ADVERTISEMENT

കാനഡയിൽ നിന്നും മമ്മൂട്ടി ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങി സംവിധായകൻ കെ. മധു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസ്സോസിയേഷൻ ഇന്റർനാഷ്നൽ കാനഡയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സംവിധായകന് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്.

 

‘‘കനേഡിയൻ കാറ്റിലും സിബിഐ 5 ചിത്രത്തിനോടുള്ള സ്നേഹസുഗന്ധം ഞാൻ അനുഭവിച്ചു. കാനഡയിലെ യാത്രകളിൽ ഞങ്ങളുടെ സിബിഐ സീക്വൻസ് ചിത്രങ്ങളെ സ്നേഹിക്കുന്ന ഒട്ടേറെപ്പേരെ കണ്ടു. അവർ സ്നേഹബഹുമാനത്തോടെ എന്നെ അവരവരുടെ സെൽഫിക്കുള്ളിലാക്കി. സിനിമയെകുറിച്ച് വാതോരാതെ സംസാരിച്ചു. അതിൽ നിന്ന് ഈ ജനതയെ അത്രകണ്ട് ചിത്രം രസിപ്പിച്ചിട്ടുണ്ടെന്ന ബോധ്യത്താൽ എന്റെ മനസ്സ് നിറഞ്ഞു. 

 

ഒരു സുന്ദര സായാഹ്നത്തിൽ Mammootty Fans & Welfare Association International Canadaയുടെ ആഭിമുഖ്യത്തിൽ സ്നേഹാദരം സ്വീകരിച്ചു. അവരുടെ ചോദ്യങ്ങൾക്കുള്ള എന്റെ മറുപടിയിൽ  മമ്മൂട്ടിയും എസ്.എൻ. സ്വാമിയും നിറഞ്ഞു നിന്നപ്പോൾ ആ മഹനീയ വ്യക്തിത്വങ്ങൾ ഇവിടെ ഉള്ളതായി തോന്നി പോകുന്നു എന്ന് അവർ പറഞ്ഞപ്പോൾ എനിക്കും അതിൽ കൗതുകമുണ്ടായി.ഒരു കലാകാരനെന്ന നിലയിൽ മറുനാട്ടിൽ നേടുന്ന ഓരോ അംഗീകാരവും മഹനീയമാണ്. ആ സന്തോഷം ഒരു സംവിധായകനെന്ന നിലയിൽ എന്നിലേക്കെത്തിച്ചേരാൻ കാരണഭൂതരായ ഏവർക്കും ഹൃദയപൂർവം നന്ദി.’’–കെ. മധു പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com