Activate your premium subscription today
ആലപ്പുഴ∙ ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുറുവ മോഷണ സംഘത്തിന്റെ പ്രവർത്തന രീതി വ്യത്യസ്തമാണെന്ന് പൊലീസ് പറയുന്നു. ജനം ജാഗ്രതയോടെ ഇരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. കുറുവാ സംഘം ശബരിമല സീസണിൽ സജീവമാകുമെന്ന് ആലപ്പുഴ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി∙ വടക്കൻ പറവൂർ– ചേന്ദമംഗലം മേഖലയിൽ തമിഴ് തിരുട്ടുഗ്രാമത്തിൽ നിന്നുള്ള കുറുവ മോഷണ സംഘം എത്തിയെന്ന വാർത്തയ്ക്കു പിന്നാലെ, പെരുമ്പാവൂർ മേഖലയിലും വ്യാപക മോഷണ ശ്രമങ്ങൾ. ഒരു മാസത്തിനിടയിൽ 50ലേറെ കവർച്ചാ ശ്രമങ്ങളാണ് പെരുമ്പാവൂർ ടൗണിലും പരിസരമേഖലകളിലുമായി നടന്നത്. പെരുമ്പാവൂർ ബെഥേൽ സുലോക്കോ യാക്കോബായ പള്ളിയിൽ ഇന്നു രാവിലെ നടന്ന മോഷണശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
തിരുവനന്തപുരം∙ മോഷ്ടാക്കളെ പേടിച്ചാണ് കാലടി നിവാസലികൾ കഴിയുന്നത്. കഴിഞ്ഞ 6ന് കാലടി പടിപ്പുര ദേവീക്ഷേത്രത്തിലും 8ന് കാലടി പുളിയറത്തോപ്പിന് സമീപത്തെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു. അതിന് പിന്നാലെയാണ് ആൾ താമസമില്ലാത്ത വീട് കുത്തിത്തുറന്നത്. പടിപ്പുര ക്ഷേത്രത്തിന് പുറകിലായി എച്ച്എസ്ആർഎബി 29 ൽ റിട്ട. ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ഈശ്വറിന്റ വീട്ടിലാണ് മോഷണശ്രമം നടന്നത്.
പറവൂർ ∙ അനുകൂല സാഹചര്യങ്ങളുള്ള മോഷണസ്ഥലം പകൽ കണ്ടു വയ്ക്കുകയും രാത്രി മോഷണം നടത്തുകയും ചെയ്യുന്നതാണു കുറുവ സംഘത്തിന്റെ രീതി. ഇവർ ക്യാംപ് ചെയ്യുന്ന സ്ഥലങ്ങളിൽ പകൽ പുരുഷൻമാരെ കാണില്ല. സ്ത്രീകളും കുട്ടികളും മാത്രമാണുണ്ടാകുക. ഉരൽ നിർമാണം, ചൂൽ വിൽപന, ഭിക്ഷാടനം, ആക്രിപെറുക്കൽ, ധനസഹായ ശേഖരണം എന്നിങ്ങനെയുള്ള പ്രവർത്തനവുമായി സ്ത്രീകളുടെ സംഘം വീടുകളിൽ കറങ്ങും.
കൊച്ചി ∙ ചേന്ദമംഗലം–വടക്കൻ പറവൂർ മേഖലയിൽ എത്തിയതു കുറുവ സംഘമാണോ എന്നുറപ്പിക്കാൻ സമയമെടുക്കുമെങ്കിലും എല്ലാ ലക്ഷണങ്ങളും വിരൽചൂണ്ടുന്നത് അവരിലേക്കുതന്നെ. കുറുവ സംഘമാണോ മോഷണത്തിന് എത്തിയത് എന്ന് ഉറപ്പിക്കാനായിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. മുൻപു കുറുവ സംഘം ഉൾപ്പെട്ടിട്ടുള്ള സംഭവങ്ങളുമായുള്ള സാദൃശ്യമാണ് ഇപ്പോൾ എത്തിയത് തിരുട്ടുഗ്രാമത്തിലെ മോഷ്ടാക്കൾ തന്നെയാണെന്നു സംശയിക്കാൻ കാരണം.
