Activate your premium subscription today
ന്യൂഡൽഹി ∙ 3, 6 ഒഴികെ എല്ലാ ക്ലാസുകളിലും കഴിഞ്ഞ വർഷത്തെ പാഠ്യപദ്ധതിയും പുസ്തകവും പിന്തുടരുമെന്നു സിബിഎസ്ഇ ആവർത്തിച്ചു. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ ഇക്കാര്യം വ്യക്തമാക്കി വീണ്ടും നോട്ടിസ് ഇറക്കി. പുതിയ അധ്യയനവർഷം എൻസിഇആർടി പാഠപുസ്തകങ്ങളിൽ പല മാറ്റവും വരുത്തിയത്
തിരുവനന്തപുരം ∙ സാങ്കേതിക സർവകലാ ശാലയ്ക്കു (കെടിയു) കീഴിലുള്ള എൻജിനീ യറിങ് കോളജുകളിൽ ഈ വർഷം മുതൽ ബിടെക്കിനു പുതിയ പാഠ്യപദ്ധതി. എഐസിടിഇ മാതൃകയനുസരിച്ചു വിദഗ്ധ സമിതി തയാറാക്കുന്ന പാഠ്യപദ്ധതിക്ക് ഉടൻ അന്തിമ രൂപമാകും. അടുത്ത മാസത്തോടെ ഓരോ വിഷയത്തിന്റെയും ബോർഡ് ഓഫ് സ്റ്റഡീസ് ചേർന്ന് പാഠ്യവിഷയങ്ങൾ
തിരുവനന്തപുരം∙ പൊതു വിദ്യാലയങ്ങ ളിലെ ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികളിൽ മലയാള ഭാഷാസ്വാദനവും വായനാശീലവും പ്രോൽസാഹിപ്പിക്കാൻ ‘മലയാള മധുരം’ പദ്ധതിയുമായി സമഗ്ര ശിക്ഷ കേരളം (എസ്എസ്കെ). പഠനത്തിരക്ക് ഒഴിഞ്ഞ മധ്യവേനൽ അവധിക്കാലത്തു കുട്ടികൾക്ക് അവരുടെ ഭാഷാ ജ്ഞാനത്തിന് അനുസരിച്ച് വായിക്കാൻ കഴിയുന്ന ചെറിയ
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിഎം ഇ–വിദ്യ പദ്ധതിയുടെ ഭാഗമായി 200 ഡിടിഎച്ച് ചാനലുകൾ അവതരിപ്പിച്ചു. ഇതിൽ 5 ചാനലുകൾ കേരളത്തിനാണ്. 1 – 12 ക്ലാസുകാർക്കുള്ള പഠനവിഷയങ്ങൾ ചാനലിലൂടെ ലഭ്യമാക്കും. എൻസിഇആർടിയുടെയും സംസ്ഥാന ബോർഡുകളുടെയും പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലാകും ഉള്ളടക്കം. 24
സിബിഎസ്ഇ 9 മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർഥികൾക്കായി പുസ്തകം തുറന്നുവച്ച് പരീക്ഷ എഴുതുവാനുള്ള ഓപ്പൺ ബുക്ക് രീതി നടപ്പിലാക്കാനുള്ള തയാറെടുപ്പിലാണ്. ഓപ്പൺ ബുക്ക് പരീക്ഷയുടെ സാധ്യതകൾ പരിഗണിക്കണമെന്നു പുതിയ ദേശീയ കരിക്കുലം ഫ്രെയിംവർക്കിൽ നിർദേശമുണ്ട്. തുടർന്ന് സിബിഎസ്ഇ കരിക്കുലം കമ്മിറ്റിയുടെ
സിബിഎസ്ഇ ബോർഡിനു കീഴിൽ 10–ാം ക്ലാസിൽ 3 ഭാഷകൾ ഉൾപ്പെടെ 10 വിഷയങ്ങളും 12–ാം ക്ലാസിൽ 2 ഭാഷകൾ ഉൾപ്പെടെ 7 വിഷയങ്ങളും കൂടി പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ശുപാർശ. ഇതുൾപ്പെടെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ വ്യവസ്ഥകൾ നടപ്പാക്കാനുള്ള പ്രാരംഭ ചർച്ചകൾ ആരംഭിച്ചു. അതേസമയം, വരുന്ന അക്കാദമിക് വർഷം മുതൽ മാറ്റങ്ങൾ നടപ്പാക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണു വിവരം.
സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ച് പഠിച്ച് ഡോ.എം.എ. ഖാദർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ വിദ്യാഭ്യാസ നിയമത്തിലും ചട്ടങ്ങളിലും (കെഇആർ) ഭേദഗതി വരുത്താനുള്ള നീക്കം സർക്കാർ ആരംഭിച്ചു. സമയബന്ധിതമായി ഇതു പൂർത്തിയാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നാലംഗ ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപീകരിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിലെ മുൻ ഉദ്യോഗസ്ഥരായ സി.പി.പദ്മരാജൻ, അർക്കൻസ്, ഗോപാലകൃഷ്ണൻ നാടാർ, ആർ.മുരളീധരൻ പിള്ള എന്നിവരാണ് അംഗങ്ങൾ.
സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പുതിയ പാഠപുസ്തകങ്ങളുടെ ഡിജിറ്റൽ പകർപ്പ് കൂടി പുറത്തിറക്കാൻ തീരുമാനിച്ചെങ്കിലും അവ പാഠപുസ്തക പേജുകളുടെ വെറും ‘സോഫ്റ്റ് കോപ്പി’ ആയിരിക്കില്ല. പാഠഭാഗങ്ങളുടെ സ്വയംപഠനത്തിനും വിലയിരുത്തലിനും വിദ്യാർഥികളെ സഹായിക്കുന്ന ഓൺലൈൻ സംവിധാനമാണത്. ഇതിനായി പ്രത്യേക ഓൺലൈൻ പ്ലാറ്റ്ഫോമും ഓഡിയോ–വിഡിയോ ഉള്ളടക്കങ്ങളും സജ്ജമാക്കേണ്ടതിനാൽ 2025–26 അധ്യയന വർഷം മുതലാകും ഡിജിറ്റൽ പതിപ്പ് ലഭ്യമാകുക. സ്വയംപഠനത്തിന് സഹായിക്കുന്ന ദൃശ്യ–ശ്രവ്യ ഉള്ളടക്കവും സ്വയംവിലയിരുത്തലിനു ക്വിസ് പോലുള്ളവയും ഉൾപ്പെടുത്തും.
സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തകങ്ങൾ ഭാഗികമായി പരിഷ്കരിച്ച മലയാളം ലിപിയിലേക്കു മാറുന്നതോടെ നിലവിലെ ലിപി പഠിച്ചു വന്ന വിദ്യാർഥികളെ വലയ്ക്കുമെന്ന് ആശങ്ക. പഴയ രീതിയിലുള്ള കൂട്ടക്ഷരങ്ങൾ പരമാവധി തിരികെ കൊണ്ടുവരുന്ന തരത്തിലുള്ള ലിപി പരിഷ്കരണം അനുസരിച്ചാണ് 1,3,5,7,9 ക്ലാസുകളിലേക്കുള്ള പുതിയ പാഠപുസ്തകങ്ങളെല്ലാം അച്ചടിച്ചിരിക്കുന്നത്.
സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി 5–ാം ക്ലാസ് മുതൽ തൊഴിൽ–കലാ വിദ്യാഭ്യാസത്തിന് പുതിയ പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തിയെങ്കിലും ഇതിനായി അധിക അധ്യാപക തസ്തികകളോ പീരിയഡുകളോ പരീക്ഷയോ ഉണ്ടാകില്ല. വർക്ക് ബുക്ക് എന്ന നിലയിലാണ് ഈ പുസ്തകങ്ങൾ തയാറാക്കുന്നത്. ഏതെങ്കിലും തൊഴിൽ പഠനമല്ല, പത്താം ക്ലാസ് കഴിയുമ്പോൾ താൽപര്യമുള്ള മേഖല തിരഞ്ഞെടുക്കാനുള്ള അവബോധം സൃഷ്ടിക്കുകയാണു തൊഴിൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. പ്രവൃത്തിപരിചയ പീരിയഡിൽ തന്നെ തൊഴിൽ വിദ്യാഭ്യാസവും സമയം കണ്ടെത്താനാകുമെന്ന് എസ്സിഇആർടി ഡയറക്ടർ ഡോ.ആർ.കെ.ജയപ്രകാശ് പറഞ്ഞു.
Results 1-10 of 56