Activate your premium subscription today
നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.സുബ്രഹ്മണ്യം നിർമിച്ചു സംവിധാനം ചെയ്ത ചിത്രമാണ് ‘കൊച്ചനിയത്തി’. പേരു സൂചിപ്പിക്കും പോലെ അനിയത്തിക്കു വേണ്ടി ജീവിക്കുന്ന ചേട്ടന്റെ കഥയാണ് ആ സിനിമ. ചേട്ടന്റെ വേഷം ഞാൻ ചെയ്തു. കെ.പി. കൊട്ടാരക്കര നിർമിച്ച് എം.കൃഷ്ണൻനായർ സംവിധാനം ചെയ്ത ‘ശാന്ത ഒരു ദേവത’ എന്ന ചിത്രത്തിലും അനിയത്തിയെ ജീവനു തുല്യം സ്നേഹിക്കുന്ന ചേട്ടന്റെ വേഷമായിരുന്നു എനിക്ക്. എസ്.കുമാർ നിർമിച്ച് ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ‘വേനലിൽ ഒരു മഴ ’എന്ന ചിത്രത്തിലും ജാനു എന്ന സഹോദരിക്കു േവണ്ടി എന്തും ചെയ്യാൻ തയാറാകുന്ന ചേട്ടന്റെ റോളാണു ഞാൻ ചെയ്തത്.
കുട്ടിക്കുപ്പായം എന്ന ചിത്രത്തിലെ ഇൗ ഗാനം, സിനിമ ഇറങ്ങിയ കാലത്തും ഇപ്പോഴും സംഗീതപ്രണയികളുടെ ഇഷ്ടഗാനമാണ്. ടി.ഇ.വാസുദേവൻ നിർമിച്ച് എം.കൃഷ്ണൻനായർ സംവിധാനം ചെയ്ത ഇൗ സിനിമയിൽ ഇൗ പാട്ട് ഞാൻ പാടുന്നതായാണു ചിത്രീകരിച്ചിരിക്കുന്നത്. കുടുംബസദസ്സുകളെ ഏറെ ആകർഷിച്ച ഇൗ സിനിമയിൽ പ്രേംനസീർ, ഷീല, അംബിക തുടങ്ങിയ പ്രശസ്തരോടൊപ്പമാണു താരതമ്യേന പുതുമുഖമായിരുന്ന ഞാൻ അഭിനയിച്ചത്. അതും വലിയ വേഷത്തിൽ. ചിത്രത്തിൽ എന്റെ കഥാപാത്രത്തിന്റെ പേര് സിദ്ദിഖ് എന്നായിരുന്നു.
ബാലചന്ദ്രമേനോന്റെ പത്തൊമ്പതാമത്തെ സംവിധാനസംരംഭമായിരുന്നു ‘ഒരു പൈങ്കിളിക്കഥ’ എന്ന സിനിമ. ഉത്രാടരാത്രിക്കും ഞാൻ തന്നെ നിർമിച്ച വൈകി വന്ന വസന്തം എന്ന ചിത്രത്തിനും ശേഷം ഞാൻ അഭിനയിച്ച ബാലചന്ദ്രമേനോൻ ചിത്രം ഇതാണ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കു പുറമേ നിർമാതാവിന്റെയും ഗായകന്റെയും റോൾ കൂടി ബാലചന്ദ്രമേനോൻ ഇൗ ചിത്രത്തിൽ ഏറ്റെടുത്തു.
മലയാളത്തിലെ ആദ്യത്തെ സ്വർണമെഡൽ ചിത്രമായ ചെമ്മീനിലെ ഗാനമാണ്. വയലാറിന്റെ വരികളും സലിൽ ചൗധരിയുടെ സംഗീതവും മന്നാഡേയുടെ വ്യത്യസ്തമായ ആലാപനവും കൊണ്ട് ഹിറ്റായ ഗാനം. ആ ഗാനം സിനിമയിൽ പാടി അഭിനയിച്ചത് ഞാനാണല്ലോ. സിനിമയിലെ നായകനായ പരീക്കുട്ടിയുടെ വേഷത്തിൽ. ചെമ്മീൻ അക്കാലത്തെ പണംവാരി ചിത്രങ്ങളിൽ ഒന്നായപ്പോൾ അറിയാതെ ഞാൻ ‘ബ്രാൻഡഡ്’ ആയി. അതായത് എവിടെ കാമുകിയെ നഷ്ടപ്പെടുന്ന കാമുകനുണ്ടോ ആ വേഷത്തിന് ഏറ്റവും അനുയോജ്യൻ ഞാൻ തന്നെ എന്നൊരു അലിഖിത പ്രമാണം സിനിമാരംഗത്തു വ്യാപിച്ചു.
