Activate your premium subscription today
പ്രൊട്ടക്റ്റീവ് കേസുകൾ തയാറാക്കാൻ ലൂവ്രെ സബ് കോൺട്രാക്റ്റ് ചെയ്ത ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന പെറുഗ്ഗിയ, നെപ്പോളിയന്റെ ഇറ്റാലിയൻ തേരോട്ടത്തിനിടെ, ഇറ്റലിയിൽ നിന്ന് മോണാലിസ കൊള്ളയടിക്കപ്പെട്ടുവെന്നാണ് വിശ്വസിച്ചിരുന്നത്.
ഹാപ്രതിഭയായ ഡാവിഞ്ചിയുടെ സ്വകാര്യരേഖയെന്നതിലുപരി ഒരു അമൂല്യചരിത്രരേഖയാണിതെന്ന ബോധ്യമുള്ളതിനാലാണ് 1994-ൽ ബിൽ ഗേറ്റ്സ് 30 മില്യണിലധികം ഡോളറിന് കോഡെക്സ് ലെസ്റ്റർ വാങ്ങിയത്.
ലോകപ്രശസ്ത ഇറ്റാലിയൻ ചിത്രകാരൻ 14 വർഷങ്ങളെടുത്തു വരച്ചിട്ടും പൂർത്തിയാകാത്ത ചിത്രം, ഗൂഢസ്മിതവും ആരെയോ തേടുന്ന കണ്ണുകളുംകൊണ്ടു ലോകത്തെയാകെ ഭ്രമിപ്പിച്ച ചിത്രം, നെപ്പോളിയൻ ചക്രവർത്തി തന്റെ കിടപ്പുമുറിയിൽ സൂക്ഷിച്ച ചിത്രം, ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട, ഏറ്റവും കൂടുതൽ കോപ്പികൾ രചിക്കപ്പെട്ട ചിത്രം... മോണ ലീസയെ വിശേഷിപ്പിക്കാൻ ഈ വാക്കുകളൊന്നും മതിയാവില്ല. ഡാവിഞ്ചിയുടെ അതുല്യ രചന പോലെതന്നെയാണത്! 507 വർഷങ്ങൾക്കു മുൻപു ലിയനാർദോ ഡാവിഞ്ചി വരച്ച മോണ ലീസ ചിത്രത്തിനു മേൽ ഫ്രാൻസിലെ കർഷക അനുകൂല പ്രവർത്തകർ സൂപ്പൊഴിച്ച് പ്രതിഷേധിച്ചതോടെ വീണ്ടും ലോകശ്രദ്ധ നേടിയിരിക്കുകയാണ് ഈ ചിത്രം. പുഞ്ചിരി തൂകാൻ മാത്രമറിയുന്ന ആ ചിത്രത്തോട് ആർക്കാണിത്ര വൈരാഗ്യം? കാലത്തെ അതിജീവിച്ച ഈ ചിത്രത്തിൽ ഡാവിഞ്ചി ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്തൊക്കെയാണ്? പോകാം അഞ്ച് നൂറ്റാണ്ട് പിന്നിലേക്ക്...
പാരിസ്∙ ലൂവ്ര് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ലിയനാർദോ ഡാവിഞ്ചിയുടെ ലോകപ്രശസ്തമായ മോണ ലീസ ചിത്രത്തിനു നേരെ സൂപ്പ് കോരിയൊഴിച്ച് 2 സ്ത്രീകളുടെ പ്രതിഷേധം. ചിത്രം സൂക്ഷിച്ച ചില്ലുകൂടിനു നേരെ സൂപ്പ് ഒഴിച്ച ശേഷം അതിനടുത്തേക്കു കടക്കാൻ ശ്രമിച്ച രണ്ടു പേരെയും സുരക്ഷാ ജീവനക്കാർ തടഞ്ഞു. പരിസ്ഥിതിയുടെയും ഭക്ഷണ സ്രോതസ്സുകളുടെയും സംരക്ഷണം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഫുഡ് റെസ്പോൺസ് സംഘടനയുടെ പ്രവർത്തകരാണ് ഇവർ. മികച്ച വേതനം, ഇറക്കുമതി നിയന്ത്രണം, ഉൽപന്നങ്ങൾക്കു വിലസ്ഥിരത തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ഫ്രാൻസിൽ കർഷകർ ദിവസങ്ങളായി തുടരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണു പ്രതിഷേധം. ട്രാക്ടറുകൾ ഉപയോഗിച്ചു ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിക്കുന്ന കർഷകർ ഇന്നു മുതൽ പാരിസിലെ റോഡുകൾ ഉപരോധിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
പാരിസ്∙ ലിയനാഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ പെയിന്റിങ് മോണലിസയിൽ സൂപ്പ് എറിഞ്ഞ് പ്രതിഷേധം. ഫ്രാൻസിലെ ലൂവ്രെയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന മോണലിസ പെയിന്റിങ്ങിലേക്ക് രണ്ടു സ്ത്രീകളാണ് സൂപ്പ് ഒഴിച്ചത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് പതിച്ചിട്ടുള്ളതിനാൽ ചിത്രത്തിനു കേടുപാടില്ല.
ഭൂഗുരുത്വബലം കണ്ടെത്തിയ ആളായി പറയപ്പെടുന്നത് വിഖ്യാത ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടനെയാണ്. എന്നാൽ ന്യൂട്ടനും മുൻപ് തന്നെ വിശ്വപ്രസിദ്ധ ബഹുമുഖ പ്രതിഭയായ ലിയണാഡോ ഡാവിഞ്ചി ഭൂഗുരുത്വബലം മനസ്സിലാക്കിയെന്ന് ഗവേഷണം. ഒരു കുടത്തിൽ നിന്നു മണൽത്തരികൾ താഴേക്കിട്ടുള്ള ഗവേഷണത്തെക്കുറിച്ച് ഡാവിഞ്ചി വരച്ച
Results 1-6