Activate your premium subscription today
ന്യൂഡൽഹി∙ കൊൽക്കത്തയിലെ ആർ.ജി.കർ ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പരിഭ്രമവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സ്ത്രീകളെ ഉപദ്രവിക്കാൻ അനുവദിക്കുന്നത് നിന്ദ്യവും കൂട്ടായതുമായ ഓർമക്കുറവാണെന്നും രാഷ്ട്രപതി വിമർശിച്ചു. സംഭവത്തിൽ ആദ്യമായാണ് രാഷ്ട്രപതിയുടെ പ്രതികരണം.
കൊൽക്കത്ത ആര്.ജി.കാര് മെഡിക്കല് കോളേജിലെ വനിതാ ഡോക്ടർ ക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തിന്റെ പ്രതിഷേധങ്ങളും രോഷപ്രകടനങ്ങളും രാജ്യവ്യാപകമായി നടന്നിരുന്നു. ഇതിന്റെ അലയൊലികൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇപ്പോൾ ഡൽഹി നിർഭയ കേസിൽ ശിക്ഷിക്കപ്പെടുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്ത
‘ഒരു രാജ്യത്തിന്റെ അവസ്ഥ മനസ്സിലാക്കാന് അവിടുത്തെ സ്ത്രീകളുടെ സ്ഥിതി പരിശോധിച്ചാല് മതി’ എന്നു ജവാഹർലാൽ നെഹ്റു പറഞ്ഞുവച്ച വാക്കുകൾ തലകുനിച്ചു തന്നെ രാജ്യം അംഗീകരിക്കേണ്ടി വരും. അത്രത്തോളം പരിതാപകരമായിരിക്കുന്നു രാജ്യത്തെ സ്ത്രീസുരക്ഷ. ഒരുപക്ഷേ ഇന്ത്യയിൽ ജീവിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗത്തിന്റെയും സ്വപ്നങ്ങളിലൊന്നായിരിക്കും, ഭയമില്ലാതെ, ഏതു സമയത്തു വേണമെങ്കിലും പൊതുനിരത്തുകളിൽ ഇറങ്ങി സുരക്ഷിതബോധത്തോടെ നടക്കുകയെന്നത്. പൊതുനിരത്തിൽ മാത്രമല്ല, വീടുകളുടെയോ തൊഴിലിടത്തിന്റെയോ അകത്തളങ്ങളിൽ പോലും സ്ത്രീകൾ സുരക്ഷിതയല്ല എന്നതാണ് ഇപ്പോഴത്തെ ഞെട്ടിക്കുന്ന യാഥാർഥ്യം. ‘സന്തോഷങ്ങളുടെ നഗരം’ എന്ന് ഇതുവരെ വിളിക്കപ്പെട്ടിരുന്ന കൊൽക്കത്തയിലും അത് സംഭവിച്ചുകഴിഞ്ഞു. പ്രതിരോധത്തിൽ പരാജയപ്പെട്ട് പീഡനത്തിനിരയായി അതിക്രൂരമായി കൊല ചെയ്യപ്പെട്ട പിജി ഡോക്ടറുടെ ചോര പുരണ്ട നഗരമെന്ന മായാത്ത കറ ആ നഗരത്തെ ഇപ്പോൾ കളങ്കമുള്ളതാക്കിയിരിക്കുന്നു. സഹപ്രവർത്തകർക്കൊപ്പം ഭക്ഷണം കഴിച്ച് കോളജിലെ സെമിനാർ ഹാളിലേക്കു വിശ്രമിക്കാനായി പോയ യുവ ഡോക്ടറെ ജീവന്റെ തുടിപ്പോടെ പിന്നീടാരും കണ്ടിട്ടില്ല, അവളുടെ നിലവിളികൾ ആരും കേട്ടിട്ടില്ല. ലൈംഗിക വൈകൃതത്തിനിരയായി, സമാനതകളില്ലാത്ത പീഡനങ്ങൾ നേരിട്ട്, ചേതനയറ്റ്, അർധനഗ്നയായാണ് തൊട്ടടുത്ത ദിവസം ആ പെണ്ണുടൽ കണ്ടെത്തിയത്. ഇന്ത്യയിൽ പീഡനത്തിനിരയായി കൊല്ലപ്പെടുന്ന ആദ്യ സ്ത്രീയല്ല കൊൽക്കത്തയിലെ യുവഡോക്ടർ. അവസാനത്തേതും ആയിരിക്കില്ല എന്ന
ബലിയ (യുപി)∙ കൊൽക്കത്തയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കർശന നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ പരാജയപ്പെട്ട ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജിവയ്ക്കണമെന്ന് 2012ൽ ഡൽഹിയിൽ സമാനസാഹചര്യത്തിൽ കൊല്ലപ്പെട്ട ‘നിർഭയ’യുടെ മാതാവ് ആശാദേവി ആവശ്യപ്പെട്ടു. കുറ്റവാളികൾക്കെതിരെ അധികാരം
ന്യൂഡൽഹി∙ ആർജി കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നിർഭയയുടെ അമ്മ. ബംഗാളിലുണ്ടായ അക്രമസംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മമതാ ബാനർജി പരാജയപ്പെട്ടെന്നും അവർ കുറ്റപ്പെടുത്തി. ‘‘ കുറ്റക്കാർക്കെതിരെ
