Activate your premium subscription today
Wait a minute! എന്നു പറഞ്ഞ മലയാളിപ്പയ്യനു മുന്നിൽ ലോകം ചെലവിട്ടത് ഒരു നിമിഷം മാത്രമായിരുന്നില്ല. യുട്യൂബിൽ 170 ലക്ഷം കാഴ്ചക്കാരും, സ്പോട്ടിഫൈയിൽ 40 കോടി കേൾവിക്കാരും ആ ‘പാടിപ്പറഞ്ഞ’ വാക്കുകൾക്കു മുന്നിൽ സമയം കുരുക്കിയിട്ടു. റാപ് രംഗത്തെ പുത്തൻ താരോദയമായി ലോകസംഗീത പ്ലാറ്റ്ഫോമുകളിലെ ‘ഹിറ്റ്’ ചാർട്ടുകളിൽ 2024ൽ കൊടുങ്കാറ്റു വിതച്ച, സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ 2024ൽ ഏറ്റവും കൂടുതൽ ‘ഡബിൾ ടാപ്’ നേടിയ ‘ഹനുമാൻകൈൻഡ്’ എന്ന ആഗോളതാരത്തെ ചൂണ്ടിക്കാട്ടി ‘അടുത്തവീട്ടിലെ പയ്യൻ’ എന്ന് അഹങ്കരിക്കാം മലപ്പുറത്തിന്, ലോകമെങ്ങുമുള്ള മലയാളികൾക്കും! അമ്പരപ്പിക്കുന്ന ലോകശ്രദ്ധ നേടി ആറു മാസം പിന്നിടുമ്പോൾ, തിരക്കുകൾക്കിടെ മുംൈബയിലിരുന്ന് മലയാളികളോട് മനസ്സു തുറക്കുകയാണ് ഹനുമാൻകൈൻഡ് എന്ന സൂരജ് ചെറുകാട്; മരണക്കിണറിലെ വൈറൽ ആൽബം ‘ബിഗ് ഡാഗ്സി’നെക്കുറിച്ച്, സ്വപ്നസമാനമായ 2024നെക്കുറിച്ച്, ‘റൈഫിൾ ക്ലബ്’ എന്ന സിനിമാ അരങ്ങേറ്റത്തെക്കുറിച്ച്, നാടിനെക്കുറിച്ച്! ഒഴുക്കോടെയുള്ള നല്ല മലയാളത്തിൽ, ഇടയ്ക്കിടെ കയറിവരുന്ന അമേരിക്കൻ ചുവയുള്ള ഇംഗ്ലിഷ് വാക്കുകളിൽ സൂരജിന്റെ വിശേഷങ്ങളിലേക്ക്
‘നാളെ റെഡ് അലർട്ട് ആണല്ലോ. ഈ കലക്ടർ എന്താ സ്കൂളിന് അവധി പ്രഖ്യാപിക്കാത്തേ?’ യെലോ, ഓറഞ്ച്, റെഡ് എന്നീ മൂന്നു കാലാവസ്ഥാ മുന്നറിയിപ്പുകൾ 2018ലെ മഹാപ്രളയത്തിനു ശേഷം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കുട്ടികൾ പോലും അലർട്ടുകൾ വിലയിരുത്തി കലക്ടർമാരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ അവധി ആവശ്യപ്പെട്ട് കമന്റ് ചെയ്യുന്ന സ്ഥിതിയിലേക്കു കാലാവസ്ഥ നിത്യജീവിതത്തിൽ കയറി ഇടപെട്ടു തുടങ്ങി. 8 വർഷമായി കാലാവസ്ഥാശാസ്ത്ര രംഗത്ത് പ്രവർത്തിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന നിലമ്പൂർ സ്വദേശി അഭിലാഷ് ജോസഫ് എന്ന സാധാരണക്കാരന്റെ ഇടപെടലുകളും നിരീക്ഷണങ്ങളും പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. ഒരു പടി കൂടി കടന്ന് അഭിലാഷ് കാലാവസ്ഥാപ്രവചനത്തെ സിനിമാ നിർമാണത്തിന്റെ കൂടി ഭാഗമാക്കി മാറ്റുകയും ‘വെതർമാൻ’ എന്നൊരു പുതിയ ടൈറ്റിൽ കൂടി സിനിമയുടെ ക്രെഡിറ്റ്സിൽ എഴുതിച്ചേർത്തിരിക്കുകയുമാണ്.
