ഒരു ഇന്ത്യൻ ക്രിക്കറ്റ് താരമാണു ശ്രീശാന്ത് audio speaker iconpronunciation (ജനനം ഫെബ്രുവരി 6 1983, കോതമംഗലം, കേരളം, ഇന്ത്യ ). ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിച്ചിരുന്ന മലയാളി താരവും ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ കളിച്ച ആദ്യ മലയാളി താരവുമാണ് ഇദ്ദേഹം. ഗോപു എന്നും ശ്രീ എന്നും വിളിക്കപ്പെടുന്ന ശ്രീശാന്ത് വലംകയ്യൻ ഫാസ്റ്റ് ബൗളറും വലംകയ്യൻ വാലറ്റ ബാറ്റ്സ്മാനുമാണ്. 2007ൽ വെസ്റ്റിൻഡീസിൽ ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല.2011 ലോകകപ്പിൽ ആദ്യം ടീമിൽ അവസരം ലഭിച്ചില്ലെങ്കിലും പേസ് ബൗളറായ പ്രവീൺ കുമാറിന്റെ പരിക്കിനെത്തുടർന്ന് ശ്രീശാന്തിനെയും ടീമിലെടുത്തു. ഫൈനൽ ഉൾപ്പെടെ പലകളികളിലും ശ്രീശാന്ത് കളിക്കുകയും ചെയ്തു. 2013 മെയ് 16 ന് ഒത്തുകളി വിവാദം മൂലം അറസ്റ്റ് ചെയ്യപ്പെടുകയും ബി.സി.സി.ഐ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.