ADVERTISEMENT

1965-ൽ പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ മുസ്‌ലിം റെജിമെന്റ് പോരാടാൻ വിസമ്മതിച്ചുവെന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിലെ  ബിജെപി–ആർഎസ്എസ് അനുകൂല ഗ്രൂപ്പുകളിൽ  വൈറലാകുന്നുണ്ട്.പോസ്റ്റ് കാണാം.

∙ അന്വേഷണം

എന്തുകൊണ്ടാണ് സൈന്യത്തിൽ മുസ്‌ലിം  റെജിമെന്റ് ഇല്ലാത്തത്?

1965 വരെ ഒരു മുസ്ലീം റെജിമെന്റ് ഉണ്ടായിരുന്നു എന്നറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും.മുസ്‌ലിം റെജിമെന്റുകളെ സൈന്യത്തിൽ നിന്ന് നീക്കം ചെയ്യാൻ പ്രേരിപ്പിച്ച 3 പ്രധാന സംഭവങ്ങളുണ്ട്.

ആദ്യം--1947 ഒക്‌ടോബർ 15ന്,പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും പത്താൻമാർ ഇന്ത്യയെ ആക്രമിച്ചപ്പോൾ,ഉറങ്ങിക്കിടന്ന മുഴുവൻ ധീരരായ ഗൂർഖ കമ്പനിയെയും അവരുടെ സ്വന്തം ബറ്റാലിയനിലെ മുസ്‌ലിം സൈനികർ കൊന്നു. കമ്പനി കമാൻഡർ പ്രേം സിംഗ് ആദ്യ ഇരയായി.2 ഗൂർഖ ജെസിഒയും മറ്റ് 30 റാങ്കുകാരും രക്ഷപ്പെടുകയും സംഭവം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.അടുത്ത ദിവസം മേജർ നസ്‌റുല്ല ഖാൻ രാത്രിയിൽ ഭയാനകമായ പ്രതികാരത്തിൽ ഗൂർഖകളെ കൂട്ടക്കൊല ചെയ്തു.അവരുടെ കമാൻഡർ ക്യാപ്റ്റൻ രഘുബീർ സിംഗ് ഥാപ്പയെ "ജീവനോടെ ചുട്ടെരിച്ചു".പി.എം. നെഹ്‌റു വിഷയം അടിച്ചമർത്തി."ദ മിലിട്ടറി പ്ലൈറ്റ് ഓഫ് പാകിസ്ഥാൻ" എന്ന പുസ്തകത്തിൽ ഇതെല്ലാം വിവരിച്ചിട്ടുണ്ട്. രണ്ടാമത്തേത്--1947-ലെ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിൽ നെഹ്‌റു മറച്ചുവെച്ച മറ്റൊരു വലിയ കാര്യം,ഇന്ത്യക്കാരോട് യുദ്ധം ചെയ്യാൻ ബ്രിട്ടീഷ് മേജർ ജോൺ ബേർഡിന്റെ നേതൃത്വത്തിൽ നിരവധി മുസ്‌ലിംകൾ ആയുധം താഴെ വെച്ച് പാകിസ്താനിൽ ചേർന്നു എന്നതാണ്.എന്നാൽ പിന്നീട് ഒരു ഘട്ടത്തിൽ ബ്രിട്ടീഷ് ഫ്ലാഗ്ഷിപ്പ് താൽക്കാലികമായി നിർത്തിവച്ചു,ഉടൻ തന്നെ അടുത്ത കപ്പലിൽ ഇംഗ്ലണ്ടിലേക്ക് തിരിച്ചുവിളിച്ചു.പരേതനായ സർദാർ പട്ടേലിന് ഇത് പരസ്യമാക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അത് ചെയ്യരുതെന്ന് ഗാന്ധി ഉത്തരവിട്ടു. മൂന്നാമത്--1965-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ,മുസ്‌ലിം റെജിമെന്റിലെ 30,000 ഇന്ത്യൻ സൈനികർ പാകിസ്ഥാനുമായി യുദ്ധം ചെയ്യാൻ വിസമ്മതിക്കുക മാത്രമല്ല,അവരെ പിന്തുണയ്ക്കാൻ ആയുധങ്ങളുമായി പാകിസ്ഥാനിലേക്ക് പോകുകയും ചെയ്തു.അവരെ വിശ്വസിച്ചതിനാൽ ഇത് ഇന്ത്യയെ വലിയ പ്രതിസന്ധിയിലാക്കി. ലാൽ ബഹാദൂർ ശാസ്ത്രി മുസ്ലീം റെജിമെന്റ് നിർത്തലാക്കി. (നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തെ സ്നേഹിക്കുന്നുവെങ്കിൽ ദയവായി അത് വൈറലാക്കുക.) ജയ് ഹിന്ദ് എന്നാണ് വൈറൽ പോസ്റ്റിലുള്ളത്.

