Activate your premium subscription today
കാല-ദേശങ്ങൾക്കപ്പുറം ശ്രോതാക്കളെ ആനന്ദ ലഹരിയിലാഴ്ത്തുന്ന മാന്ത്രികതയാണ് സംഗീതം. ആ മാന്ത്രികത തന്നെയാണ് ഡൽഹി സ്വദേശിയായ രവിശങ്കർ എന്ന ബോംബെ രവിയേയും ബംഗാൾ സ്വദേശി സലീൽ ചൗധരിയെയും ആന്ധ്രപ്രദേശ് സ്വദേശി വിദ്യാ സാഗറിനെയുമൊക്കെ സ്വന്തം വീട്ടിലെ അംഗത്തെ പോലെ സ്നേഹിക്കാൻ മലയാളികളെ പ്രേരിപ്പിക്കുന്നത്. ‘ഇവർ മലയാളികൾ അല്ലേ’ എന്ന് ഒരാൾ പോലും ആശ്ചര്യംകൊള്ളില്ല ഇവരുടെ പാട്ടു കേട്ടാൽ. മലയാളത്തോട് അത്രമാത്രം ചേർന്നു നിൽക്കുന്ന, ഈണങ്ങളാൽ മലയാളികള്‍ മനസ്സിൽ ചേർത്തു നിർത്തുന്ന സംഗീത സംവിധായകർ എത്രയോ... ‘ദേവരാഗ’ങ്ങൾകൊണ്ട് നമ്മെ അമ്പരപ്പിച്ചവർ. ‘പൂവിളി, പൂവിളി പൊന്നോണമായി’ എന്ന പാട്ട് ഓരോ ഓണത്തിനും ഇന്നലെ കേട്ട പാട്ടെന്ന പോലെ പുതുമ നഷ്ടപ്പെടാതെ പാടുന്നു നാം. എത്ര പേർക്കറിയാം ആ പാട്ടൊരുക്കിയത് ഒരു ബംഗാൾ സ്വദേശിയാണെന്ന്. പാട്ടിന്റെ സ്വര രാഗ ഗംഗാ പ്രവാഹമൊരുക്കിയ സംഗീതജ്ഞരെ അന്യസംസ്ഥാനക്കാരെന്ന് വിളിച്ച് ഒരിക്കലും മലയാളം മാറ്റിനിർത്തിയിട്ടില്ല. മറിച്ച് ഹൃദയത്തിലേക്ക് അവരുടെ സംഗീതത്തെ ആവാഹിച്ചു, നെഞ്ചിലെന്നും അവർക്കൊരിടം നൽകി. ജൂൺ 21 ലോക സംഗീത ദിനത്തിൽ ഇതര-ഭാഷകളിൽ നിന്നെത്തി മലയാള ചലച്ചിത്ര സംഗീതവേദിയിൽ വിസ്മയം തീർത്ത പ്രമുഖ സംഗീത സംവിധായകരിലൂടെയും അവരുടെ പാട്ടുകളിലൂടെയും ഒരു യാത്ര. സംഗീതം കാലാതീതവും ദേശ–ഭാഷാ അതിർവരമ്പുകൾക്കപ്പുറത്ത് മാനവികവുമാണെന്ന് അടിവരയിടുന്നുണ്ട് ഇവരുടെ സൃഷ്ടികൾ.
ദുബായ് ∙ മലയാള സിനിമാ ഗാനരംഗത്തേക്ക് 'കാട്ടുകുറുഞ്ഞിപ്പൂവും ചൂടി' വന്ന രചയിതാവാണ് ആലപ്പുഴ സ്വദേശി ദേവദാസ് ചിങ്ങോലി. ഇൗ മേഖലയിലെ വമ്പന്മാർ വിലസിയിരുന്ന കാലത്ത് അവിടെ തനിക്കുമൊരിടം എന്നത് 'സ്വപ്നം, വെറുമൊരു സ്വപ്നം' മാത്രമാണെന്ന് കരുതിയിരുന്ന അദ്ദേഹം മലയാള സിനിമാ ഗാനാസ്വാദകരുടെ മനസ്സിലേക്ക്
കൽപ്പറ്റ∙ സംവിധായകൻ പ്രകാശ് കോളേരിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട്ടിലെ വീട്ടിലാണ് പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ രണ്ടു ദിവസമായി കാണാനില്ലായിരുന്നുവെന്ന് പറയുന്നു. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അവൻ അനന്തപത്മനാഭൻ, എന്റെ
യേശുദാസ് – ഞങ്ങൾക്ക് ഏറ്റവും പരിചിതമായ സ്വരത്തിന്റെ പേരാണത്; ഏറ്റവും പ്രിയങ്കരമായ സ്വരത്തിന്റെ പേരും. അങ്ങയുടെ ജീവിതത്തിലെ എൺപത്തിനാലു വർഷങ്ങളുടെ സ്വരസുകൃതം ഏറ്റുവാങ്ങുന്ന ഈ ദിവസം ഞങ്ങൾക്ക് അത്രമേൽ വിശിഷ്ടം. മലയാളിജീവിതത്തിൽ അങ്ങു പതിച്ച പാട്ടിന്റെ കാതൊപ്പുകളോളം അമൂല്യമായതെന്താണ് ?
