ADVERTISEMENT

വെർജീനിയ ∙ വെർജീനിയയിലെ ഹെൻറിക്കോ ഡോക്‌ടേഴ്‌സ് ഹോസ്പിറ്റലിലെ നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ (എൻഐസിയു) മൂന്ന് കുഞ്ഞുങ്ങളുടെ ശരീരത്തിൽ ഒടിവ്. സംഭവത്തിൽ മുൻ ആശുപത്രി ജീവനക്കാരി അറസ്റ്റിൽ. ചെസ്റ്റർഫീൽഡ് കൗണ്ടിയിലെ എറിൻ എലിസബത്ത് ആൻ സ്ട്രോട്ട്മാനെയാണ് (26) ഹെൻറിക്കോ  പൊലീസ് അറസ്റ്റ് ചെയ്തത്. സംശയാസ്പദമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

മൂന്ന് കുഞ്ഞുങ്ങളുടെ ശരീരത്തിൽ 'വിശദീകരിക്കാനാകാത്ത ഒടിവുകൾ' കണ്ടെത്തിയതായാണ് റിപ്പോർട്ട്. കുഞ്ഞുങ്ങളുടെ ശരീരത്തിൽ ഒടിവുകൾ ആശുപത്രിയിലെ മറ്റ് ജീവനക്കാർ  കണ്ടെത്തിയതിനെത്തുടർന്ന് 2024 അവസാനത്തോടെ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ മാർച്ച് 24 ന് എറിൻ എലിസബത്തിനെ കോടതിയിൽ ഹാജരാകും. 

English Summary:

Former Hospital Worker Arrested after 3 Premature Babies Suffer Fractures at Virginia Intensive Care Unit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com