Activate your premium subscription today
ന്യൂഡൽഹി∙ ഖലിസ്ഥാൻ ഭീകരൻ അർഷ് ദല്ലയുടെ അറസ്റ്റ് സ്ഥിരീകരിച്ച് ഇന്ത്യ. കാനഡ അർഷ് ദല്ലയെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. 2023ൽ ഇന്ത്യ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഒക്ടോബറില്‍ മില്‍ട്ടണ്‍ ടൗണില്‍ നടന്ന വെടിവയ്പ്പില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് അര്‍ഷ് ദല്ല എന്നറിയപ്പെടുന്ന അര്‍ഷ്ദീപ് സിങ്ങിനെ കാനഡ അറസ്റ്റ് ചെയ്തത്. വിവരം കാനഡ പൊലീസ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ അറിയിക്കുകയായിരുന്നു.
ഒട്ടാവ ∙ കാനഡയിലെ ബ്രാംപ്ടനിലുള്ള ത്രിവേണി കമ്യൂണിറ്റി സെന്ററിൽ ഇന്ത്യൻ കോൺസുലേറ്റ് നടത്താനിരുന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സുരക്ഷാ കാരണങ്ങളാൽ മാറ്റിവച്ചു. ഖലിസ്ഥാൻ വിഘടനവാദികളുടെ ഭീഷണിയുള്ളതിനാലാണ് ചടങ്ങ് മാറ്റിയത്.
ഒട്ടാവ∙ ബ്രാംപ്ടനിലെ ഹിന്ദു ക്ഷേത്രത്തിനുനേർക്കുണ്ടായ ആക്രമണത്തിൽ ഖലിസ്ഥാൻ അനുകൂലി ഇന്ദർജീത് ഗോസാലിനെ(35) അറസ്റ്റ് ചെയ്തു. ബ്രാംപ്ടൻ സ്വദേശിയാണ് ഇന്ദർജീത്തെന്ന് പീൽ റീജിയനൽ പൊലീസ് (പിആർപി) അറിയിച്ചു. ഇയാളെ പിന്നീട് ഉപാധികളോടെ വിട്ടയച്ചുവെങ്കിലും അടുത്തദിവസം ബ്രാംപ്ടനിലെ ഒന്റാറിയോ കോടതിയിൽ ഹാജരാകണമെന്നു നിർദേശിച്ചിട്ടുണ്ട്. നവംബർ എട്ടിനാണ് ഇന്ദർജീത്തിനെ അറസ്റ്റ് ചെയ്തത്. ഇയാളെക്കൂടാതെ മൂന്നുപേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒട്ടാവ∙ ഇന്ത്യ– കാനഡ നയതന്ത്ര സംഘർഷം തുടരുന്നതിനിടെ രാജ്യത്ത് ഖലിസ്ഥാൻ തീവ്രവാദികളുണ്ടെന്ന് തുറന്നു സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ആദ്യമായാണ് ട്രൂഡോ ഖലിസ്ഥാൻ സാന്നിധ്യം അംഗീകരിക്കുന്നത്. ഒട്ടാവയിലെ പാർലമെന്റ് ഹില്ലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെയാണ് ട്രൂഡോയുടെ പരാമർശം.