എന്താണെന്നറിയില്ല, ജയരാഗങ്ങളോട് വല്ലാത്ത പ്രണയമാണ് മലയാളിക്ക്. കേൾക്കുന്തോറും മധുരമേറി വരുന്ന എന്തോ ഒരു രസക്കൂട്ട് ഉണ്ട് എം.ജയചന്ദ്രൻ എന്ന സംഗീതജ്ഞന്റെ ഈണങ്ങളിൽ. പാട്ടിലെ ചേരുവ എന്തെന്നു ചോദിച്ചാൽ എംജെ പറയും, പ്രത്യേകിച്ചൊന്നുമില്ല. അതിങ്ങനെ തനിയെ ഒഴുകി വരുന്നതാണെന്ന്. എൻജിനീറിങ് ബിരുദ പഠനത്തിനു ശേഷം അപ്രതീക്ഷിതമായി സംഗീതരംഗത്തെത്തിയ ജയചന്ദ്രൻ സങ്കൽപത്തിൽപോലും വിചാരിച്ചില്ല പാട്ടുപ്രേമികളെ പിടിച്ചിരുത്താൻ പാകത്തിന് ഈണങ്ങൾ മെനഞ്ഞെടുക്കാനും അവരുടെ അകത്തളങ്ങളിൽ സ്വന്തം പേര് കൊത്തിമിനുക്കി വയ്ക്കാനുമാകുമെന്ന്.
ഓണം ഒട്ടേറെ വിനോദങ്ങളാൽ സവിശേഷമാണ്. അവയിൽ പ്രധാനം പാട്ടുകളാണ്. നാടൻ പാട്ടുകൾ, ലളിത ഗാനങ്ങൾ, ആൽബം ഗാനങ്ങൾ ഇങ്ങനെ വലിയ ഒരു ഗാനപാരമ്പര്യം തന്നെയുണ്ട് മലയാളത്തിന്. എങ്കിലും ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ നൽകിയ സംഭാവനകൾ വളരെ വലുതാണ്. പ്രഗൽഭരായ രചയിതാക്കളും സംഗീതജ്ഞരും ഗായകരുമൊക്കെ അവരുടെ പങ്ക് മഹത്തരമാക്കി. മലയാളികളല്ലാത്ത സംഗീത സംവിധായകർ, ഗായകർ എന്നിവർ പോലും ഈ രംഗത്ത്കൈയൊപ്പു ചാർത്തിയിട്ടുണ്ട്. ഓണം, ചലച്ചിത്രങ്ങളിൽ പാട്ടുകളുടെ വസന്തകാലമായതിനെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തോട് സംസാരിക്കുകയാണ് പ്രശസ്ത ഗാനനിരൂപകൻ ടി.പി.ശാസ്തമംഗലം...
