Activate your premium subscription today
ഉന്നത ഉദ്യോഗസ്ഥർ മുതൽ സാധാരണക്കാർവരെ കുടുങ്ങുന്ന ഡിജിറ്റൽ അറസ്റ്റ്. നിലവിൽ സാധാരണമാകുന്ന ഇത്തരം തട്ടിപ്പിൽ കുടുങ്ങാതെ ഒരു യുവാവ് ഇവരെ തന്ത്രപരമായി കൈകാര്യം ചെയ്തതെങ്ങനെയെന്ന വിഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ മൻ കി ബാത്ത് എപ്പിസോഡിൽ അവതരിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിലെ
ന്യൂഡൽഹി∙ നരേന്ദ്ര മോദി പ്രധാനമന്ത്രി അധികാരമേറ്റതിന് ശേഷം ആരംഭിച്ച പ്രതിമാസ റേഡിയോ പരിപാടി ‘മൻ കി ബാത്ത്’ പത്ത് വർഷം പൂർത്തിയാക്കി. 2014 ഒക്ടോബർ 3നാണ് മൻ കി ബാത്ത് റേഡിയോ പരിപാടിയുടെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ആകാശവാണി, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ, ന്യൂസ് ഓൺ എയർ ആപ്, യുട്യൂബ് ആപ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ സംപ്രേഷണം ചെയ്യുന്ന ‘മൻ കി ബാത്ത്’, ഇതുവരെ 114 എപ്പിസോഡുകളാണ് പിന്നിട്ടത്.
ന്യൂഡൽഹി ∙ കുടുംബാധിപത്യം രാഷ്ട്രീയത്തിൽ ഇറങ്ങാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ വഴിമുടക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തച്ഛനോ മാതാപിതാക്കൾക്കോ രാഷ്ട്രീയ പാരമ്പര്യം ഇല്ലായെന്ന കാരണത്താൽ, ആഗ്രഹിച്ചാലും രാഷ്ട്രീയത്തിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് രാജ്യത്തെ യുവാക്കൾക്ക് ഉള്ളതെന്നും മോദി
ന്യൂഡൽഹി∙ അട്ടപ്പാടിയിലെ ആദിവാസികൾ നിർമിക്കുന്ന കാർത്തുമ്പി കുടയെക്കുറിച്ച് ‘മൻ കി ബാത്തിൽ’ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദിവാസി സഹോദരിമാർ നിർമിക്കുന്ന ഈ കുടകൾക്ക് ആവശ്യക്കാർ ഏറുന്നു എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. പട്ടികവര്‍ഗ ക്ഷേമ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ 2015 ലാണ് ആദിവാസി ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ കുട നിര്‍മാണ പരിശീലനം ആരംഭിച്ചത്. അട്ടപ്പാടിയിലെ പട്ടിണിക്ക് അറുതി വരുത്താനായിരുന്നു പരിശീലനം.
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അടുത്ത മൂന്നു മാസത്തേക്ക് ‘മൻ കീ ബാത്ത്’ നിർത്തിവയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി അവസാന വാരത്തിലെ ‘മൻ കീ ബാത്ത്’ പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 110–ാം എപ്പിസോഡാണ് ഇന്നു സംപ്രേക്ഷണം ചെയ്തത്.
ന്യൂഡൽഹി∙ ശ്രീരാമന്റെ ഭരണം ഇന്ത്യൻ ഭരണഘടനാ ശിൽപികൾക്കു പ്രചോദനത്തിന്റെ ഉറവിടമായിരുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൻ കീ ബാത്ത്’ പ്രഭാഷണത്തിൽ പറഞ്ഞു. ഇതുകൊണ്ടാണ് ദേവനിൽ നിന്നു ദേശം വരെയും രാമനിൽ നിന്നു രാഷ്ട്രം വരെയുമെത്താൻ പ്രയത്നിക്കണമെന്ന് അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനത്തിൽ താൻ പറഞ്ഞതെന്ന് മോദി പറഞ്ഞു.
ന്യൂഡൽഹി∙ 2023ൽ ഇന്ത്യ കരസ്ഥമാക്കിയ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഈ വർഷത്തെ അവസാനത്തെ മൻ കി ബാതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു മൻ കി ബാതിന്റെ 108ാം എപ്പിസോഡാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ പാര ഗെയിംസിലും മെഡൽ നേടിയവരെയും അവരുടെ നേട്ടങ്ങളും അദ്ദേഹം ഓർമിച്ചുപറഞ്ഞു. ചന്ദ്രയാൻ
ന്യൂഡൽഹി∙ ചില വലിയ കുടുംബങ്ങൾ വിദേശത്ത് വിവാഹം നടത്തുന്ന പ്രവണതയിൽ (ഡെസ്റ്റിനേഷൻ വെഡിങ്) ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പണം, രാജ്യത്തിന്റെ തീരം കടന്നു പോകാതിരിക്കാൻ ഇത്തരം ആഘോഷങ്ങൾ ഇന്ത്യയിൽ തന്നെ നടത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ന്യൂഡൽഹി ∙ വികസിത ഭാരതം എന്ന ലക്ഷ്യത്തിനു യുവശക്തിയെ ഏകോപിപ്പിക്കാൻ ‘മേരാ യുവ ഭാരത്’ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. യുവാക്കൾക്ക് രാഷ്ട്ര നിർമാണ പരിപാടികളിൽ സജീവ പങ്കാളിയാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ വെബ്സൈറ്റായ MYBharat ഉദ്ഘാടനം സർദാർ പട്ടേലിന്റെ ജന്മദിനമായ 31ന്
ന്യൂഡൽഹി ∙ രാജ്യത്തെ ജലസംരക്ഷണം മുൻനിർത്തി ‘ക്യാച്ച് ദ് റെയിൻ’ ക്യാംപെയ്ൻ കേന്ദ്ര സർക്കാരിന്റെ ജലശക്തി മന്ത്രാലയം ആരംഭിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 100 ദിവസത്തെ | Narendra Modi | Mann Ki Baat | Water | Manorama News
Results 1-10 of 62