Activate your premium subscription today
1965-ൽ പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ മുസ്ലിം റെജിമെന്റ് പോരാടാൻ വിസമ്മതിച്ചുവെന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിലെ ബിജെപി–ആർഎസ്എസ് അനുകൂല ഗ്രൂപ്പുകളിൽ വൈറലാകുന്നുണ്ട്.പോസ്റ്റ് കാണാം. ∙ അന്വേഷണം എന്തുകൊണ്ടാണ് സൈന്യത്തിൽ മുസ്ലിം റെജിമെന്റ് ഇല്ലാത്തത്?
ഇന്ത്യൻ മേഖലയിലേക്ക് അതിക്രമിച്ചു കടന്ന പാക്കിസ്ഥാനെ കീഴ്പ്പെടുത്തി 1999 ജൂലൈ 26ന് ഇന്ത്യൻ സേന കാർഗിലിൽ വെന്നിക്കൊടി പാറിച്ചു. രണ്ട് ആണവശക്തികൾ തമ്മിൽ നടന്ന യുദ്ധമെന്ന നിലയിൽ ലോകരാജ്യങ്ങളുടെ ശ്രദ്ധ നേടിയ യുദ്ധമായിരുന്നു കാർഗിൽ. ഭൗമനിരപ്പിൽ നിന്ന് അനേകായിരം അടി വരെ പൊക്കമുള്ള ചെങ്കുത്തായ
പാക്കിസ്ഥാന്റെ പക്കൽ അണുബോംബുകളുണ്ടെന്നും നമ്മുടെ സർക്കാർ പ്രകോപിപ്പിച്ചാൽ അത് ഇന്ത്യയ്ക്കു നേരെ പ്രയോഗിക്കാൻ സാധ്യതയുണ്ടെന്നുമുള്ള മണിശങ്കർ അയ്യരുടെ പ്രസ്താവന വിവാദമായിരുന്നു. ബിജെപിയും കോൺഗ്രസും ഇതുമായി ബന്ധപ്പെട്ടു വാദപ്രതിവാദങ്ങൾ നടത്തുകയും ചെയ്തു. അതേസമയം യഥാർഥത്തിൽ പാകിസ്ഥാന്റെ കൈവശം
ഇസ്ലാമാബാദ് ∙ ജയിലിൽനിന്നു പാക്കിസ്ഥാൻ സൈനിക മേധാവിക്കു മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്റെ ഭാര്യ ബുഷ്റ ബീവിയെ ജയിലിലടയ്ക്കാൻ നേരിട്ട് ഇടപെട്ടതു കരസേനാ മേധാവി ജനറൽ അസിം മുനീറാണ്. ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അസിമിനെ വെറുതെ വിടില്ലെന്നും ഇമ്രാൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് ചിഹ്നമായ ബാറ്റില്ലാതെ മത്സരത്തിന് ഇറങ്ങിയിട്ടും ഇമ്രാൻ ഖാന്റെ പാർട്ടി അടിച്ചെടുത്തത് 93 സീറ്റുകൾ. ഇതോടെ പതിവുപോലെ കളികണ്ടിരുന്ന പട്ടാളത്തിന് കളത്തിലിറങ്ങി വിയർക്കേണ്ടി വന്നു. പ്രതീക്ഷിച്ചതുപോലെ നവാസ് ഷെരീഫിന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ആകാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിന് പ്രധാനമന്ത്രിയെ ലഭിച്ചു. പാക്കിസ്ഥാന്റെ പ്രധാനമന്ത്രി സ്ഥാനത്ത് വീണ്ടും ഷഹബാസ് ഷെരീഫ് എത്തി. മൂന്നു വട്ടം പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ ഇളയ സഹോദരനും പിഎംഎൽ (എൻ) പ്രസിഡന്റുമായ ഷഹബാസ് നാഷനൽ അസംബ്ലിയിൽ നിന്നു 201 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണു പ്രധാനമന്ത്രി പദത്തിലേക്കെത്തിയത്.
പാക്ക് ജനതയുടെ പ്രതീക്ഷകൾ സൈന്യത്തിന്റെ അനുമതിയോടെ മാത്രമേ പൂവണിയൂ എന്ന് ഒരിക്കൽക്കൂടി വ്യക്തമായിരിക്കുന്നു. കഴിഞ്ഞ എട്ടിനു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം 48 മണിക്കൂറിനുശേഷം പുറത്തുവന്നെങ്കിലും, അനിശ്ചിതത്വത്തിൽനിന്നു പുറത്തുകടക്കാൻ പാക്കിസ്ഥാനു കഴിയുന്നില്ല. തങ്ങളുടെ പ്രിയങ്കരനായ നവാസ് ഷരീഫിനെ അധികാരത്തിലെത്തിക്കാൻ ജനങ്ങളുടെ തീരുമാനത്തെ അടിച്ചമർത്തി സൈന്യം നിലകൊള്ളുമ്പോൾ, അയൽരാജ്യത്തു ജനാധിപത്യം തല താഴ്ത്തുന്നു. മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) നേതാവുമായ ഇമ്രാൻ ഖാന്റെ അനുയായികൾ തിരഞ്ഞെടുപ്പു കമ്മിഷനെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചു രംഗത്തെത്തിയിട്ടുണ്ട്.
