ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

കേന്ദ്ര പൊതുമേഖലാ ടെലികോം കമ്പനിയായ മഹാനഗർ ടെലിഫോൺ നിഗത്തിന്‍റെ (എംടിഎൻഎൽ/MTNL) പ്രവർത്തനം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന് സൂചന. ഇതിന്‍റെ ഭാഗമായി എംടിഎൻഎല്ലിന്‍റെ പ്രവർത്തനങ്ങൾ ഉടൻ ബിഎസ്എൻഎൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്/BSNL) ഏറ്റെടുത്തേക്കും. എംടിഎൻഎല്ലും ബിഎസ്എൻഎല്ലുമാണ് പൊതുമേഖലയിലെ ടെലികോം കമ്പനികൾ.

മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ മാത്രം സേവനം നൽകുന്ന കമ്പനിയാണ് എംടിഎൻഎൽ. രാജ്യത്തെ മറ്റിടങ്ങളിലാണ് ബിഎസ്എൻഎല്ലിന്‍റെ സാന്നിധ്യം. നിലവിൽ തന്നെ എംടിഎൻഎല്ലിന്‍റെ വയർലെസ് സേവനങ്ങളുടെ നിയന്ത്രണം ബിഎസ്എൻഎല്ലിനാണ്. വൈകാതെ മറ്റ് പ്രവർത്തനങ്ങൾ കൂടി ഏറ്റെടുത്തേക്കും. അതേസമയം, ഇത് സംബന്ധിച്ച് ഈ കമ്പനികളോ കേന്ദ്ര സർക്കാരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

നീക്കം പുനഃക്രമീകരണത്തിന്‍റെ ഭാഗം

പൊതുമേഖലാ ടെലികോം കമ്പനികളുടെ വരുമാനം വർധിപ്പിച്ച് ലാഭപാതയിലേക്ക് കൊണ്ടുവരാനായി 2022ൽ കേന്ദ്രസർക്കാർ 30,000 കോടി രൂപയുടെ കടബാധ്യതാ പുനഃക്രമീകരണ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് എംടിഎൻഎല്ലിന്‍റെ പ്രവർത്തനം പൂർണമായി ബിഎസ്എൻഎല്ലിന് കൈമാറുന്നത്.

3,000ഓളം ജീവനക്കാരാണ് എംടിഎൻഎല്ലിനുള്ളത്. ഇവർക്ക് സ്വയം വിരമിക്കൽ ആനുകൂല്യം (VRS) നൽകണോ അതോ ബിഎസ്എൻല്ലിന്‍റെ ജീവനക്കാരായി മാറ്റണോ എന്ന് കേന്ദ്രം വൈകാതെ തീരുമാനിച്ചേക്കും. 

2019ൽ എംടിഎൻഎൽ, ബിഎസ്എൻഎൽ എന്നിവയിലെ 92,000 ജീവനക്കാർക്ക് വിആർഎസ് അനുവദിച്ചിരുന്നു. ഇരു കമ്പനികളുടെയും വരുമാനത്തിന്‍റെ 75 ശതമാനവും അതുവരെ ചെലവിട്ടിരുന്നത് ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാനായിരുന്നു.

കരകയറണം അതിവേഗം

പ്രമുഖ സ്വകാര്യ ടെലികോം കമ്പനികൾ 5ജി സേവനം രാജ്യവ്യാപകമായി നടപ്പാക്കി വർഷം ഒന്ന് കഴിഞ്ഞിട്ടും ബിഎസ്എൻഎല്ലും എംടിഎൻഎല്ലും ഇപ്പോഴും 3ജി സേവനത്തിൽ തന്നെ നിൽക്കുകയാണ്. രാജ്യത്തെ ടെലികോം ഉപയോക്താക്കളുടെ എണ്ണമെടുത്താൽ 7.46 ശതമാനമാണ് ബിഎസ്എൻഎല്ലിന്‍റെ വിപണിവിഹിതം. എംടിഎൻഎല്ലിന് ഇത് 0.16 ശതമാനം മാത്രം.

റിലയൻസ് ജിയോയ്ക്ക് 40.48 ശതമാനവും ഭാരതി എയർടെല്ലിന് 33.12 ശതമാനവും വോഡഫോൺ ഐഡിയക്ക് 18.77 ശതമാനവും വിപണിവിഹിതമുണ്ട്. 2023-24ൽ 3,267.5 കോടി രൂപ നഷ്ടം നേരിട്ട കമ്പനിയാണ് എംടിഎൻഎൽ. ബിഎസ്എൻഎൽ രേഖപ്പെടുത്തിയതാകട്ടെ 5,378.78 കോടി രൂപയുടെ നഷ്ടവും.

നിലവിൽ ബിഎസ്എൻഎല്ലിന്റെ പ്രവർത്തനവും സേവനങ്ങളും മികവുറ്റതാക്കി, വരുമാനവും ലാഭവും ഉയർത്താനുള്ള ലക്ഷ്യമാണ് കേന്ദ്രസർക്കാരിനുള്ളത്. 2019 മുതൽ ഇതിനകം ഇരു പൊതുമേഖലാ ടെലികോം കമ്പനികൾക്കും കേന്ദ്രം 3.22 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പിന്തുണ നൽകിയിരുന്നു. വൈകാതെ 4ജിയും തുടർന്ന് ഏറെ കാലതാമസമില്ലാതെ 5ജി സേവനവും ഉപയോക്താക്കൾക്ക് നൽകാനുള്ള ഒരുക്കത്തിലാണ് ബിഎസ്എൻഎൽ.

English Summary:

MTNL will Shutdown Soon

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com