1965ൽ പാക്കിസ്ഥാനെതിരായ യുദ്ധത്തിൽ മുസ്‍ലിംകൾ പങ്കെടുത്തില്ലെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ വൈറലാകുന്നത് ഇതാദ്യമല്ല. 2017ലും സമാനമായ പോസ്റ്റുകൾ വൈറലായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായി.

ഇന്ത്യൻ സൈന്യത്തിലെ റെജിമെന്റുകളുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ  ഇന്ത്യൻ സൈന്യത്തിൽ മുസ്‍ലിം റെജിമെന്റ് ഇല്ലെന്ന വിവരമാണ് ഞങ്ങൾക്ക് ലഭിച്ചത്. മറ്റൊരു ലേഖനത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ ജാതി അടിസ്ഥാനമാക്കിയുള്ള റെജിമെന്റുകളുടെ പട്ടികയും ഞങ്ങൾ കണ്ടെത്തി. എന്നാൽ ഒരു മുസ്‌ലിം റെജിമെന്റിനെക്കുറിച്ചും ഇവിടെ പരാമർശമില്ല.

ബിബിസിയുടെ മറ്റൊരു റിപ്പോർട്ടിൽ  മുസ്‌ലിം റെജിമെന്റ് എന്നറിയപ്പെടുന്ന ഒരു റെജിമെന്റും സൈന്യത്തിൽ ഉണ്ടായിരുന്നില്ല ഈ റെജിമെന്റുകൾ ഒന്നുകിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ വംശത്തിന്റെയും വംശീയതയുടെയും അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടതോ അല്ലെങ്കിൽ ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രി റെജിമെന്റ് പോലുള്ള ഒരു നാട്ടുരാജ്യമായി പ്രവർത്തിച്ചിരുന്ന ഗ്രൂപ്പുകളോ ആയിരുന്നെന്ന് വ്യക്തമാക്കുന്നുണ്ട്

കഴിഞ്ഞ 200 വർഷമായി ഇന്ത്യൻ സൈന്യത്തിന് ഒരിക്കലും ഒരു മുസ്‌ലിം റെജിമെന്റ് ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിലെ സിഖ്, പഞ്ചാബ്, ഗർവാൾ തുടങ്ങിയ റെജിമെന്റുകൾക്ക് പുറമെ ബലൂച്, ഫ്രോണ്ടിയർ ഫോഴ്സ് റെജിമെന്റുകളും ഉണ്ടായിരുന്നു. വിഭജനത്തിനുശേഷം, ബലൂച്, ഫ്രോണ്ടിയർ റെജിമെന്റുകൾ പാക്കിസ്ഥാനിലേക്കും പഞ്ചാബ് റെജിമെന്റ് പാക്കിസ്ഥാനിലും ഇന്ത്യയിലും നിലനിൽക്കുന്നെന്ന് ലഫ്റ്റനന്റ് ജനറൽ (റിട്ട) സയ്യിദ് അറ്റാ ഹസ്നൻ പരഞ്ഞാതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.