നീലക്കണ്ണുള്ള രാജകുമാരനായിരുന്നു ഒരിക്കല്‍ പാക്കിസ്ഥാന് പട്ടാളത്തിന് ഇമ്രാന് ഖാന്. അത്രയേറെ പ്രിയപ്പെട്ടവന്. എന്നാൽ ഇന്ന് റാവല്‍പിണ്ടി അഡ്യാല ജയിലിലെ വെറും 804-ാം നമ്പര്‍ തടവുകാരന് മാത്രമാണ് അവർക്കദ്ദേഹം. നവാസ് ഷെരീഫിനെ കസേരയില്‍നിന്നു പുറത്താക്കി 2018ല്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി പദത്തിലേക്ക് ഇമ്രാനെയെത്തിച്ച അതേ പട്ടാളം തന്നെ നൂറ്റി എഴുപതോളം കേസുകളുടെ ഭാരം ചുമത്തി അദ്ദേഹത്തെ തുറുങ്കിലടച്ചിരിക്കുന്നു. ആറുവര്‍ഷം കഴിഞ്ഞ് രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മത്സരരംഗത്ത് ഇമ്രാനില്ല. രാജ്യദ്രോഹവും അഴിമതിയുമൊന്നുമല്ല, പട്ടാളത്തെ മറികടന്ന് സര്‍ക്കാര്‍ അധികാരം കൈയിലെടുക്കാന്‍ തുടങ്ങിയെന്നതാണ് ഇമ്രാന് ചെയ്ത ഗുരുതര തെറ്റായി പട്ടാളം കാണുന്നത്. അങ്ങനെയുള്ളവരെ വെച്ചുപൊറുപ്പിച്ച ചരിത്രമില്ല പാക്ക് സൈന്യത്തിന്. തങ്ങള്‍ക്ക് സ്വീകാര്യനെങ്കില്‍ ഭരണത്തില്‍ തുടരാം അല്ലാത്തവര്‍ക്ക് പുറത്തുപോകാം. ഇതാണ് രീതി. എന്താകും ഇന്ത്യയുടെ അയല്‍നാട്ടിലെ തിരഞ്ഞെടുപ്പ്? ആരെയാകും ഇമ്രാന് പകരക്കാരനായി പാക്ക് സൈന്യം കണ്ടെത്തിയിരിക്കുക? ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ്. എന്നാല്‍ തിരഞ്ഞെടുപ്പിന്റേതായ ബഹളങ്ങളൊന്നും രാജ്യത്തില്ലെന്നാണ് സർവേ & റിസർച് കമ്പനിയായ ‘ഗാലപ് ആന്‍ഡ് ഗിലാനി’ നടത്തിയ സർവേയില്‍ കണ്ടെത്തിയത്. പാക്കിസ്ഥാനിലെ 44% പേരും തിരഞ്ഞെടുപ്പ് ബാനറുകളോ കൊടികളോ പോസ്റ്ററുകളോ കണ്ടിട്ടില്ലെന്ന് സര്‍വേ പറയുന്നു. ആരാകണം വിജയിയെന്ന് നേരത്തേത്തന്നെ സൈന്യം തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടെന്നു ചുരുക്കം.
പാക്കിസ്ഥാനിൽ എപ്പോഴും ചരിത്രം ആവർത്തിക്കുകയാണു പതിവ്. അവിടെ അഞ്ചുവർഷ കാലാവധി ഒരു ജനകീയ സർക്കാരും പൂർത്തിയാക്കിയിട്ടില്ല. ഒരു സർക്കാരും പട്ടാളത്തിന്റെ പിന്തുണയില്ലാതെ അധികാരത്തിലും എത്തിയിട്ടില്ല. ഇന്നു പാക്കിസ്ഥാൻ വോട്ടെടുപ്പിലേക്കു പോകുമ്പോൾ ഫലം പ്രവചനീയമാണ്. പ്രവാസത്തിൽനിന്നു മടങ്ങിയെത്തിയ ‘പഞ്ചാബിന്റെ സിംഹം’ നവാസ് ഷെരീഫ് അഴിമതിക്കേസുകളിൽനിന്നെല്ലാം തടിയൂരി നാലാംവട്ടം അധികാരത്തിലേറാൻ പോകുന്നു.
ന്യൂഡല്‍ഹി∙ ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന സൈനികനീക്കങ്ങളുടെയും ഹൂതികള്‍ ചെങ്കടലില്‍ നടത്തുന്ന ആക്രമണങ്ങളുടെയും ഭാഗമായി കലുഷിതമായ മധ്യപൂര്‍വേഷ്യന്‍ മണ്ണില്‍ പാക്കിസ്ഥാനും ഇറാനും തമ്മിലുള്ള പോര് സ്ഥിതി കൂടുതല്‍ വഷളാക്കുന്ന അവസ്ഥയാണു സംജാതമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഇരുരാജ്യങ്ങളും
അതിർത്തി കടന്ന് പാക്കിസ്ഥാൻ മേഖലയ്ക്കുള്ളിൽ ഇറാൻ മിസൈലാക്രമണം നടത്തിയത് പാക്കിസ്ഥാനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഇറാനിലെ ഏഴോളം മേഖലകളിൽ പാക്കിസ്ഥാൻ തിരിച്ചടിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ. പാക്കിസ്ഥാനിലെ ജെയ്ഷ് അൽ അദ്ൽ എന്ന ഭീകരസംഘടനയെ ലക്ഷ്യമിട്ടായിരുന്നു ആദ്യം
Results 1-10 of 66