Activate your premium subscription today
കുറ്റ്യാടി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് പ്ലസ് ടു വിദ്യാർഥികൾ. സംഭവത്തില്‍ 12 സീനിയര്‍ വിദ്യാർഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ചൊവാഴ്ച സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴി ഇരുപതോളം സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പ്ലസ് വണ്‍ വിദ്യാർഥി ഇഷാമിന്റെ ആരോപണം.
ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷയുടെ ചോദ്യം ഓൺലൈനായി ലഭ്യമാക്കുന്ന രീതി ഈ വർഷം മുതൽ നടപ്പാക്കാൻ തീരുമാനം. ഇത്തവണ കണക്ക് പരീക്ഷയ്ക്കാകും പുതിയ രീതി. ഇതിനു മുന്നോടിയായി പിഴവുകൾ ഇല്ലെന്ന് ഉറപ്പാക്കാൻ പരീക്ഷണാടിസ്ഥാനത്തിലുള്ള പരീക്ഷ ഡിസംബറിലോ ജനുവരിയിലോ നടത്തുമെന്നു ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം
തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ ഉച്ചതിരിഞ്ഞ് നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. മാർച്ച് 3 മുതൽ 29 വരെ 18 ദിവസങ്ങളായാണ് പരീക്ഷകൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ദേശീയ മത്സര പരീക്ഷകളുടെ റാങ്കിന് ഹയർസെക്കൻഡറി പരീക്ഷയുടെ മാർക്ക് പരിഗണിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് മികച്ച രീതിയിൽ പൊതുപരീക്ഷ എഴുതാൻ കഴിയാതെ വരുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.
മലപ്പുറം ∙ ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് അധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയിൽ വെള്ളം ചേർക്കാൻ ശ്രമം നടക്കുന്നതായി ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു. ഹയർ സെക്കൻഡറി സ്പെഷൽ റൂൾ പ്രകാരം അധ്യാപക തസ്തികയുടെ അടിസ്ഥാനയോഗ്യത ബിരുദാനന്തര ബിരുദമാണ്. എന്നാൽ, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിന്റെ അടിസ്ഥാന
ഹയർ സെക്കൻഡറി പരീക്ഷകളുടെ സമയക്രമത്തിനെതിരെ അധ്യാപകസംഘടനകൾ രംഗത്ത്. ഏറെ പ്രാധാന്യമുള്ള ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ മാർച്ച് 3 മുതൽ 29 വരെ ഉച്ചയ്ക്കു ശേഷം നടത്തുന്ന രീതിയിൽ പുറത്തിറക്കിയ ടൈംടേബിൾ പുനഃപരിശോധിക്കണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്എസ് എസ്ടിഎ), എയ്ഡഡ്
തിരുവനന്തപുരം ∙ പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ ഇത്തവണ ഒരുമിച്ചല്ല. രണ്ടാം വർഷക്കാരുടെ ഒന്നാംവർഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ പ്ലസ് വൺ പരീക്ഷയ്ക്കൊപ്പം അതേ ടൈംടേബിൾ അനുസരിച്ച് നടക്കുന്നതിനാലാണിത്. ഇതോടെ ഈ വർഷത്തെ ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി പരീക്ഷകൾ 18 ദിവസമായിട്ടാകും നടക്കുക. മുൻ വർഷങ്ങളിൽ
കൊല്ലം ∙ ഹയർ സെക്കൻഡറിയിൽ പിൻവാതിൽ പ്രവേശനം. ഏകജാലക സംവിധാനം അട്ടിമറിച്ച് സംസ്ഥാനത്ത് 1500 ൽ അധികം വിദ്യാർഥികൾക്ക് പിൻവാതിലൂടെ പ്രവേശനം നൽകി. അധ്യയനം വർഷം പകുതിയായെങ്കിലും ഇനിയും കുറെ വിദ്യാർഥികൾക്കു കൂടി പ്രവേശനം നൽകുമെന്നാണ് അറിയുന്നത്. സീറ്റ് ഒഴിവില്ലാത്ത സ്കൂളുകളിൽ ഉൾപ്പെടെയാണ് സർക്കാരിൽ
തിരുവനന്തപുരം∙ വിദ്യാഭ്യാസ വർഷം പകുതിയായിട്ടും സംസ്ഥാനത്തെ ഇരുനൂറിലേറെ ഹൈസ്കൂളുകളിൽ പ്രഥമാധ്യാപകരും നൂറ്റി അൻപതിലേറെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽമാരുമില്ല. ഇതിനു പുറമേ 16 എഇഒ, രണ്ട് ഡിഇഒ, ഒരു ഡിഡിഇ തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. സ്ഥാനക്കയറ്റം നൽകി തസ്തികകൾ നികത്താത്തതാണു പ്രശ്നം.
ന്യൂഡൽഹി ∙ കേരളത്തിലെ ഹയർ സെക്കൻഡറി ബോർഡിനു അംഗീകാരമില്ലെന്നും അംഗീകൃത ബോർഡുകളുടെ പട്ടികയിൽ ഉൾപ്പെടുന്നില്ലെന്നും കാട്ടി മലയാളി വിദ്യാർഥികൾക്ക് ഡൽഹി സർവകലാശാലയിലെ ചില കോളജുകളിൽ പ്രവേശനം നിഷേധിക്കുന്നു. കേരള പ്ലസ്ടു സർട്ടിഫിക്കറ്റിൽ ‘കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻ’ എന്നു രേഖപ്പെടുത്തിയിരിക്കുന്നതാണ് പ്രതിസന്ധിയാകുന്നത്. രാജ്യത്തെ സ്കൂൾ ബോർഡുകളുടെ അംഗീകാരം വ്യക്തമാക്കുന്ന കൗൺസിൽ ഓഫ് ബോർഡ്സ് ഓഫ് സ്കൂൾ എജ്യുക്കേഷന്റെ (സിഒബിഎസ്ഇ) വെബ്സൈറ്റിൽ ഇതിന് ‘കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ’ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. പേരുകളിലെ ഈ വ്യത്യാസമാണ് പ്രവേശനത്തിന് തടസ്സമായി ഉന്നയിക്കുന്നത്.
മലപ്പുറം ∙പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ ജില്ലയിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 2469 സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ കാരണം അധികസീറ്റുകൾ അനുവദിക്കുന്നതിലുണ്ടായ കാലതാമസവും സയൻസ് ബാച്ചുകളുടെ അപര്യാപ്തതയും. മുഖ്യ അലോട്മെന്റും 2 സപ്ലിമെന്ററി അലോട്മെന്റുകളും പൂർത്തിയായ ശേഷമാണു സർക്കാർ ജില്ലയിൽ 120 അധിക
Results 1-10 of 190