ഇത് രണ്ട് ശതമാനമായി കുറയ്ക്കുകയാണ് യുഎസ് ഫെഡിന്റെ ലക്ഷ്യം. കഴിഞ്ഞമാസം ഇത് 2.5 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ലോകത്തെ ഏറ്റവും വമ്പൻ സമ്പദ്ശക്തിയാണെങ്കിലും യുഎസിനെ എക്കാലവും വലയ്ക്കുന്നത് തൊഴിലില്ലായ്മ നിരക്കിലെ വർധനയാണ്. ഈ കണക്കുകളും ആശ്വാസനിരക്കിലേക്ക് കുറയ്ക്കുകയും രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതിയിൽ നിന്ന് അകറ്റുകയും കൂടിയാണ് പലിശയിലെ ഈ വെട്ടിനിരത്തലിന്റെ ലക്ഷ്യം. അടിസ്ഥാന പലിശനിരക്ക് കുറഞ്ഞാൽ അതിനർഥം ബാങ്കുകളിൽ നിന്നുള്ള വായ്പ, നിക്ഷേപം എന്നിവയുടെ പലിശനിരക്കും താഴുമെന്ന് തന്നെ. യുഎസിലെ 30-വർഷ ഭവന വായ്പയുടെ പലിശനിരക്ക് ഇന്ന് 6.20 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ മേയിൽ പലിശഭാരം 7.22 ശതമാനമായിരുന്നു. വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാർഡ് പലിശയും പുതിയ തീരുമാനത്തോടെ കുറയും.
സൗദി സെന്ട്രല് ബാങ്ക് വായ്പാ നിരക്കുകള് അര ശതമാനം (50 ബേസിസ് പോയിന്റ്) കുറച്ചു.
Results 1-10 of 120