ഇൗയടുത്ത ദിവസമാണ് ‘മാളികപ്പുറം’ എന്ന സിനിമ ഞാൻ ടിവിയിൽ കണ്ടത്. ഉണ്ണി മുകുന്ദനും സൈജു കുറുപ്പും രമേഷ് പിഷാരടിയുമൊക്കെ അഭിനയിച്ച ക്ലീൻ ചിത്രം. എനിക്കും ഏറെ ഇഷ്ടപ്പെട്ടു ‘കൊച്ചുമാളികപ്പുറത്തി’നെ. സംസ്ഥാന പുരസ്കാരം ലഭിച്ച ‘സ്വാമി അയ്യപ്പൻ’ എന്ന പി.സുബ്രഹ്മണ്യത്തിന്റെ സിനിമ ഉൾപ്പെടെ ശബരിമലയുടെ പശ്ചാത്തലത്തിൽ മുൻപും മലയാളത്തിൽ പലചിത്രങ്ങളും ഇറങ്ങിയിട്ടുണ്ട്. അവയൊക്കെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളവയുമാണ്. ഇതിനിടയിൽ ഒരു കാര്യം പറയട്ടെ, സ്വാമി അയ്യപ്പനിൽ ‘ഹരിവരാസനം’ എന്നു തുടങ്ങുന്ന ഗാനത്തിനിടയിൽ ഞാൻ ശബരിമലയിൽ തൊഴുന്ന ഒരു സീനുണ്ട്. ഒരേ ഒരു സീൻ.
‘എന്റെ സൂപ്പർ സ്റ്റാറിനു ജന്മദിനാശംസകൾ’ എന്നാണു കഴിഞ്ഞ പിറന്നാളിന് മധുവിന് ആശംസ നേർന്നു മമ്മൂട്ടി എഴുതിയത്. എക്കാലത്തെയും സൂപ്പർസ്റ്റാർ മധു ഇവിടെ ജീവിതം എഴുതിത്തുടങ്ങുകയാണ്. ഗമ കാണിക്കാനുള്ള എന്തെങ്കിലും എന്റെ ജീവിതത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല എന്നു
കാനഡയിൽ നിന്നും മമ്മൂട്ടി ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങി സംവിധായകൻ കെ. മധു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസ്സോസിയേഷൻ ഇന്റർനാഷ്നൽ കാനഡയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സംവിധായകന് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. ‘‘കനേഡിയൻ കാറ്റിലും സിബിഐ 5 ചിത്രത്തിനോടുള്ള സ്നേഹസുഗന്ധം ഞാൻ അനുഭവിച്ചു. കാനഡയിലെ
മണ്ണാർക്കാട് ∙ അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ ഹർജി നൽകി. സാക്ഷികളെ സ്വാധീനിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നു കാണിച്ചാണു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ മണ്ണാർക്കാട് പട്ടികജാതി, പട്ടികവർഗ പ്രത്യേക കോടതിയിൽ
സിബിഐ അഞ്ചാം ഭാഗത്തെ തകര്‍ക്കാൻ ബോധപൂർവമായ ശ്രമമുണ്ടായെന്ന് തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി. രാവിലെ എട്ടരയ്ക്ക് റിലീസ് ചെയ്ത സിനിമയെക്കുറിച്ചുള്ള മോശം നിരൂപണ വിഡിയോ ഒൻപത് മണിയോടെ കാണാൻ ഇടയായെന്നും അദ്ദേഹം വെളിപ്പെടുത്തി. സിബിഐ അഞ്ചാം ഭാഗത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമായി
സിബിഐ അഞ്ചാം ഭാഗത്തിന് നെഗറ്റീവ് അഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ ചിലയാളുകള്‍ ശ്രമിച്ചിരുന്നെന്നും അത് ഒരു പരിധി വരെ നടന്നെന്നും വെളിപ്പെടുത്തി സംവിധായകന് കെ മധു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് സേതുരാമയ്യരെ ലോകമെമ്പാടുമുള്ള ആളുകള്‍ സ്വീകരിച്ചെന്നും കെ.മധു പറഞ്ഞു. സിബിഐ
Results 1-10 of 14