സംഘർഷത്തിന് അയവില്ലാത്ത മണിപ്പുരിലെ വാർത്തകൾ ചിത്രങ്ങളായും വിഡിയോകളായും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. ഇവയിൽ പലതും വ്യാജവാർത്തകളാണെന്നതാണ് ഏറെ ആശങ്കാജനകം. മണിപ്പുരിൽ കൂട്ടബലാത്സംഗത്തിനിരയായ സ്ത്രീകൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങി നടത്തിയ പ്രക്ഷോഭം എന്ന തരത്തിൽ ചിത്രങ്ങൾ
അതൊരു സാധാരണ രാത്രിയായിരുന്നില്ല. പൈശാചികതയുടെ നഖമുനകൾക്കു മുന്നിൽ നിസ്സഹായയായി നിലവിളിച്ച, പ്രതിരോധത്തിൽ പരാജയപ്പെട്ട ഒരു ഇരുപത്തിമൂന്നുകാരിയുടെ ജീവിതത്തിലെ ‘കറുത്ത വാവ്’ ആയിരുന്നു. സുഹൃത്തിനൊപ്പം യാത്ര ചെയ്ത അവളെ നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ വച്ച് കൊടിയ പീഡനത്തിന് ഇരയാക്കി. ഒടുവിൽ ജീവച്ഛവമായ ആ പെണ്ണുടൽ തെരുവിലേക്കു വലിച്ചെറിഞ്ഞ് ക്രൂരതയുടെ ആൾരൂപങ്ങളായ 6 പേർ ഇരുട്ടിലേക്കു നടന്നു പോയി. പിറ്റേന്നു രാജ്യമുണർന്നത് അവൾ നേരിട്ട നരകാനുഭവത്തെപ്പറ്റി കേട്ടാണ്. ജീവന്റെ അവസാന നൂലിഴയും അറ്റു പോകുമ്പോഴും, തന്നെ കടിച്ചുകീറിയവരെ വെറുതെ വിടരുതെന്നു പറഞ്ഞ അവളുടെ കണ്ണുകളിൽ പ്രതിഷേധത്തിന്റെ കനലുണ്ടായിരുന്നു. ഒടുവിൽ അവൾ മാഞ്ഞു പോയപ്പോഴും ആ കനൽ കെട്ടില്ല. അത് ഡൽഹിയുടെ തെരുവുകളിൽ പ്രതിഷേധാഗ്നിയായി ആളിക്കത്തി, അത് രാജ്യമാകെ പടർന്നു. യുവശബ്ദങ്ങൾ അവൾക്കു വേണ്ടി തെരുവിലിറങ്ങി. അവളുടെ ചുടുചോരയുടെ ചുവപ്പു പടർന്ന പാതകളിലിരുന്ന് അവർ നീതിക്കായി വാദിച്ചു. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ ‘യുവ’ പ്രതിഷേധമായി അതു മാറി. മരണക്കിടക്കയിലും നീതിക്കു വേണ്ടി പോരാടാനുറച്ച ആ പെൺമനസ്സിനെ ഒടുവിൽ രാജ്യം വിളിച്ചു– ‘നിർഭയ’.
‘‘എന്റെ കാതുകളിൽ ഇപ്പോഴും ഒരു ബസിന്റെ ഇരമ്പൽ മുഴങ്ങുന്നുണ്ട്..ആ ഇരമ്പൽ എന്റെ കാതുകളിൽ വന്നു തറയ്ക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് കൃത്യം പത്തു വർഷം തികഞ്ഞിരിക്കുന്നു. എന്നെ നിങ്ങൾക്കറിയാം...ഒരിക്കൽ നിങ്ങളെനിക്കായി പ്രാർഥിച്ചിട്ടുണ്ട്.. തെരുവുകളിൽ എനിക്കായ്
സ്ത്രീകളും കുഞ്ഞുങ്ങളും അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നത് വളരെ സാധാരണമായ വാർത്തയാകുകയാണ് ഇന്ന് ഇന്ത്യയിൽ. പക്ഷേ പത്തു വർഷം മുമ്പ് ഡൽഹിയിൽ ഓടുന്ന ബസിൽ ഒരു പെൺകുട്ടി അതിക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോൾ...women, crime, manorama news, manorama online, malayalam news, breakign news, lateat news
ന്യൂഡൽഹി ∙ രാജ്യ മനഃസാക്ഷിയെ ഞെട്ടിച്ച നിർഭയ സംഭവത്തിന് ഇന്ന് 10 വയസ്സ്. സുഹൃത്തിനൊപ്പം ബസിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ 2012 ൽ ഇതേ ദിവസം രാത്രിയാണ് ക്രൂര പീഡനത്തിനിരയായത്. രാജ്യം നിർഭയ എന്നു വിളിച്ച അവൾ സിംഗപ്പൂരിലെ ആശുപത്രിയിൽ ഡിസംബർ 29നു മരിച്ചു. ഡൽഹി, കേന്ദ്ര സർക്കാരുകളെ പിടിച്ചുലച്ച
Results 1-10 of 17