ഒട്ടാവ∙ കാനഡയിലെ ബ്രാംപ്ടനിൽ ഹിന്ദു ക്ഷേത്രത്തിനു നേരെയുണ്ടായ ഖലിസ്ഥാൻ വാദികളുടെ ആക്രമണമുണ്ടായ സംഭവത്തിൽ ക്ഷേത്ര പൂജാരിക്കെതിരെ നടപടി. ആക്രമണത്തിനു പ്രകോപനമുണ്ടാക്കുന്ന തരത്തിൽ സംസാരിച്ചതിനാണ് നടപടി. പൂജാരിയായ രാജേന്ദ്ര പ്രസാദിനെ സസ്പെൻഡ് ചെയ്തതായി ഹിന്ദു സഭാ ക്ഷേത്രം അറിയിച്ചു. ഞായറാഴ്ച നടന്ന സംഭവങ്ങളെ തുടർന്ന് രാജേന്ദ്ര പ്രസാദിനെതിരെ ക്ഷേത്രം അടിയന്തര നടപടി സ്വീകരിക്കുന്നതായി ഹിന്ദു സഭാ ക്ഷേത്രം പ്രസിഡന്റ് മധുസൂദൻ ലാമ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഓട്ടവ∙ കാനഡയിലെ ബ്രാംപ്ടനിലുള്ള ഹിന്ദുക്ഷേത്ര വളപ്പിൽ നടന്ന അതിക്രമങ്ങളിൽ പങ്കാളിയായ കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥൻ ഹരീന്ദർ സോഹിയെ സസ്പെൻഡ് ചെയ്തു. അതിക്രമത്തിന്റെ വിഡിയോയിൽ ഇയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് നടപടി. ഹരീന്ദർ സോഹി ഖലിസ്ഥാന്‍ കൊടിയുമായി നിൽക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. അക്രമസംഭവങ്ങളിൽ ഉദ്യോഗസ്ഥൻ ഉൾപ്പെട്ടതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഒട്ടാവ∙ കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് വിശ്വാസികൾക്കുനേരെ ആക്രമണം. ഖലിസ്ഥാന്‍ പതാകകളുമായി എത്തിയവരാണ് ആക്രമണം നടത്തിയത്. ഹിന്ദു മഹാസഭ മന്ദിറിലാണ് ആക്രമണം നടന്നത്. ആക്രമണത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. ‘‘ അക്രമത്തെ അംഗീകരിക്കാനാവില്ല. എല്ലാ കനേഡിയൻ പൗരൻമാർക്കും
ന്യൂഡൽഹി ∙ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് നേതാവ് ആർഷ്ദീപ് സിങ് ഡാലയുടെ വലംകൈ ബൽജീത് സിങ്ങിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. യുഎഇയിൽനിന്നുള്ള വിമാനത്തിൽ ഡൽഹിയിൽ ഇറങ്ങിയയുടൻ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ ഇന്ത്യയിലെ അനുബന്ധ സംഘങ്ങൾക്കുള്ള സാമ്പത്തിക സഹായം ഉൾപ്പെടെ നോക്കി നടത്തുന്നത് പഞ്ചാബുകാരൻ ബൽജീത് ആണ്.
19 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർ കാനഡയിലെ നിർണായക ജനസമൂഹമാണെങ്കിലും ഇന്ത്യയുമായി നല്ല ബന്ധത്തിൽ പോകണമെന്നില്ലെന്ന് ആ രാജ്യം തെളിയിച്ചിരിക്കുന്നു. സത്യത്തിൽ, ഇന്ത്യൻ വംശജരുടെ സംഖ്യാവലുപ്പം തന്നെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനമെന്നു പറയാം. കാനഡയിലെ ഇന്ത്യക്കാരിൽ
ന്യൂഡൽഹി∙ ഖലിസ്ഥാൻ വിഘടനവാദി ഗുർപട്വന്ത് സിങ് പന്നുവിനെ വധിക്കാൻ പദ്ധതിയിട്ടതിന്റെ പേരിൽ എഫ്ബിഐ അറസ്റ്റ് വാറന്റ് പുറത്തിറക്കിയ ഹരിയാന സ്വദേശി. ആരാണ് യഥാർഥത്തിൽ വികാഷ് യാദവ്? പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതിൽ മുൻ റോ ഉദ്യോഗസ്ഥന് പങ്കുണ്ടോ? കൊലപാതക ശ്രമം, ഗൂഢാലോചന, കള്ളപണം വെളുപ്പിക്കൽ തുടങ്ങി 10 വർഷം വരെ തടവ് ലഭിക്കാവുന്ന
Results 1-10 of 166