Activate your premium subscription today
മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടി ആരാണ്? ആപേക്ഷികമാവാം ഉത്തരം. ഇത്തരം കാര്യങ്ങള്‍ വിലയിരുത്താന്‍ ഒരു പൊതുമാനദണ്ഡം ഇല്ലാത്തിടത്തോളം ചോദ്യത്തിനും ഉത്തരത്തിനും പ്രസക്തിയില്ലെന്ന് പറഞ്ഞ് ഒഴിയാം. എന്നാല്‍ ഒരു ചരിത്ര കൗതുകത്തിന്റെ പേരില്‍ വിശകലനം ചെയ്യുമ്പോള്‍ പെട്ടെന്ന് പലരുടെയും മനസില്‍ വരുന്നത്
മലയാള ഭാഷയില്‍ ഒരു പുതിയ പദപ്രയോഗം തന്നെ രൂപാന്തരപ്പെടുന്ന തലത്തിലേക്ക് ഒരു സിനിമയുടെ ശീര്‍ഷകം എത്തിച്ചേരുക! ഭയാനകത തോന്നിക്കുന്ന ഒഴിഞ്ഞു കിടക്കുന്ന വലിയ വീടുകളും മറ്റും കാണുമ്പോള്‍ ഇന്നും ആളുകള്‍ പറയാറുണ്ട്, ‘കണ്ടിട്ട് ഒരു ഭാര്‍ഗവീനിലയം പോലെയുണ്ട്...’. സിനിമ റിലീസ് ചെയ്ത് ദശകങ്ങള്‍ പിന്നിട്ട ശേഷവും കാണികളില്‍ ഭീതിയുണര്‍ത്തിയ, ഇന്നും ഭീതിയുണർത്തുന്ന ആ ചിത്രമാണ് ഭാര്‍ഗവീനിലയം. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്തെ ഹൊറര്‍ ചിത്രമെന്ന് കരുതപ്പെടുന്ന സിനിമ. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയായിരുന്നു ഭാര്‍ഗവീനിലയത്തിന് ആധാരം. ഛായാഗ്രാഹകനായ എ.വിന്‍സന്റിന്റെ സംവിധായകന് എന്ന നിലയിലുള്ള അരങ്ങേറ്റച്ചിത്രം കൂടിയായിരുന്നു ഭാര്‍ഗവീനിലയം. നീലക്കുയില്‍ അടക്കം അക്കാലത്ത് ചരിത്രം സൃഷ്ടിച്ച നിരവധി സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട് വിൻസന്റ് മാസ്റ്റർ. ഛായാഗ്രഹണം എന്നാല്‍ കേവലം ക്യാമറയില്‍ പകര്‍ത്തലും ചലിപ്പിക്കലും മാത്രമല്ലെന്നും സിനിമയ്ക്ക് ദൃശ്യാത്മകമായ ആഴവും സൗന്ദര്യവും നല്കുന്നതില് അതിനുളള സ്ഥാനം അദ്വിതീയമാണെന്നും തെളിയിച്ച കലാകാരൻ. ഒരു സിനിമയുടെ മൂഡും ഭാവവും രൂപപ്പെടുത്തുന്നതില്‍ ഛായാഗ്രഹണകലയ്ക്കുളള സമുന്നതമായ പങ്കിനെക്കുറിച്ച് ബോധവാനായ അദ്ദേഹം ലൈറ്റിങ്ങിന്റെയും ഫ്രെയിമിങ്ങിന്റെയും സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിച്ച കലാകാരൻ കൂടിയാണ്.