ഒരു വീട് നിറയെ വേട്ടക്കാർ, അവരുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങള്, ചോരയിൽ മുങ്ങിയ പോരാട്ടങ്ങൾ, ത്രസിപ്പിക്കുന്ന അഭിനയമുഹൂർത്തങ്ങള് ഒക്കെയായി തിയറ്ററുകളിൽ റിലീസിനൊരുങ്ങുകയാണ് ആഷിഖ് അബുവിന്റെ പുതിയ ചിത്രമായ 'റൈഫിള് ക്ലബ്'. പേര് പോലെ തന്നെ തീ തുപ്പുന്ന തുപ്പാക്കി പോലെ പവർ പാക്ക്ഡ് കഥാപാത്രങ്ങളാണ് സിനിമയുടെ ഹൈലൈറ്റെന്ന് അടിവരയിട്ടുകൊണ്ടാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ഡിസംബർ 19 ന് റിലീസ് ചെയ്യും. തികച്ചും ഒരു റെട്രോ സ്റ്റൈൽ സിനിമയായിരിക്കുമെന്നാണ് സൂചന. ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ‘റൈഫിൾ ക്ലബ്’ ഡിസംബർ 19ന് റിലീസ് ചെയ്യും. ഹനുമാൻ കൈന്റ്, ബേബി ജീൻ, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ,
നടി ജ്യോതിർമയിയെ പരിഹസിച്ച് കമന്റിട്ട വ്യക്തിക്ക് മറുപടി കൊടുത്ത റിമ കല്ലിങ്കലിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ. അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബോഗെയ്ൻവില്ല’ എന്ന സിനിമയിലൂടെ അഭിനയത്തിൽ ഗംഭീര തിരിച്ചു വരവ് നടത്തുകയാണ് ജ്യോതിർമയി. സിനിമയുടെ പോസ്റ്ററിലും 'സ്തുതി'പ്പാട്ടിലും പ്രത്യക്ഷപ്പെട്ട
മലയാള സിനിമാ രംഗത്ത് പുതിയ സംഘടന രൂപീകരിക്കുമെന്നത് സ്ഥിരീകരിച്ച് സംവിധായകൻ ആഷിഖ് അബു. സിനിമയിലെ എല്ലാ വിഭാഗങ്ങളിലും പ്രവർത്തിക്കുന്നവർക്കായി പുരോഗമന ആശയങ്ങളിൽ ഊന്നിയ ഒരു സംഘടന എന്ന ആശയം നിരവധി സിനിമാപ്രവർത്തകർ ചർച്ച ചെയ്തിരുന്നെന്നും ഇതിന്റെ ഭാഗമായിട്ടാണ് പ്രോഗ്രസീവ് മലയാളം ഫിലിംമേക്കേർസ്
കോട്ടയം∙ സിനിമയിലുള്ളവർക്കു ഗുണം ചെയ്യുന്ന ഏതു സംഘടനയെയും സ്വാഗതം ചെയ്യുന്നുവെന്ന് താരസംഘടനയായ ‘അമ്മ’യുടെ മുൻ ഭാരവാഹി ജയൻ ചേർത്തല. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് സംഘടനയുമായി ബന്ധപ്പെട്ടവർ ക്യാംപസ് കാലം മുതൽ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച നേതാക്കളാണ്. അവർ ജനങ്ങളെ ദ്രോഹിക്കില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയിൽ പുതിയതായി ആരംഭിക്കാനൊരുങ്ങുന്ന ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന സംഘടനയിൽ താൻ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി. സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നതായും എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ലെന്നും ലിജോ ജോസ് പറയുന്നു. ‘‘മാധ്യമങ്ങളിൽ പ്രചരിക്കുന്ന
കൊച്ചി ∙ ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടനയുമായി ചലച്ചിത്ര പ്രവർത്തകർ. സംവിധായകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കൽ, ചലച്ചിത്ര പ്രവർത്തകൻ ബിനീഷ് ചന്ദ്ര എന്നിവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇതു സംബന്ധിച്ച സൂചനയുള്ളത്.
സെറ്റിലെ ലഹരി ഉപയോഗം നിഷേധിച്ച് സംവിധായകനും നിർമാതാവുമായ ആഷിഖ് അബു. തന്റെ സെറ്റുകളിൽ ലഹരി പ്രോൽസാഹിപ്പിച്ചിട്ടില്ല. ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ ഇടതു വിരുദ്ധനാണെന്നും ആഷിഖ് ആരോപിച്ചു. മനോരമ ന്യൂസിനോടാണ് ആഷിഖിന്റെ പ്രതികരണം. 'മട്ടാഞ്ചേരി മാഫിയ' എന്നത് സംഘപരിവാർ ചാർത്തിയ ലേബലാണ്. സിഎഎ
Results 1-10 of 97