Activate your premium subscription today
Tuesday, Apr 1, 2025
കൊച്ചി ആഴക്കടലിൽ കഴിഞ്ഞ ദിവസം ഒരു വൻ ലഹരിമരുന്നു വേട്ട നടന്നു. അറബിക്കടലിലൂടെ ലക്ഷദ്വീപ് ലക്ഷ്യമാക്കി പായുകയായിരുന്ന ചരക്കുകപ്പലിൽ നിന്നാണ് 2525 കിലോഗ്രാമിലും കൂടുതലുള്ള രാസലഹരി ഇന്ത്യൻ നാവികസേന പിടിച്ചെടുത്തത്. നേവൽ ഇന്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയോടൊപ്പം (എൻസിബി) ചേർന്ന് ഇന്ത്യൻ നാവിക സേന നടത്തിയ സമർഥമായ ഓപ്പറേഷനിലൂടെയാണ് ഈ കപ്പൽ പിടിയിലായത്. ബോട്ടിൽനിന്ന് പിടിച്ചെടുത്തത് മെത്താംഫെറ്റമിൻ എന്ന രാസലഹരിയാണ്. ഒരു പാക്കിസ്ഥാൻ സ്വദേശിയും കസ്റ്റഡിയിലായി. ലഹരിമരുന്ന് പായ്ക്ക് ചെയ്തിരിക്കുന്ന കവറുകൾ പരിശോധിച്ചപ്പോൾ അതിലെല്ലാം ഒരു തേളിന്റെ ചിത്രമുണ്ടായിരുന്നു. എൻസിബിയുടെ ഓർമകളിൽ ആ തേളിന്റെ വിഷക്കുത്ത് അന്ന് വീണ്ടുമേറ്റു. 2021ൽ ലഹരിമരുന്നും എകെ47 തോക്കുകളും വെടിയുണ്ടകളുമായി കേരളതീരത്തു പിടികൂടിയ ഒരു ശ്രീലങ്കന്‍ ബോട്ടിലെ...
Results 1-1
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.