Activate your premium subscription today
1978ലാണ് ‘ഗമൻ’ എന്ന സിനിമയ്ക്കു വേണ്ടി സംഗീതസംവിധായകൻ ജയ്ദേവ് ഈണം നൽകിയ ഒരു ഗാനം ഹരിഹരൻ പാടുന്നത്. ആ സിനിമ പുറത്തിറങ്ങുമ്പോൾ ഹരിഹരന് പ്രായം 23. ആദ്യഗാനത്തിന്, മികച്ച ഗായകനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ പുരസ്കാരവും ദേശീയ ചലച്ചിത്രപുരസ്കാരത്തിനുള്ള നോമിനേഷനും! അതു കഴിഞ്ഞുള്ള 14 വർഷങ്ങൾ ചലച്ചിത്ര പിന്നണിഗാനരംഗത്ത് ബോളിവുഡിലെ സംഗീതമഹാരഥന്മാർക്കൊപ്പം ഒട്ടനവധി സിനിമകൾക്കു വേണ്ടി പാടിയെങ്കിലും ഹരിഹരൻ എന്ന ഗായകൻ ആരാധകരെ സൃഷ്ടിച്ചത് ഗസൽ ആൽബങ്ങളിലൂടെയായിരുന്നു. എന്നാൽ പിന്നീട് എ.ആർ റഹ്മാൻ എന്ന സംഗീതമന്ത്രികൻ തന്റെ പ്രിയപ്പെട്ട ഗസൽ ഗായകനെ ഇന്ത്യൻ സിനിമയിലേക്ക് പുനരവതരിപ്പിച്ചു. അതിനുശേഷം ഇന്ത്യൻ ചലച്ചിത്രലോകം കണ്ടത് ഒരു പുതിയ യുഗമാണ്, ഹരിഹരയുഗം! കർണാടക സംഗീതവും ഹിന്ദുസ്ഥാനിയും ഗസലും പാശ്ചാത്യസംഗീതവും ഒരുപോലെ വഴങ്ങുന്ന ആ ഗായകനെ ജനകോടികൾ ആഘോഷിച്ചു, ആരാധിച്ചു. ‘സംഗതി’കളുടെ ബാഹുല്യമല്ല, ശബ്ദത്തിലെ വശ്യതയാണ് ഹരിഹരൻ എന്ന ഗായകനെ കഴിഞ്ഞ അരനൂറ്റാണ്ടായി ഇന്ത്യൻ സംഗീതലോകത്തിലെ അനിഷേധ്യശബ്ദമായി നിലനിർത്തുന്നത്. കരിയറിന്റെ തുടക്കക്കാലത്ത് വളരെ സങ്കീർണമായ ശൈലിയിൽ ഗസൽ ആലപിച്ചിരുന്ന ഹരിഹരനെ ചിലർ ഉപദേശിച്ചു.
പങ്കജ് ഉധാസ് എന്ന പേരിൽ തന്നെ ഗസൽ മാധുര്യം പുരണ്ടതായൊരു തോന്നൽ വരും. പലർക്കും ഇങ്ങനെ തോന്നിയിരിക്കണം. പങ്കജ് ഗസൽ ഗായകനാണെന്ന അറിവിൽ നിന്നും അദ്ദേഹത്തിന്റെ ഗാനങ്ങളുടെ മാധുര്യം നുകർന്നതിന്റെ ലഹരിയിൽ നിന്നും തന്നെയാണ് ഈ തോന്നലിനു ശക്തിയേറുന്നത്. എങ്കിലും പങ്കജ് ഉധാസ് എന്നു സംഗീതമറിയുന്നവർ
‘‘പ്രണയിതാവിനോട് സ്നേഹത്തെക്കുറിച്ച് സംവദിക്കുക, ഗസൽ എന്ന വാക്കിന് അറബിയിലുള്ള അർഥമിതാണ്. അവിടെ വരികൾക്ക് അല്ലെങ്കിൽ അതിലെ കവിതയ്ക്കാണ് പ്രാധാന്യം കൂടുതൽ. ആലാപനം രണ്ടാമതാണ്. ആലാപനം സങ്കീർണമാക്കാൻ ശ്രമിക്കുമ്പോൾ ചിലപ്പോൾ വരികളുടെ ഭംഗി നഷ്ടമാകും. അതില്ലെന്ന് ഉറപ്പുവരുത്താൻ പങ്കജ് ഉധാസ് ജി എല്ലായ്പ്പോഴും ശ്രദ്ധിച്ചിരുന്നു. വലിയ കസർത്തുകളില്ലാതെ വ്യക്തതയോടെ അനായാസം ആസ്വാദകനിലേയ്ക്ക് പെയ്തിറങ്ങുന്ന ആലാപനം. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. സംഗീതത്തിലും ജീവിതത്തിലും’’- ഗസൽ മാന്ത്രികൻ പങ്കജ് ഉധാസിനെക്കുറിച്ചുള്ള ജിതേഷ് സുന്ദരത്തിന്റെ വാക്കുകളാണിത്. ഗസൽ സമ്രാട്ട് അനൂപ് ജലോട്ടയുടെ ശിഷ്യനാണ് തലശ്ശേരി സ്വദേശി ജിതേഷ് സുന്ദരം. പങ്കജ് ഉധാസ് മലയാളത്തിൽ ആദ്യമായി പാടിയത് ജിതേഷിന്റെ ആൽബത്തിനു വേണ്ടിയായിരുന്നു. അദ്ദേഹവുമൊത്തുള്ള പാട്ടോർമകൾ പങ്കുവയ്ക്കുകയാണ് ജിതേഷ്.
സംഗീതത്തിനായി കപ്പലിലെ തൊഴിൽ അവസാനിപ്പിച്ചപ്പോൾ പഴി പറഞ്ഞ കുടുംബവും ബന്ധുക്കളും ഇപ്പോൾ സൽമാൻ അനസിനെ ഓർത്തു അഭിമാനിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ 'അഭ്യൂഹം' എന്ന ചിത്രത്തിൽ സൽമാൻ പാടിയ "യെ ദുനിയാ" എന്ന ഗസൽ ഗാനം യൂട്യൂബിൽ തരംഗമാകുകയാണ്. അഞ്ചു ദിവസത്തിനിടെ 10 ലക്ഷത്തിലേറെ ആളുകളാണ് പാട്ട്
തൃശൂർ–ചാലക്കുടി പാതയിൽ മുരിങ്ങൂരിൽ നിന്നു നാലോ അഞ്ചോ ഉമ്പായിപ്പാട്ടിന്റെ ദൂരമേയുള്ളൂ മേലൂർ പൂലാനിയിലെ ‘കൃഷ്ണ’ എന്ന വീട്ടിലേക്ക്. അവിടെയാണ്, ഉമ്പായി പാടിപ്പൊലിപ്പിച്ച ഒട്ടേറെ ഗസലുകളുടെ രചയിതാവ്; 78–ാം വയസ്സിലും ഉള്ളാകെ പ്രണയാക്ഷരങ്ങൾ നിറച്ച കവി, പ്രദീപ് അഷ്ടമിച്ചിറ. ഗസലുകളും മലയാളം, ഇംഗ്ലിഷ് കവിതകളും സിനിമാ
Results 1-5