Activate your premium subscription today
കുട്ടികൾ ബഹുമാനമില്ലാതെ പെരുമാറുന്നുവെന്നു പല മാതാപിതാക്കളും പരാതി പറയാറുണ്ട്. ശിക്ഷിച്ചും പേടിപ്പിച്ചുമെല്ലാം കുട്ടികളെ ബഹുമാനം പഠിപ്പിക്കാനാണു മുതിർന്നവർ ശ്രമിക്കാറ്. അടിയും ശിക്ഷയുമെല്ലാം കുട്ടികളിൽ പേടിയാണു നിറയ്ക്കുക. പേടിയാലല്ല, മനസ്സോടെയാവണം ബഹുമാനം. അൽപം ക്ഷമയുണ്ടെങ്കിൽ അടിയും
തമ്മിൽ പരിചയമില്ലാത്ത രണ്ടു സുഹൃത്തുക്കളുടെ കുടുംബങ്ങളിൽനിന്നാണ് ഈയിടെ റിപ്പോർട്ടു ചെയ്ത രണ്ടു സങ്കടകരമായ വാർത്തകൾ വന്നത്. രണ്ടും പുതിയ തലമുറയിൽപെട്ട കുട്ടികൾ ഉൾപ്പെട്ടവ. തമ്മിൽ ബന്ധമില്ലാത്തവയെങ്കിലും രണ്ടു വാർത്തയിലും എളുപ്പം വായിച്ചെടുക്കാവുന്ന ഒരു പൊതുഘടകമുണ്ട്: തുറക്കാത്ത വാതിൽ. സുഹൃത്തുക്കളുടെ കുടുംബങ്ങളിൽ നടന്നവയായതുകൊണ്ടും ഞങ്ങളുടെ വീട്ടിലും ഒരു ന്യൂജൻ കുട്ടി ഉള്ളതുകൊണ്ടും വരികൾക്കിടയിൽനിന്നു വായിച്ചെടുക്കാതെതന്നെ ഈ പൊതുവില്ലനെ തിരിച്ചറിയാൻപറ്റി എന്നു മാത്രം. കേരളത്തിലെ ഭൂരിപക്ഷം വരുന്ന മിഡിൽ, അപ്പർ മിഡിൽ ക്ലാസുകളിൽപെട്ട കുടുംബങ്ങളിലെ ഒന്നോ രണ്ടോ വരുന്ന കുട്ടികൾക്കു പലർക്കും ഇപ്പോൾ സ്വന്തമായി മുറികളുണ്ട്. കുട്ടികൾ വീട്ടിലുള്ളപ്പോഴെല്ലാം അവ പലപ്പോഴും ഉള്ളിൽനിന്ന് അടഞ്ഞുകിടക്കുന്നു.
കിടപ്പുരോഗിയായ അമ്മയെ മകൻ കൊലപ്പെടുത്തി... ഇത്തരം വാർത്തകൾ വലിയ ഞെട്ടലൊന്നും ഉളവാകാത്തവിധം നമ്മുടെ മനസ്സ് മരവിച്ച മട്ടാണ്. ഇന്ത്യയിൽ സാക്ഷരതയിൽ മുൻപന്തിയിൽ നില്ക്കുന്ന കേരളത്തിൽ നടന്ന സംഭവങ്ങളാണിവ. പവിത്രമായ സാംസ്കാരിക പൈതൃകമുണ്ടെന്ന് ഊറ്റംകൊള്ളുന്ന നമ്മുടെ സമൂഹത്തിൽ ഇവ നിത്യസംഭവമായത് എത്ര ആക്ഷേപകരമാണ്! വെറുതേ മേനി പറഞ്ഞുനടന്നാൽ മതിയോ? വരുംതലമുറ സന്മാർഗത്തിൽ ചരിക്കേണ്ടതില്ലേ?
കുട്ടികളുടെ അമിതമായ സ്ക്രീന്‍ സമയം പല മാതാപിതാക്കളുടെയും വലിയ ആശങ്കയാണ്. അമിതമായ സ്ക്രീന്‍ സമയം ഉറക്കക്കുറവും ഉദാസീനതയും ജീവിതശൈലി പ്രശ്നങ്ങളും ബുദ്ധിപരമായ ന്യൂനതകള്‍ക്കുമെല്ലാം കാരണമായേക്കാമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ്, 2016 ല്‍ നടത്തിയ പഠനം പറയുന്നു. അതിനാല്‍ കുട്ടികളിലെ
ക്രിക്കറ്റ് താരം എം എസ് ധോണിയുടെ 'ഹെലികോപ്റ്റര്‍ ഷോട്ട്' നമ്മളില്‍ പലര്‍ക്കും പരിചയമുണ്ടെങ്കിലും 'ഹെലികോപ്റ്റര്‍ പേരന്റ്' എന്ന പ്രയോഗം പലര്‍ക്കും സുപരിചിതമല്ല. 1969 ല്‍ ഡോ. ഹൈം ജിനോട്ട് തന്റെ 'ബെട്വീന്‍ പാരന്റ് ആന്‍ഡ് ടീനേജര്‍' എന്ന പുസ്തകത്തിലാണ് ആദ്യമായി ഈ പ്രയോഗം ഉപയോഗിച്ചിരിക്കുന്നത്.
ഏറെനേരമെടുത്ത് തിരഞ്ഞ് വാങ്ങിച്ച കളിപ്പാട്ടമാണ്. പക്ഷേ, രണ്ടു ദിവസം കഴിഞ്ഞതോടെ കുട്ടി അതിനെ തിരിഞ്ഞുനോക്കാതായി...പലർക്കും ഇങ്ങനെ അനുഭവം കാണും. കുട്ടിയുടെ വിവിധ വളർച്ചാഘട്ടങ്ങളിൽ ഉപയോഗപ്രദമായ കളിപ്പാട്ടം തിരഞ്ഞെടുത്താൻ ഈ പ്രശ്നം പരിഹരിക്കാം. ഉദാഹരണത്തിന് ട്രെയിനുകളും ട്രക്കുകളും പോലുള്ള വണ്ടികൾ,
കുട്ടികളെ വളർത്തൽ അത്ര സിംപിളായ കാര്യമല്ല. അതൊരു കലയാണ്. ഞാണിന്മേൽക്കളി പോലെ വളരെ നനുത്തൊരു നൂൽപാലത്തിലൂടെയാണ് മാതാപിതാക്കളുടെ യാത്ര. തലയിൽ വച്ചു പുന്നാരിച്ചാൽ വഷളാകും, തല്ലി നന്നാക്കാൻ നോക്കിയാൽ റിബലാകും എന്ന അവസ്ഥയിൽ കുട്ടികളെ എങ്ങനെ വളർത്തണമെന്ന കൺഫ്യൂഷൻ സ്വാഭാവികം. പലതരം പുത്തൻ
പലവിധത്തിലുള്ള പേരന്റിംഗ് രീതികളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ അവയെക്കുറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിച്ചാൽ നമുക്ക് മനസിലാകുന്ന ഒരു കാര്യമുണ്ട്. ഓരോ വിധത്തിലുള്ള പേരന്റിംഗ് രീതികൾക്കും അനുസരിച്ചായിരിക്കും കുട്ടികൾ വളരുന്നതും അവരുടെ സ്വഭാവ രൂപീകരണം നടക്കുന്നതും. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ
Results 1-8