Activate your premium subscription today
ന്യൂഡൽഹി ∙ തൊഴിലിടങ്ങളിലെ സമ്മർദം രാജ്യത്ത് 33 ശതമാനം ജീവനക്കാരെ മാനസികവിഭ്രാന്തിയിലേക്കു തള്ളിവിടുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അമിത ജോലി, നീണ്ട ജോലി സമയം, തൊഴിൽ സുരക്ഷിതത്വമില്ലായ്മ, കുറഞ്ഞ വേതനം, വർധിച്ചുവരുന്ന മത്സരം, തൊഴിലിടങ്ങളിലെ പീഡനങ്ങൾ, അതിക്രമങ്ങൾ, വിവേചനം തുടങ്ങിയവയാണ് ജീവനക്കാരെ സമ്മർദത്തിലാക്കുന്നത്. പ്രതിസന്ധി തരണം ചെയ്യാൻ ചിലർ ചികിത്സ തേടുമ്പോൾ മറ്റുചിലർ തൊഴിൽ ഉപേക്ഷിക്കുന്നു. ചിലർ ജീവിതം തന്നെ അവസാനിപ്പിക്കുന്നു.
കേന്ദ്രസർക്കാർ സർക്കാർ ജീവനക്കാർക്കായി ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) എന്ന പേരിൽ പുതിയ പെൻഷൻ പദ്ധതി അടുത്ത വർഷം തുടങ്ങും. 23 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇത് പ്രയോജനപ്പെടും.വിരമിച്ചശേഷം, ഉറപ്പായ പെൻഷൻ നൽകുമെന്നാണ് യുപിഎസിന്റെ പ്രധാന സവിശേഷത. സംസ്ഥാന സർക്കാരിന് അവരുടെ ജീവനക്കാർക്കും യുപിഎസ്
ന്യൂഡൽഹി ∙ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ കർശനമായി നിരീക്ഷിക്കണമെന്ന് രാജ്യാന്തര സർക്കാർ തല ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) നിർദേശം നൽകി. ഭീകരപ്രവർത്തനത്തിനുള്ള ധനസഹായവും കള്ളപ്പണം വെളുപ്പിക്കലും നിരീക്ഷിക്കുന്ന ഏജൻസിയാണ് എഫ്എടിഎഫ്.
ന്യൂഡൽഹി ∙ ആർഎസ്എസിൽ പ്രവർത്തിക്കുന്നതിൽ 1966 മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കു പിൻവലിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാർക്കു പ്രവർത്തന വിലക്കുള്ള പ്രസ്ഥാനങ്ങളുടെ പട്ടികയിൽനിന്ന് ആർഎസ്എസിനെ ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിലുള്ള പഴ്സനേൽ ആൻഡ് ട്രെയ്നിങ് മന്ത്രാലയം കഴിഞ്ഞ 9നാണു തീരുമാനിച്ചത്.
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ് മൂന്നാം വർത്തിലേക്ക് പ്രവേശിക്കുന്ന പശ്ചാത്തലത്തിൽ ഡാറ്റയിൽ തിരുത്തലുകൾ വരുത്താൻ അവസരം. പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കാനും നിലവിലുള്ളവ ഒഴിവാക്കാനും ആവശ്യപ്പെടാം. ജൂൺ 10 നു മുൻപ് ഇതിനുള്ള അപേക്ഷ നൽകണം. വിവിധ സർക്കാർ
ന്യൂഡൽഹി ∙ ഹരിയാനയിലെ ഗുരുഗ്രാം സെക്ടർ 39ലെ ഹോട്ടലിൽ സംസ്ഥാന ആരോഗ്യവകുപ്പ് ഏപ്രിൽ ആദ്യവാരം റെയ്ഡ് നടത്തി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന ബംഗ്ലദേശ് പൗരനെയാണു മുറിയിൽ കണ്ടത്. വൃക്ക കൊടുത്തതും ബംഗ്ലദേശുകാരൻ തന്നെ. അയാളും മുറിയിലുണ്ടായിരുന്നു. ജാർഖണ്ഡ് സ്വദേശിയായ മുർത്തസ അൻസാരിയുടെ അവയവക്കടത്ത് റാക്കറ്റിന്റെ ഭാഗമായി ഇന്ത്യയിലെത്തിയവരായിരുന്നു ഇവർ. ജയ്പുരിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
സിജിഎച്ച്എസ് (CGHS) സ്കീം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതരായ കുടുംബാംഗങ്ങൾക്കും ആരോഗ്യ സേവനങ്ങൾ നൽകുന്ന പദ്ധതിയാണ്. നിലവിൽ, 4.4 ദശലക്ഷത്തിലധികം ആളുകൾ പദ്ധതിക്ക് കീഴിൽ വരുന്നു. 75 നഗരങ്ങളിൽ CGHS ആശുപത്രി സൗകര്യങ്ങളുണ്ട്. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന് (എബിഡിഎം) കീഴിൽ വിവിധ
തിരുവനന്തപുരം ∙ സംഘടനാ നേതാക്കളുടെ ശുപാർശയുടെയും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെയും ബലത്തിൽ തിരഞ്ഞെടുപ്പു ജോലികളിൽ നിന്ന് ഒഴിവാകാനുള്ള സർക്കാർ ജീവനക്കാരുടെ പതിവു തന്ത്രങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഫലിക്കാനിടയില്ല. കാരണം ഇത്തവണ സർക്കാർ ജീവനക്കാരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി തിരഞ്ഞെടുക്കുക ‘ഓർഡർ’ എന്ന പോർട്ടൽ വഴിയാകും. മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ തിരഞ്ഞെടുപ്പു ജോലികളിൽ നിന്ന് ഒഴിവാകാനാകൂ. ചീഫ് ഇലക്ടറൽ ഓഫിസറുടെ നിർദേശപ്രകാരം നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററാണ് പോർട്ടൽ തയാറാക്കിയത്.
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) പെൻഷൻകാരുടെ ക്ഷാമാശ്വാസവും (ഡിആർ) 7 ശതമാനത്തിൽ നിന്ന് 9 ശതമാനമാക്കി ധനവകുപ്പ് ഉത്തരവിറക്കി. വർധനയുടെ കുടിശിക എന്നു മുതലെന്ന് ഉത്തരവിൽ വ്യക്തമാക്കാത്തതിനാൽ അക്കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. 2020 ജൂലൈയിലെ ക്ഷാമബത്തയാണു സർക്കാർ ഏറ്റവും ഒടുവിൽ നൽകിയത്. 2021 ജനുവരി ഒന്നിനു 2% ഡിഎ നൽകേണ്ടതാണ്. ഇൗ ഗഡുവാണു ബജറ്റിൽ പ്രഖ്യാപിച്ചതെന്നായിരുന്നു ജീവനക്കാരുടെ ധാരണ. എന്നാൽ, ഇക്കാര്യം ഉത്തരവിൽ വ്യക്തമാക്കാത്തതിനാൽ 39 മാസത്തെ കുടിശിക ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി.
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഡി എ വർധിപ്പിച്ചതോടൊപ്പം മറ്റൊരു സന്തോഷ വാർത്ത. ഗ്രാറ്റുവിറ്റിയുടെ നികുതി ഇളവ് 25 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. മുൻപ് ഇത് 20 ലക്ഷം രൂപ വരെ ആയിരുന്നു. DA, DR എന്നിവയുടെ പുതിയ നിരക്കുകൾ 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.പുതിയ നിരക്കുകളുടെ കുടിശ്ശിക മാർച്ച്
Results 1-10 of 54