‘പണം തട്ടിയയാളെ ബിജെപി പിന്തുണയ്‌ക്കുന്നു’; അണ്ണാഡിഎംകെയിൽ ചേർന്ന് നടി ഗൗതമി
Mail This Article
ചെന്നൈ∙ മാസങ്ങൾക്കു മുൻപ് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച നടി ഗൗതമി, അണ്ണാഡിഎംകെയിൽ ചേർന്നു. എഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമിയുടെ ചെന്നൈയിലെ ഓഫിസിൽ എത്തിയാണ് ഗൗതമി പാർട്ടി അംഗത്വം സ്വീകരിച്ചത്.
Read also: രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിഹാറിൽ മനോജ് ഝായും സഞ്ജയ് യാദവും ആർജെഡി സ്ഥാനാർഥികൾ
കഴിഞ്ഞ വർഷം ഒക്ടോബറിൽ ബിജെപിയുമായുള്ള കാൽനൂറ്റാണ്ടു കാലത്തെ ബന്ധം ഗൗതമി ഉപേക്ഷിച്ചിരുന്നു. തന്റെ പണം തട്ടിയെടുത്ത സി. അഴകപ്പൻ എന്നയാളെ ബിജെപി നേതാക്കൾ പിന്തുണയ്‌ക്കുന്നു എന്നാരോപിച്ചാണ് നടി ബിജെപി വിട്ടത്. പ്രതിസന്ധി ഘട്ടത്തിൽ ബിജെപിയിൽനിന്നു പിന്തുണ ലഭിച്ചില്ലെന്നും രാജപാളയം നിയമസഭാ മണ്ഡലത്തിൽ സീറ്റ് നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ചതായും ഗൗതമി ആരോപിച്ചു.
കഴിഞ്ഞ മാസം നടി ഗായത്രി രഘുറാമും ബിജെപി വിട്ട് അണ്ണാഡിഎംകെയിൽ ചേർന്നിരുന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള തുടർച്ചയായ പോരിനു പിന്നാലെയാണ് ഗായത്രി പാർട്ടി വിട്ടത്.