Activate your premium subscription today
കൊച്ചി ∙ അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കുമുണ്ടെന്ന് ഹൈക്കോടതി. ആലുവ സ്വദേശിയായ നടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് മുന്‍കൂർ ജാമ്യം അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ പരാമർശം. ബാലചന്ദ്ര മേനോന് നേരത്തേ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കടിസ്ഥാനമായ സംഭവങ്ങളുണ്ടായത് 2007 ലാണെന്ന ആരോപണവും പരാതി സമർപ്പിച്ചത് 17 വർഷത്തിനു ശേഷമാണെന്നതും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.
കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, ലൈംഗികാരോപണം നേരിടുന്ന സംവിധായകൻ ബാലചന്ദ്ര മേനോൻ മുന്‍കൂര്‍ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണു ബാലചന്ദ്ര മേനോൻ മുൻകൂർജാമ്യം തേടിയത്. നടന്മാരായ
കൊച്ചി ∙ ബാലചന്ദ്ര മേനോനു പിന്നാലെ നടൻ ജാഫർ ഇടുക്കിക്കെതിരെയും ലൈംഗികാതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. ജാഫർ ഇടുക്കിക്കെതിരായ പരാതി പ്രത്യേകാന്വേഷണ സംഘത്തിനും എസ്ഐടിക്കും നടി ഇ-മെയിലായി അയച്ചു. നേരത്തെ മുകേഷ്, ജയസൂര്യ അടക്കം 7 പേർക്കെതിരെ ബലാൽസംഗ കുറ്റമടക്കം ആരോപിച്ച് നടി പരാതി നൽകിയിരുന്നു.
തിരുവനന്തപുരം∙ സംവിധായകന് ബാലചന്ദ്രമേനോനെതിരെ പീഡന പരാതി നല്കി ആലുവ സ്വദേശിയായ നടി. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നല്‍കിയത്. 2007 ജനുവരിയില്‍ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഭയന്നിട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും നടി പറയുന്നു.
കൊച്ചി∙ നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത സംഭവത്തിൽ യുട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്ത് കൊച്ചി സൈബർ സിറ്റി പൊലീസ്. നടൻ ബാലചന്ദ്രമേനോന്റെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകൾ പ്രകാരമാണ് കേസ്.
തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനും എതിരെ പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. ഡിജിപിക്കാണ് പരാതി നൽകിയത്
തിരുവനന്തപുരം∙ നടൻ ജയസൂര്യക്കെതിരായ കേസിൽ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്റെ മൊഴി രേഖപ്പെടുത്തും. ജയസൂര്യ നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പറയപ്പെടുന്ന സിനിമയുടെ സംവിധായൻ ബാലചന്ദ്ര മേനോനായിരുന്നു. സെക്രട്ടറിയേറ്റിലെ ഷൂട്ടിങ്ങിനിടെ അതിക്രമം നടന്നുവെന്നാണ് കേസ്.പരാതിയിൽ സിനിമയുടെ മറ്റ്
ഒരു സംവിധായകൻ എന്ന നിലയിൽ സിനിമകളിലൂടെ തന്റെ പേര് അടയാളപ്പെടുത്തിയ സംവിധായകനാണ് മോഹനെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. സംവിധായകൻ മോഹനും ബാലചന്ദ്രമേനോനും ഒരേ കാലഘട്ടത്തിൽ സിനിമയിലേക്ക് കടന്നുവന്നവരാണ്. മോഹന്റെ ‘രണ്ടു പെൺകുട്ടികൾ’ എന്ന ആദ്യ സിനിമ പുറത്തുവന്ന കാലത്താണ് ഉത്രാടരാത്രി എന്ന
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വൻ വിജയം സ്വന്തമാക്കിയ സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങളുമായി സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ. സുഹൃത്തും സഹപ്രവർത്തകനുമായ നടൻ സുരേഷ് ഗോപിക്ക് വേണ്ടി തയാറാക്കിയ അഭിനന്ദന സന്ദേശം എന്ന ആമുഖത്തോടെയാണ് ബാലചന്ദ്രമേനോന്റെ കുറിപ്പ് ആരംഭിക്കുന്നത്. രണ്ടുതവണ ശ്രമിച്ചു
"വർഷങ്ങൾക്ക് മുൻപാണ്, “കുറുപ്പിൻ്റെ കണക്കു പുസ്തകം” എൻ്റെ സിനിമയുടെ ഷൂട്ടിംഗ് പാക്ക് അപ്പ് കഴിഞ്ഞപ്പോൾ ജയറാം എന്റെ ചെവിയിൽ അഭിമാനത്തോടെ ഒരു രഹസ്യം പറഞ്ഞു. "സർ എനിക്ക് നിങ്ങളോട് ഒരു സന്തോഷ വാർത്ത പങ്കുവെക്കാനുണ്ട്''
Results 1-10 of 43