Activate your premium subscription today
യുകെയിലെ ഐടി, ടെലികോം മേഖലയിൽ എൻജിനീയറിങ് പ്രഫഷനലുകളുടെ കുടിയേറ്റം നിയന്ത്രിക്കാൻ നീക്കം. ഈ രംഗത്തു വിദേശ റിക്രൂട്മെന്റ് വ്യാപകമാകാനുള്ള കാരണം വിലയിരുത്താൻ യുകെ ആഭ്യന്തരമന്ത്രി ഇവറ്റ് കൂപ്പർ സ്വതന്ത്ര ഏജൻസിയായ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിക്കു നിർദേശം നൽകി.
കേന്ദ്ര പൊതുമേഖലാ ടെലികോം കമ്പനിയായ മഹാനഗർ ടെലിഫോൺ നിഗത്തിന്റെ (എംടിഎൻഎൽ/MTNL) പ്രവർത്തനം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന് സൂചന. ഇതിന്റെ ഭാഗമായി എംടിഎൻഎല്ലിന്റെ പ്രവർത്തനങ്ങൾ ഉടൻ ബിഎസ്എൻഎൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്/BSNL) ഏറ്റെടുത്തേക്കും. എംടിഎൻഎല്ലും ബിഎസ്എൻഎല്ലുമാണ്
നിയമലംഘനത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങൾ, ബാങ്കുകൾ തുടങ്ങിയവ ബ്ലോക് ചെയ്യുന്ന മൊബൈൽ നമ്പറുകൾ വിഛേദിക്കാനായി കേന്ദ്ര ടെലികോം വകുപ്പിന്റെ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോം (ഡിഐപി) ആരംഭിച്ചു. നിലവിൽ വിവിധ പ്ലാറ്റ്ഫോമുകൾ സൈബർ നിയമലംഘനത്തിന്റെ പേരിൽ ചില നമ്പറുകൾ അവരുടെ പ്ലാറ്റ്ഫോമുകളിൽ ബ്ലോക് ചെയ്യാറുണ്ട്.
രാജ്യം 5ജി, ഉപഗ്രഹ ഇന്റർനെറ്റ് യുഗത്തിലേക്കു കാലെടുത്തുവയ്ക്കുമ്പോൾ കേന്ദ്ര ടെലികോം വകുപ്പിനൊപ്പം പ്രവര്‍ത്തിച്ച് അനുഭവപരിചയം നേടാൻ യുവ പ്രഫഷനലുകൾക്ക് അവസരം. പബ്ലിക് പോളിസി, റിസർച് & ഡവലപ്മെന്റ്, കമ്യൂണിക്കേഷൻ, പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഒരു വർഷത്തെ കരാർ നിയമനമാണെങ്കിലും പ്രകടനമനുസരിച്ച് 3 വർഷം വരെ ലഭിക്കാം..Department of Telecommunications, Recruitment, India Government Jobs
Results 1-4