കൊച്ചി ∙ കുറവ സംഘമെന്ന് സംശയിക്കുന്ന മോഷ്ടാക്കള് എറണാകുളം ജില്ലയിലും എത്തിയതായി സംശയം. ചേന്ദമംഗംലം–വടക്കൻ പറവൂർ മേഖലകളിലെ പത്തോളം വീടുകളിൽ ഇന്നു പുലർച്ചെ മോഷണ സംഘമെത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഏനാത്ത് ∙ എംസി റോഡരികിലെ വീട്ടിൽ തനിച്ചു താമസിക്കുന്ന വയോധികയെ മർദിച്ചവശയാക്കി ആഭരണങ്ങൾ കവർന്നു. പുതുശേരിഭാഗം ലതാ മന്ദിരത്തിൽ നളിനിയുടെ (80) ആഭരണങ്ങളാണ് കവർന്നത്. 13ന് രാത്രി ഒൻപതോടെയാണ് സംഭവം.രണ്ട് പുരുഷന്മാർ എത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. മകൾ പറഞ്ഞിട്ട് വരികയാണന്നു പറഞ്ഞതോടെ വാതിൽ തുറന്നു.
ഏതു രാത്രിയിലും എവിടെയും അവരെത്തും; മലയാളികളുടെ പേടിസ്വപ്നമായി മാറിയ കൊള്ളസംഘം. കുറുവ എന്നു കേരളത്തിലും നരിക്കുറുവ എന്നു തമിഴ്നാട്ടിലും വിളിപ്പേരുള്ള തിരുട്ടുസംഘം ഇരുട്ടുള്ളിടത്തെല്ലാം ഒളിഞ്ഞിരിക്കും. പിന്നിലൂടെയെത്തി ഞൊടിയിടിൽ ആക്രമിച്ച് വീടിനകത്തേക്ക് ഇരച്ചുകയറും. സ്ത്രീകളുടെ ശരീരത്തിലെ ആഭരണങ്ങൾ മുറിച്ചെടുക്കും, വേണ്ടിവന്നാൽ ജീവനുമെടുക്കും. നൂറോളം വരുന്ന കവർച്ചക്കാരുടെ കൂട്ടമാണിത്. എതിർക്കാൻ ശ്രമിക്കുന്നവരെ ആയുധംവച്ച് കീഴ്പ്പെടുത്തി കവർച്ച നടത്തി മടങ്ങുന്നതാണു രീതി. കുറുവസംഘം ഒരിടവേളയ്ക്കുശേഷം വീണ്ടും നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തുകയാണ്.
ചേർത്തല ∙ മണ്ണഞ്ചേരി– മാരാരിക്കുളം മേഖലയിൽ ഉറക്കം കെടുത്തുന്ന കുറുവ സംഘമെന്നു സംശയിക്കുന്ന മോഷ്ടാക്കളെ പിടികൂടുന്ന ക്ലബ്ബുകളിലെയും സാംസ്കാരിക സംഘടനകളിലെയും ഒരംഗത്തിനു സൗജന്യ ഡ്രൈവിങ് പരിശീലനം നൽകാൻ ഡ്രൈവിങ് സ്കൂൾ ഉടമ. മോഷ്ടാക്കളെ പിടികൂടാൻ യുവാക്കളും സന്നദ്ധ സംഘടനകളും രംഗത്തിറങ്ങുന്നതിനു പ്രോത്സാഹനമായാണു കരപ്പുറം ഡ്രൈവിങ് സ്കൂൾ ഉടമയായ മാരാരിക്കുളം വടക്ക് 12–ാംവാർഡ് കരപ്പുറം വീട്ടിൽ രാജശേഖരൻ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
വളപട്ടണം∙ വിൽപനയ്ക്കു വച്ച സ്ഥലം കാണിച്ച് തരാമെന്ന വ്യാജേന ഇരിക്കൂർ സ്വദേശിയെ ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് സംഘം ചേർന്ന് ആക്രമിക്കുകയും കാറും പണവും കവർച്ച ചെയ്തതായും പരാതി. വളപട്ടണം പൊലീസ് നടത്തിയ തിരച്ചിലിൽ പ്രതികൾ മണിക്കൂറുകൾക്കകം മോഷണ മുതൽ സഹിതം പിടിയിലായി.ചിറക്കൽ ബാലൻ കിണറിനു സമീപം കഴിഞ്ഞ ദിവസം
Results 1-10 of 3640