Activate your premium subscription today
‘‘ജീവിക്കുന്നതുതന്നെ ഭക്ഷണം കഴിക്കുവാനാണോ എന്നു ചില സമയങ്ങളിൽ തോന്നും. തിരിച്ചുകടിക്കാത്ത എന്തും കഴിക്കും. ഞാനും ഭർത്താവ് അരുണും നല്ലൊന്നാന്തരം ഫൂഡിയാണ്.’’ രുചിയൂറും വിഭവങ്ങളെക്കുറിച്ച് പറയുമ്പോൾ വാചാലയാകും മലയാളികളുടെ പ്രിയതാരം ജ്യോതീകൃഷ്ണ. വലിയ പാചകറാണി അല്ലെങ്കിലും ഇപ്പോൾ അത്യാവശ്യം
'ക്ലച്ച് ചവിട്ട്.. കാലുകൊട്, ഗിയറ് മാറ് പെണ്ണേ.. സ്റ്റിയറിങ് ഒടിക്ക്' ഇങ്ങനെയുള്ള ആക്രോശങ്ങളും നീ പെണ്ണ് അല്ലേ അതൊക്കെ പറ്റുമോ? 'ഡ്രൈവറായി പെണ്ണുങ്ങള് വിജയിക്കുമോ? എന്ന ചോദ്യങ്ങള്‍ക്കും മറുപടിയായി ഇന്ന് മിക്ക സ്ത്രീകളും നല്ല ഒന്നാന്തരം ഡ്രൈവറായി മാറിയിരിക്കുകയാണ്. ഹെവി വെഹിക്കിൾസ് ആണുങ്ങൾക്ക്
‘‘നല്ലതിനെ സ്വീകരിക്കാനും അല്ലാത്തവയെ ഒഴിവാക്കാനും അറിയാം. വിമര്‍ശനങ്ങളെ പുഞ്ചിരിയോടെ നേരിടും, ജീവിതത്തെ വളരെ സിംപിൾ ആയി കണ്ടാല്‍ അതിലും സിംപിളായിത്തന്നെ മുന്നോട്ടും പോകാം. ജീവിതം ഒന്നേയുള്ളൂ, അത് മാക്സിമം എന്ജോയ് ചെയ്ത് കളറാക്കണം’’– മലയാളികളുടെ പ്രിയങ്കരിയായ നടി ജ്യോതികൃഷ്ണയുടെ വാക്കുകളാണ്. അഞ്ചുവർഷത്തെ ഇടവേളയ്ക്കു ശേഷം നല്ല കഥാപാത്രങ്ങളിലൂടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താരം. തന്റെ ജീവിതത്തെപ്പറ്റിയും സ്വപ്നങ്ങളെപ്പറ്റിയും യാത്രകളെപ്പറ്റിയുമൊക്കെ ‘മനോരമ ഒാൺലൈനിൽ’ മനസ്സുതുറക്കുകയാണ് ജ്യോതികൃഷ്ണ. ജീവിതം ഹൃദ്യമാകുന്നത് യാത്രകളിലൂടെയാണെന്നു പറയുന്നു ജ്യോതി. ‘‘സിനിമ എന്റെ പാഷനാണെങ്കിൽ യാത്രകളോട് എനിക്കു പ്രണയമാണ്. സിനിമയാണ് എന്നെ യാത്രയുടെ ലോകത്ത് എത്തിച്ചത്. ദിലീപേട്ടനൊപ്പമുള്ള ‘ലൈഫ് ഒാഫ് ജോസൂട്ടി’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ന്യൂസീലൻഡിൽ പോയിരുന്നു. അതായിരുന്നു എന്റെ ലൈഫിലെ ടേണിങ് പോയിന്റ്. ഷൂട്ട് ന്യൂസീലൻഡിലാണ് എന്നു പറഞ്ഞപ്പോൾ എനിക്ക് വലിയ അതിശയം തോന്നിയില്ല, കാരണം അന്ന് യാത്രയോട് അത്ര കമ്പമില്ലല്ലോ, ആ വൈബ് അറിയില്ലല്ലോ. ഗൂഗിളിൽ തിരഞ്ഞപ്പോൾ തണുപ്പുള്ള രാജ്യമാണെന്നൊക്കെ മനസ്സിലായി, നാട്ടിൽനിന്ന് ഒരു കരിമ്പടമൊക്കെ വാങ്ങി വച്ചു. അവിടെ എത്തിയപ്പോഴല്ലേ കഥ മാറിയത്...
Results 1-3