വൈറലായ അവകാശവാദത്തിൽ പരാമർശിച്ച 1965 ലെ പാകിസ്ഥാനെതിരായ യുദ്ധത്തെക്കുറിച്ച് ബിബിസിയുടെ ലേഖനം ചർച്ച ചെയ്യുന്നു-"1965 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധം, മുസ്‌ലിം റെജിമെന്റ് അവരുടെ ആയുധങ്ങൾ താഴെയിറക്കിയെന്ന വ്യാജ അവകാശവാദങ്ങളിൽ ഉദ്ധരിക്കപ്പെട്ടത്, വാസ്തവത്തിൽ ക്വാർട്ടർ മാസ്റ്റർ ജനറൽ അബ്ദുൾ ഹമീദ് നാലിലധികം പാകിസ്ഥാൻ ടാങ്കുകൾ നശിപ്പിക്കുകയും മരണാനന്തര ബഹുമതിയായി രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ പരമവീർ ചക്ര നൽകുകയും ചെയ്ത അതേ യുദ്ധമാണ്.

ഇന്ത്യൻ ആർമിയിലെ മുതിർന്ന ഒരു ഉദ്യോഗസ്ഥനുമായും ഞങ്ങൾ സംസാരിച്ചു.  ഇന്ത്യൻ സൈന്യത്തിൽ മുസ്‌ലിം റെജിമെന്റ് ഒരിക്കലും നിലവിലുണ്ടായിരുന്നില്ല. ജാതി അടിസ്ഥാനമാക്കിയുള്ള പേരുകളുള്ള റെജിമെന്റുകൾ വളരെക്കാലം മുമ്പ് നിലവിൽ വന്നു, സ്വാതന്ത്ര്യത്തിന് ശേഷം അവയുടെ പേരുകൾ മാറ്റിയിട്ടില്ല. എന്നിരുന്നാലും, ജാട്ട് റെജിമെന്റിൽ ജാട്ടുകളും രജ്പുത് റെജിമെന്റിൽ രജ്പുത്തുകളും മാത്രമേ റിക്രൂട്ട് ചെയ്യപ്പെടുന്നുള്ളൂ എന്നല്ല ഇതിനർത്ഥം. എല്ലാ ജാതികളിലും മതങ്ങളിലും പെട്ട ആളുകളെ എല്ലാ റെജിമെന്റുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ സൈനികരുടെ മതമോ ജാതിയോ അവരുടെ റെജിമെന്റുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ലഭ്യമായ 2020ലെ മറ്റൊരു റിപ്പോർട്ടിൽ  ഇന്ത്യയിലെ മുസ്‌ലിം സൈനികരെ അപകീർത്തിപ്പെടുത്തുന്ന സോഷ്യൽ മീഡിയയിൽ വൈറലായ വ്യാജ വാർത്ത ശ്രദ്ധയിൽപ്പെടുത്താൻ ഇന്ത്യൻ സായുധ സേനാംഗങ്ങൾ പ്രധാനമന്ത്രി മോദിക്കും അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും കത്തെഴുതിയതായി വിവരങ്ങൾ ലഭിച്ചു.1965ൽ പാകിസ്ഥാനെതിരായ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന് വേണ്ടി പോരാടാൻ വിസമ്മതിച്ച നിലവിലില്ലാത്ത മുസ്‌ലിം റെജിമെന്റിനെ കുറിച്ചുള്ള സമൂഹ മാധ്യമങ്ങളിലെ വ്യാജ വാർത്തകൾക്കെതിരെയായിരുന്നു അവരുടെ കത്ത്.

ഇതിൽ നിന്ന് 1965-ൽ പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ മുസ്‌ലിം റെജിമെന്റ് പോരാടാൻ വിസമ്മതിച്ചുവെന്ന അവകാശവാദവുമായി പ്രചരിക്കുന്ന പോസ്റ്റുകൾ അടിസ്ഥാനരഹിതമാണെന്ന് ബോധ്യമായി.

∙ വസ്തുത

1965-ൽ പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ മുസ്‌ലിം റെജിമെന്റ് പോരാടാൻ വിസമ്മതിച്ചുവെന്ന അവകാശവാദവുമായി പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

English Summary :The posts are misleading with claims that a Muslim regiment of the Indian Army refused to fight in India's war with Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com