Activate your premium subscription today
ചെന്നൈ∙ മാസങ്ങൾക്കു മുൻപ് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച നടി ഗൗതമി, അണ്ണാഡിഎംകെയിൽ ചേർന്നു. എഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി
തൃശൂർ∙ നടി ഗൗതമിയുടെ സ്വത്തു തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതികളെ കുന്നംകുളത്തുനിന്നും പിടികൂടി. പ്രതികളായ സി.അളഗപ്പൻ, ഭാര്യ നാച്ചിയമ്മാൾ, മറ്റു രണ്ടു കുടുംബാംഗങ്ങൾ എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചൂണ്ടലിലെ വാടകവീട്ടിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നെന്നാണു വിവരം. ചെന്നൈ ക്രൈംബ്രാഞ്ചാണ് ഇവരെ പിടികൂടിയത്. മുഖ്യപ്രതി അളഗപ്പന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇവർക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
ചെന്നൈ ∙ നടി ഗൗതമിയുടെ സ്വത്തു തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളിലൊരാൾ പിടിയിലായി. അന്വേഷണത്തിനായി പൊലീസ് രൂപീകരിച്ച പ്രത്യേക സംഘമാണ് കേസിലെ 6 പ്രതികളിലൊരാളായ ബലരാമനെ പിടികൂടിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഒന്നാം പ്രതി
ചെന്നൈ∙ പാർട്ടിയിൽനിന്നു പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് നടി ഗൗതമി ബിജെപി വിട്ടതിനു പിന്നാലെ പ്രതികരണവുമായി ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈ. ഗൗതമിക്ക് തെറ്റിദ്ധാരണയുണ്ടായതാണെന്നും പാർട്ടി യഥാർഥത്തിൽ അവരുടെ പക്ഷത്താണെന്നും അണ്ണാമലൈ പറഞ്ഞു. പാർട്ടിയിൽനിന്നു
ചെന്നൈ∙ ബിജെപിയുമായുള്ള കാൽ നൂറ്റാണ്ടു കാലത്തെ ബന്ധം ഉപേക്ഷിച്ച് നടി ഗൗതമി. തന്റെ പണം തട്ടിയെടുത്തയാളെ ബിജെപി പിന്തുണയ്ക്കുന്നു എന്നാരോപിച്ചാണ് നടി ബിജെപി വിട്ടത്. പ്രതിസന്ധിഘട്ടത്തിൽ ബിജെപിയിൽനിന്നും പിന്തുണ ലഭിച്ചില്ലെന്ന് ഗൗതമി കുറ്റപ്പെടുത്തി. രാജപാളയം നിയമസഭാ മണ്ഡലത്തിൽ സീറ്റ് നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ചതായും ഗൗതമി ആരോപിച്ചു. പണം തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് നീതി ലഭിക്കുന്ന കാര്യത്തിൽ തമിഴ്നാട് സർക്കാരിൽ വിശ്വാസമർപ്പിക്കുന്നതായും ഗൗതമി വ്യക്തമാക്കി.
നടി ഗൗതമി കോടികളുടെ തട്ടിപ്പിനിരയായതായി റിപ്പോർട്ട്. വ്യാജ രേഖകൾ ഉപയോഗിച്ച് തന്റെ കൈവശമുള്ള 25 കോടി രൂപയുടെ സ്വത്ത് തട്ടിയെടുത്തതായി ചൂണ്ടിക്കാട്ടി നടി ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയെന്ന് തമിഴ് മാധ്യമങ്ങള് റിപ്പോർട്ട് ചെയ്യുന്നു. തട്ടിപ്പ് നടത്തിയ ആൾ ആളുകളെ വച്ച് ഭീഷണിപ്പെടുത്തുന്നതായും
Results 1-6