ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള ചെറു രാജ്യം. പർവ്വത പ്രദേശങ്ങളാണ് ഭൂരിഭാഗം പ്രദേശം. പരിമിതമായ രാജ്യാന്തര ബന്ധങ്ങൾ മാത്രമുള്ള ഹിമാലയൻ താഴ്വരയിലെ ഈ കുഞ്ഞൻ രാഷ്ട്രത്തിന് ഇന്ത്യയുമായി അതിശക്തമായ നയനന്ത്ര ബന്ധമുണ്ട്. ടിബറ്റൻ ബുദ്ധസംസ്കാരമാണ് ഭൂട്ടാനിലെ പ്രധാന സവിശേഷത. ആധുനിക നൂറ്റാണ്ടിലും സമ്പൂർണ്ണ രാജവാഴ്ച നിലനിൽക്കുന്ന രാജ്യത്തിന്‍റെ തലസ്ഥാനം തിംഫുവാണ്.