ചിലരുണ്ട്, വർണിക്കാൻ കഴിയാത്ത വിധം വളർന്നവർ. ഉയർന്ന് ഉയർന്നങ്ങ് ആകാശത്തെ ചുംബിച്ചവർ. മറക്കാനോ മാറ്റി നിർത്താനോ കഴിയാത്തവിധം ചിറകടിച്ചെത്തി ഹൃദയത്തിലേക്കു ചേക്കേറിയവർ. അക്കൂട്ടത്തിൽ മലയാളി എന്നും ചേർത്തുവയ്ക്കുന്ന പേരാണ് കെ.എസ്.ചിത്ര. പ്രണയത്തിന്റെ പൂര്‍ണതയിലും വിരഹത്തിന്റെ ഏകാന്തതയിലും നോവിന്റെ തീവ്രതയിലുമെല്ലാം നമുക്കൊപ്പം ചേർന്ന്, ഉറങ്ങുമ്പോഴും ഉണരുമ്പോഴുമെല്ലാം കൂട്ടിരുന്ന് ഈണത്തിന്റെ രസച്ചരടിൽ കോർത്തിട്ട ഗന്ധർവ ഗായിക. പാടിവച്ച പതിനായിരക്കണക്കിനു ചിത്രഗീതങ്ങളിൽ ഒന്നെങ്കിലും കേൾക്കാതെ മലയാളിക്കൊരു ദിനം കടന്നു പോവുക തികച്ചും പ്രയാസമാണ്. പാടിപ്പാടി മലയാളിയെ പാട്ടിലാക്കി, പാട്ടിന്റെ പൂക്കാലം തീര്‍ത്ത ചിത്രവർണത്തിന് ജൂലൈ 27ന് 60 വയസ്സു തികയുന്നു. ദേശങ്ങൾ കടന്ന് സ്വരഭേദങ്ങൾ നിറഞ്ഞൊഴുകിയെങ്കിലും എന്നും മലയാളിയുടെ സ്വകാര്യ അഹങ്കരമായിത്തന്നെ നിലനിൽക്കുകയാണ് ചിത്രയെന്ന മഹാഗായിക. സന്തോഷത്തിലും ദുഃഖത്തിലും തന്നെ ചേർത്തുപിടിച്ച മലയാളികൾ, താൻ അന്ത്യശ്വാസം വലിക്കുന്നതു വരെ കൂടെയുണ്ടാകണമെന്നു മാത്രമാണ് ചിത്രയുടെ ആഗ്രഹം. പാട്ടും പറച്ചിലുമായി കെ.എസ്.ചിത്ര മനോരമ ഓൺലൈന്‍ പ്രീമിയത്തിനൊപ്പം.
കവിയും ഗാനരചയിതാവുമായ പി. ഭാസ്കരനും ചലച്ചിത്ര നിർമാതാവായ ശോഭന പരമേശ്വരൻ നായരും കൂടി ഒരിക്കൽ കോഴിക്കോടിനു തെല്ലകലെവരെ പോയി തിരികെ വരികയായിരുന്നു. രാത്രി വളരെ വൈകി. വിജനമായ സ്ഥലം. യാത്രാ സൗകര്യങ്ങളൊന്നുമില്ല. ബസ്സോ കാറോ അങ്ങനെയുള്ള വാഹനങ്ങളൊക്കെ കുറവായ കാലമാണ്. അപ്പോഴതാ ഒരു ലോറി വരുന്നു. കല്ലായിയിലേക്കു തടികയറ്റി പോവുകയാണ്. മറ്റൊന്നും ആലോചിച്ചില്ല, അവർ അതിനു കൈകാണിച്ചു. ഭാഗ്യം ലോറി നിർത്തി. അവർ രണ്ടുപേരും അതിൽ കയറി. ഡ്രൈവറെക്കൂടാതെ കിളി മാത്രമേ ലോറിയിൽ ഉണ്ടായിരുന്നുള്ളു. സമയം അർധരാത്രിയോടടുക്കുന്നു. ഡ്രൈവർ പാടാൻതുടങ്ങി: ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ...’ ശോഭനാ പരമേശ്വരൻ നായരും പി.ഭാസ്കരനും പരസ്പരം നോക്കി. ഡ്രൈവർ ആ പാട്ടുതന്നെ പലവട്ടം ആവർത്തിച്ചു. പത്തിലേറെത്തവണ പാടിക്കഴിഞ്ഞു. നേരം പരാപരാ വെളുത്തു. വണ്ടി കല്ലായിയിലെത്തി. ഇറങ്ങാൻ നേരം ശോഭന പരമേശ്വരൻ നായർ ഡ്രൈവറോടു ചോദിച്ചു: ‘‘നിങ്ങൾ എന്തിനാണ് രാത്രി മുഴുവൻ ഒരേ പാട്ടുതന്നെ പാടിക്കൊണ്ടിരുന്നത്?’’
‘കാന്താര’ സിനിമയിലെ ‘വരാഹരൂപം’ പാട്ട് ഒറിജിനലാണെന്നും, പകർപ്പാവകാശം ലംഘിച്ചിട്ടില്ലെന്നും സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഭാസ്കരൻ മാസ്റ്റർ സ്വന്തമായി ഒരു ചിത്രം നിർമിക്കുന്നു. അതിനു ഞാൻ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. മാത്രമല്ല ,ആ ചിത്രത്തിലെ ഗാനങ്ങളിൽ പകുതി എഴുതാനുള്ള അവസരവും അദ്ദേഹം എനിക്കു തന്നിരിക്കുന്നു. Sreekumaran Thampi, Malayalam Film industry, Malayalam Film, Manorama News
Results 1-10 of 14