Activate your premium subscription today
അയിരൂർ കഥകളിഗ്രാമം ∙ കഥകളി മ്യൂസിയത്തിനായി റാന്നി റോഡിൽ ചെറുകോൽപുഴ പാലം ജംക്ഷനിൽ മ്യൂസിയം നിർമിക്കുന്നതിനു ലഭിച്ച 8.5 സെന്റ് സ്ഥലം കാടുകയറിക്കിടക്കുന്നു. ജില്ലാ കഥകളി ക്ലബ്ബിന്റെ സ്ഥലമാണ് പഞ്ചായത്തിനു കൈമാറി പദ്ധതി നടപ്പാക്കാൻ ആരംഭിച്ചത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ‘തദ്ദേശ സ്ഥാപനത്തിൽ ഒരു
അയിരൂർ കഥകളി ഗ്രാമം ∙ ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ പമ്പ മണപ്പുറത്ത് ഒരാഴ്ച നീണ്ടു നിന്ന കഥകളി ഉത്സവം ഇന്നു രാത്രിയിലെ പ്രഹ്ലാദചരിതം കഥകളിയോടെ സമാപിക്കും.ഇന്നലെ രാവിലെ നടന്ന ക്ലാസിക്കൽ കലാമത്സരങ്ങൾ ഡോ. ബി. ഉദയനൻ ഉദ്ഘാടനം ചെയ്തു. വി. വിജയകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം അംബുജാഭായി, പ്രീത
അയിരൂർ കഥകളിഗ്രാമം∙ എഴുമറ്റൂർ രാജരാജവർമ രചിച്ച അബ്രഹാമിന്റെ ബലി കഥകളിയാണ് കഥകളിമേളയിലെ നാലാം ദിവസത്തെ ആസ്വാദന കളരിയിൽ അരങ്ങേറിയത്. യഹോവയുടെ കൽപനയനുസരിച്ച് അബ്രഹാമും ഭാര്യ സാറയും കാനാൻ ദേശത്തു വരുന്നതു മുതൽ ദൈവപ്രീതിക്കായി മകൻ ഇസ്സഹാക്കിനെ മോറിയാ മലമുകളിൽ വച്ച് ബലിയർപ്പിക്കാൻ തുടങ്ങുന്നതു വരെയുള്ള
അയിരൂർ കഥകളി ഗ്രാമം ∙ കല മനുഷ്യഹൃദയത്തെ ആർദ്രമാക്കുമെന്നും പ്രത്യേകിച്ച് ശാസ്ത്രീയ കലകൾ ചിന്തകളെയും കാഴ്ചകളെയും മനോവികാരങ്ങളെയും ഗുണഫലമായി സ്വാധീനിച്ച് പ്രകൃതിക്കു പോലും അനുകൂലമായി മാറ്റിയെടുക്കുമെന്നും മന്ത്രി വീണാ ജോർജ്.ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള കഥകളി മേള ഉദ്ഘാടനം
നിറഞ്ഞൊഴുകുന്ന പമ്പയാർ. പച്ചപ്പരവതാനി വിരിച്ചതുപോലെ കൺനിറയെ പാടങ്ങൾ. ചുറ്റും തലയുയർത്തി നിൽക്കുന്ന ചെറു കുന്നുകൾ. തെങ്ങും റബ്ബറും നിറഞ്ഞ തോട്ടങ്ങൾ. ഒരു ഗ്രാമത്തെ വർണിക്കാൻ ഇതൊക്കെ മതി. പക്ഷേ, പത്തനംതിട്ട ജില്ലയിലെ അയിരൂരെന്ന ഗ്രാമത്തിന്റെ വിശേഷണത്തിന് ഇതുമാത്രം പോരാതെ വരും. നാടിന്റെ മനോഹാരിതയ്ക്കൊപ്പം ചെണ്ടകൊട്ടും ചിലങ്കയുടെ കിലുക്കവും ഇലത്താളലും മദ്ദളവുമെല്ലാം അയിരൂരിനെ മനോഹരമാക്കുന്നു. പമ്പയാറിന്റെ ഓളത്തിനു പോലുമുണ്ടാകും ആ താളം. അയിരൂരിന് കല ഒരു ആസ്വാദനം മാത്രമല്ല, ജീവനാണ്. കേരളത്തിന്റെ തനതു കലാരൂപമായ കഥകളിയെ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരുപറ്റം മനുഷ്യർ. കണ്ടിട്ടു മനസ്സിലാകില്ലെന്ന് പറഞ്ഞ് കഥകളിയെ മാറ്റി നിർത്തുന്നവർക്ക് മുന്നിൽ ഒരദ്ഭുതമാണ് അയിരൂരിലുള്ളവർ. ജനനം തൊട്ട് കഥകളിയറിഞ്ഞ് വളർന്ന പുത്തൻ തലമുറയുടെ നാടു കൂടിയാണ് അയിരൂർ. ആ അയിരൂരിനുള്ള ആദരം തന്നെയാണ് പുത്തൻ പേര്. കഥകളിയെ നെഞ്ചോട് ചേർത്ത കഥകളിയുടെ 200 വർഷത്തെ പാരമ്പര്യമുള്ള അയിരൂർ ഇനി വെറും അയിരൂരല്ല, അയിരൂർ കഥകളി ഗ്രാമമാണ്. ഔദ്യോഗിക പേരുമാറ്റത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിക്കഴിഞ്ഞു. എല്ലാ സർക്കാർ രേഖകളിലും ഇനി അയിരൂർ കഥകളി ഗ്രാമം എന്നായിരിക്കും അടയാളപ്പെടുത്തുക. എങ്ങനെയാണ് കഥകളിയോട് അയിരൂരിന് ഇത്രയേറെ ഇഷ്ടം തോന്നിയത്? എന്തുകൊണ്ടാണ് ആ ഗ്രാമം സ്വന്തം പേര് കഥകളിയോടു ചേർത്തു വച്ചത്? അറിയാം ആ വിശേഷങ്ങൾ, കാണാം വിഡിയോ...
Results 1-5