Activate your premium subscription today
‘വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ബന്ധം വേർപ്പെടുത്തിയ...’ തന്റേതല്ലാത്ത കാരണത്താൽ എന്നു തുടങ്ങുന്ന മാട്രിമോണിയൽ പുനർവിവാഹ പരസ്യങ്ങളിൽ ഇത്തരം വാചകങ്ങൾ പലപ്പോഴും കാണാറുണ്ട്. വിവാഹം കഴിച്ചാൽ എതാനും നാളുകൾക്കകം മാത്രമാണ് വേർപിരിയലുകളെന്ന് ഇതുകണ്ട് കരുതരുത്. നല്ലപ്രായത്തിൽ വിവാഹം കഴിച്ചവർ പോലും വയസ്സാംകാലത്ത് വിവാഹമോചനം (ഡിവോഴ്സ്) തേടി ഇറങ്ങുന്ന കാലമാണിത്. 29 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ പരസ്യമായി വേർപിരിയൽ പ്രഖ്യാപിച്ച സംഗീതജ്ഞൻ എ.ആർ. റഹ്മാൻ–സൈറാബാനുവിന്റെയും മാത്രം കാര്യമല്ലിത്. സെലിബ്രിറ്റി ദമ്പതികളുടെ വിവാഹമോചനം മാധ്യമങ്ങളിലൂടെ ചർച്ചയാവുമ്പോൾ എത്രയോ സാധാരണക്കാർ കുടുംബകോടതികളിൽ നിന്നിറങ്ങി രണ്ടുവഴിക്ക് മടങ്ങുന്നു. വിവാഹിതരായി ഇരുപതും മുപ്പതും വര്‍ഷം ഒന്നിച്ചു കഴിഞ്ഞ ശേഷം അൻപതും അറുപതും വയസ്സെത്തുമ്പോൾ എന്തിനാവും ആളുകൾ വേർപിരിയുന്നത്? നമ്മുടെ നാട്ടിൽ ഇപ്പോൾ തുടക്കമിട്ടിരിക്കുന്ന ഈ വേർപിരിയലുകൾ പാശ്ചാത്യനാടുകളിൽ പതിവായി മാറിയിട്ട് കാലമേറെയായി. ഇതേത്തുടർന്ന് ഒട്ടേറെ പഠനങ്ങളും അവിടെ നടന്നു. ജീവിതസായന്തനകാലത്തെ വേർപിരിയലിന് പാശ്ചാത്യർ ഒരു പേരിട്ടിട്ടുണ്ട്– ഗ്രേ ഡിവോഴ്സ്. തലമുടി നരയ്ക്കുന്ന കാലത്ത് തലയ്ക്കുള്ളിൽ തോന്നുന്ന ചിന്തയെന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. നീണ്ട നാളത്തെ വൈവാഹിക ജീവിതത്തിന് ശേഷം കോടതി മുറികളിൽ സെലിബ്രിറ്റികൾ ‘ബൈ’ പറയുന്ന അതേസമയത്തു തന്നെയാണ് ഇന്ത്യയിലും ഗ്രേ ഡിവോഴ്സ് ചർച്ചയ്ക്കെടുക്കുന്നത്. എന്നാൽ സാധാരണക്കാരായ ആളുകളും ഇതുപോലെ ഡിവോഴ്സിനായി കോടതിയിൽ പോകുന്നുണ്ടോ? എന്താവും അതിനുള്ള പ്രധാന കാരണങ്ങൾ? കുടുംബ കോടതികളിൽ കേസുകള്‍ വാദിക്കുന്ന അഭിഭാഷകർ, ഫാമിലി കൗൺസിലർമാർ തുടങ്ങിയവർക്ക് ഇതിനെപ്പറ്റി എന്താണ് പറയാനുള്ളത്?
മനസ്സിന് ഏറെ ഭാരം നൽകുന്നതാണ് ബന്ധങ്ങളിൽ നിന്നുമുള്ള യാത്ര പറയൽ. ചിലർ മരണത്തിലൂടെയും കാലദേശങ്ങൾക്കപ്പുറത്തേക്കുള്ള യാത്രകളിലൂടെയും മറ്റു ചിലർ മൗനങ്ങളിലൂടെയുമൊക്കെ അകന്നു പോവുന്നു. ബന്ധങ്ങളുടെ ആഴവും പഴക്കവും ചില വ്യക്തികൾ ജീവിതത്തിൽ വഹിച്ച പങ്കുമെല്ലാം കൂടി ചേർന്നതാണ് പിരിയലുകളിൽ നിന്നും ഉത്ഭവിക്കുന്ന സങ്കടങ്ങൾ. എന്നാൽ ചില സാഹചര്യങ്ങളിൽ ബന്ധങ്ങളിൽ നിന്നും ആൾക്കൂട്ടങ്ങളിൽ നിന്നുമെല്ലാം സ്ഥിരമായോ താൽക്കാലികമായോ മനസ്സുകൊണ്ടെങ്കിലുമോ മാറി നിൽക്കേണ്ട സന്ദർങ്ങൾ പലപ്പോഴും ഉണ്ടായിക്കൊണ്ടേയിരിക്കും. എന്നാൽ അകാരണമായ കുറ്റബോധവും ‘മറ്റുള്ളവർ എന്ത് വിചാരിക്കും’ എന്ന മലയാളിയുടെ സ്ഥായിയായ അപകർഷതാബോധവും ബന്ധങ്ങളിൽ നിന്നും അകന്നു പോവുമ്പോൾ സംഭവിക്കാനിടയുള്ള നഷ്ടങ്ങളും ഒരു ബന്ധം അവസാനിക്കുമ്പോൾ
മാതാപിതാക്കളെ സംബന്ധിച്ച് ഏറ്റവും പ്രതിസന്ധിയുള്ള കാലമാണ് മക്കൾ കൗമാരത്തിലേക്കു കാലെടുത്തുവയ്ക്കുന്ന സമയം. ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങളിലൂടെ കുട്ടികൾ കടന്നു പോകുന്ന സമയം കൂടിയാണ് ഇത്. ചിലർ ദേഷ്യക്കാരാകും. മറ്റ് ചിലർ ഒരു വിധത്തിലും കൈപ്പിടിയിൽ ഒതുങ്ങാത്ത വിധം മാറിക്കളയും. എന്നാൽ,
എല്ലാ കാര്യങ്ങളോടും ഒരേ രീതിയില്‍, വളരെ വൈകാരികമായി പ്രതികരിക്കുന്ന രക്ഷിതാക്കള്‍ സത്യത്തിൽ കുട്ടികളുലുണ്ടാക്കുന്നത് ആശയക്കുഴപ്പമാണ്. കാര്യങ്ങളുടെ പ്രാധാന്യമനുസരിച്ച് പ്രതികരിക്കുന്നതിലൂടെ, പ്രധാനപ്പെട്ടതും നിസ്സാരവുമായ സംഭവങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ മാതാപിതാക്കള്‍ കുട്ടികളെ
പല രക്ഷിതാക്കളുടെയും സന്തോഷവും വെല്ലുവിളികളുമെല്ലാം അവരുടെ കുട്ടികളുടെ വിജയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികളെക്കുറിച്ചുള്ള ഇത്തരം ആഗ്രഹങ്ങള്‍ രക്ഷിതാക്കള്‍ക്കിടയില്‍ മത്സരത്തിനും കാരണമാകാറുണ്ട്. സ്വന്തം കുട്ടിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ വല്ലാത്ത ആവേശം കാണിക്കുന്ന മാതാപിതാക്കളുണ്ട്.
Results 1-5