Activate your premium subscription today
സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ചു പഠിച്ച സമിതിയുടെ ശുപാർശകൾ ഇന്നല്ലെങ്കിൽ നാളെ നടപ്പാക്കേണ്ടി വരുമെന്നു കമ്മിറ്റിക്കു നേതൃത്വം നൽകിയ പ്രഫ.എം.എ.ഖാദർ. സമഗ്ര പരിഷ്കാരം വേണ്ടി വരുമെന്നും ധീരമായ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച വിമർശനങ്ങളോടും
സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ചു പഠിച്ച ഡോ. എം.എ.ഖാദർ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് നടപ്പാക്കുന്നത് ഇപ്പോഴും അവസാന തീരുമാനമായിട്ടില്ലെങ്കിലും പ്രാഥമിക റിപ്പോർട്ട് അനുസരിച്ചുള്ള ഘടനാപരമായ പരിഷ്കാരം പ്രതിപക്ഷ എതിർപ്പ് അവഗണിച്ചും പൂർണതോതിൽ നടപ്പാക്കാൻ ഒരുങ്ങുകയാണു സർക്കാർ. വകുപ്പ്–സ്കൂൾ തലത്തിലെ ലയനം നടപ്പാകുമ്പോൾ തസ്തികകളിലും കാര്യമായ മാറ്റം ആവശ്യമാണ്. ഇത് എങ്ങനെ നടപ്പാക്കാമെന്നു പഠിക്കാൻ ഖാദർ കമ്മിറ്റി അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി കോർ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു. അവർ റിപ്പോർട്ടും പ്രത്യേക ചട്ടത്തിന്റെ കരടും തയാറാക്കി നൽകിയെങ്കിലും പുറത്തുവിട്ടിട്ടില്ല. ഈ കോർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പരിഷ്കാരങ്ങൾ ഇങ്ങനെ:
സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ചു പഠിച്ച ഡോ. എം.എ.ഖാദർ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് ഒട്ടേറെ മാറ്റങ്ങൾക്ക് ശുപാർശ ചെയ്യുന്നു. പ്രധാന ശുപാർശകൾ വിദ്യാഭ്യാസരംഗത്തെ വിദഗ്ധരും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും വിലയിരുത്തുന്നു. രണ്ടു വർഷമായി സംസ്ഥാന സർക്കാർ രഹസ്യരേഖയായി സൂക്ഷിക്കുന്ന ഡോ.എം.എ.ഖാദർ കമ്മിറ്റി റിപ്പോർട്ട് ഒടുവിൽ പുറത്തേക്ക്. 2022 സെപ്റ്റംബറിൽ സമർപ്പിച്ച റിപ്പോർട്ടിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 2019 ജനുവരിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാനുള്ള ശ്രമം ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. അന്തിമ റിപ്പോർട്ട് പരസ്യമാക്കാൻ സർക്കാർ മടിച്ചത് അതിനാലാണ്. രാഷ്ട്രീയതലത്തിലുള്ള പരിശോധനകൾക്കു ശേഷമാണ്, റിപ്പോർട്ടിലെ ഓരോ ശുപാർശയും പ്രത്യേകം പരിഗണിക്കുമെന്ന ഉപാധിയോടെ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയത്.
വിദ്യാഭ്യാസ മേഖലയില്‍ ഘടനാപരമായ സമഗ്ര മാറ്റം ശുപാര്‍ശ ചെയ്ത് ഡോ.എം.എ.ഖാദര്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഒറ്റയടിക്ക് പൂര്‍ണമായി നടപ്പാക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഖാദറിന്റെ വിമര്‍ശനം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
കൊല്ലം∙ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്കു നൽകാനാണെന്നും ആരുടെയും ജോലിയെയോ സ്ഥാനക്കയറ്റത്തെയോ ബാധിക്കില്ലെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സ്കൂൾ സമയം രാവിലെ മുതൽ ഉച്ച വരെയാക്കണമെന്നത് ഉൾപ്പെടെയുള്ള ശുപാർശകൾ അടങ്ങുന്ന ഖാദർ കമ്മിറ്റി രണ്ടാം ഘട്ട റിപ്പോർട്ട് മന്ത്രിസഭ സ്വീകരിച്ചെങ്കിലും അതിൽ നടപടി ഉടനുണ്ടാകില്ല.
സംസ്ഥാനത്തെ സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ഘടനാപരമായി ഏറ്റവും നിര്‍ണായക മാറ്റങ്ങള്‍ക്കു വഴിതുറക്കുന്ന ശുപാര്‍ശകള്‍ നല്കി ഡോ.എം.എ.ഖാദര്‍ കമ്മിറ്റി രണ്ടു വര്‍ഷം മുന്‍പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ‘തത്വത്തില്‍’ അംഗീകരിച്ചെങ്കിലും നടപ്പാക്കുന്നത് അനിശ്ചിതമായി വൈകാനാണ് സാധ്യത. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തിക്കഴിഞ്ഞു. സ്കൂള്‍ സമയമാറ്റം സംബന്ധിച്ച് മതസംഘടനകളും പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. എല്ലാവരുമായി ചർച്ച നടത്തി, റിപ്പോര്‍ട്ടിലെ നിര്‍ദേശം ഓരോന്നും പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും എന്നാണ് മന്ത്രിസഭ തീരുമാനമെടുത്തത്. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി ലയനത്തിനുള്ള ശുപാര്‍ശയും അധ്യാപകനിയമനത്തിന് പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡ് എന്ന ശുപാര്‍ശയും ഇപ്പോള്‍ നിലനില്‍ക്കുന്ന തസ്തികകളെ ബാധിക്കുമെന്ന ആശങ്കയാണ് അധ്യാപകസംഘടനകൾക്കുള്ളത്. വിദ്യാഭ്യാസ അവകാശ നിയമം (2009) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ചു പഠിക്കാനാണ് എസ്സിഇആര്ടി മുന്‍ ഡയറക്ടര്‍ ഡോ.എം.എ.ഖാദര്‍ അധ്യക്ഷനായി മൂന്നംഗ കമ്മിറ്റിയെ 2017 സെപ്റ്റംബറില്‍ സര്‍ക്കാര്‍ നിയോഗിച്ചത്. മൂന്നു മാസമായിരുന്നു ആദ്യം നിശ്ചയിച്ച കാലാവധി. ആറ് തവണ കാലാവധി നീട്ടിക്കൊടുത്ത ഖാദര്‍ കമ്മിറ്റി നാലര വര്‍ഷമെടുത്താണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത്. 2019 ജനുവരിയിലാണ് റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗം സമര്‍പ്പിച്ചത്. അതിലെ പല നിര്‍ദേശങ്ങളോടും കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. ഇവയെല്ലാം എങ്ങനെ നടപ്പാക്കുമെന്നതില്‍ വ്യക്തത വരുത്തുന്നതും അക്കാദമിക കാര്യങ്ങളിലെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതും രണ്ടാം ഭാഗത്തിലാണ്.
Results 1-6