മലയാള സിനിമയിലെ ഇതിഹാസതാരം പ്രേംനസീർ അന്തരിച്ചിട്ട് മൂന്നര പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ഓർമ്മകൾ ഓരോ പ്രേക്ഷക മനസിലൂടെയും എക്കാലവും മിന്നിമറയുന്നുണ്ട്. എന്നാൽ ഇപ്പോൾ ക്ഷേത്രത്തിലേക്ക് ആനയെ സമ്മാനിച്ചതിന്റെ പേരിൽ പ്രേം നസീറിന്റെ മൃതദേഹം മുസ്ലിം പള്ളിയിൽ അടക്കാൻ സമ്മതിച്ചില്ലെന്ന
എന്റെ നായികമാരില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് വിജയശ്രീ എന്ന് പറഞ്ഞത് നിത്യ ഹരിതനായകന് പ്രേംനസീറാണ്. മലയാളത്തിന്റെ മെര്ലിന് മണ്‍റോ എന്നാണ് അക്കാലത്ത് മാധ്യമങ്ങള്‍ അവരെ വിശേഷിപ്പിച്ചിരുന്നത്. പൊന്നാപുരം കോട്ട എന്ന സിനിമയില്‍ കലാംസിവിധായകനായി പ്രവര്‍ത്തിച്ചിരുന്ന പില്ക്കാലത്ത് മലയാളത്തിലെ
തിരുവനന്തപുരം∙ ചരിത്രത്തിലും സർക്കാർ രേഖകളിലും പുസ്തകങ്ങളിലും വെബ്സൈറ്റുകളിലുമെല്ലാം പല തീയതികളിൽ ‘ജനിച്ച’ നിത്യഹരിത നായകൻ പ്രേംനസീറിന്റെ ഔദ്യോഗിക ജന്മദിനം കണ്ടെത്തി – കൊല്ലവർഷം 1104 മീനം 10. അതായത്, 1929 മാർച്ച് 23.തീയതി കണക്കാക്കാൻ കൊല്ലവർഷ പഞ്ചാംഗത്തിനു പ്രാധാന്യമുണ്ടായിരുന്ന അക്കാലത്ത് ഇംഗ്ലിഷ്
തിരുവനന്തപുരം ∙ ചരിത്രത്തിലും സർക്കാർ രേഖകളിലും പുസ്തകങ്ങളിലും വെബ്സൈറ്റുകളിലുമെല്ലാം പല തീയതികളിൽ ‘ജനിച്ച’ നിത്യഹരിത നായകൻ പ്രേംനസീറിന്റെ ഔദ്യോഗിക ജന്മദിനം കണ്ടെത്തി – കൊല്ലവർഷം 1104 മീനം 10. അതായത്, 1929 മാർച്ച് 23. തീയതി കണക്കാക്കാൻ കൊല്ലവർഷ പഞ്ചാംഗത്തിനു പ്രാധാന്യമുണ്ടായിരുന്ന അക്കാലത്ത് ഇംഗ്ലിഷ് കലണ്ടർ പ്രകാരമുള്ള ജനനത്തീയതി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നില്ല. സംവിധായകൻ ആർ.ശരത്തും എഴുത്തുകാരൻ വിനു ഏബ്രഹാമും പ്രേംനസീറിനെക്കുറിച്ചു തയാറാക്കുന്ന ഇംഗ്ലിഷ് ഡോക്യുമെന്ററിക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് കണ്ടെത്തൽ.
മലയാള സിനിമയിൽ കെ.ജി.ജോര്‍ജും അടൂര്‍ ഗോപാലകൃഷ്ണനും താണ്ടിയ റെക്കോര്‍ഡുകളും ഉയരങ്ങളും മറികടക്കാൻ ഭാവി തലമുറയ്ക്ക് കഴിഞ്ഞേക്കാം. അതിനുതക്ക മിടുക്കുള്ള ഓസ്കറോളം പ്രതീക്ഷകള്‍ നല്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിമാര്‍ വളർന്നുവരുന്നുമുണ്ട്. പക്ഷേ സംവിധായകനെന്ന നിലയിൽ ശശികുമാറിട്ട റെക്കോര്‍ഡുകൾ അതിജീവിക്കാന്‍ ഇനിയൊരു കാലത്തും ആര്‍ക്കും സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം കാലത്തിന്റെ തിരശ്ശീലയിൽ മറികടക്കാനാവാത്ത സമാനതകളില്ലാത്ത അടയാളങ്ങൾ വരച്ചിട്ടാണ് അദ്ദേഹം ജീവിതത്തിന്റെ പടിയിറങ്ങിയത്. നടനാവാൻ കൊതിച്ചെത്തി സംവിധായകനായ ശശികുമാറിന്റെ ജീവിതം മാറ്റിയത് ആലപ്പുഴ ഉദയാ സ്റ്റുഡിയോയാണ്. നടനാവുക എന്നതായിരുന്നു ശശികുമാറിന്റെ ജീവിതലക്ഷ്യം. അതിനായി പ്രഫഷനല്‍ നാടകപ്രവര്‍ത്തകനായിരുന്ന ശശികുമാര്‍ ആലപ്പുഴ ഉദയാ സ്റ്റുഡിയോയില്‍ എത്തി. എന്നാല്‍ പ്രേംനസീറും മധുവുമെല്ലാം അരങ്ങു തകർക്കുന്ന സിനിമയില്‍ തനിക്ക് എത്രകണ്ട് വിജയിക്കാന്‍ കഴിയുമെന്ന സന്ദേഹം അദ്ദേഹത്തെ അലട്ടി. എന്നിട്ടും പ്രേംനസീറിനൊപ്പം ചില സിനിമകളില്‍ അഭിനയിക്കാൻ അവസരം ലഭിച്ചു. ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയാണ് ശശികുമാറിലെ സംവിധായകനെ ആദ്യമായി കണ്ടെത്തിയത്.
മസ്കത്ത് ∙ പ്രേം നസീറിന്റെ സ്മരണക്കായി രൂപീകരിച്ചിട്ടുള്ള പ്രേം നസീർ സുഹൃദ് സമിതിയുടെ ഒമാൻ ചാപ്റ്ററിന്റെ രുപീകരണവും ലോഗോ പ്രകാശനവും ആദ്യ പൊതുയോഗവും റൂവിയിൽ നടന്നു. കഴിവുള്ള കലാകാരന്മാരെ കണ്ടെത്താൻ ടാലന്റ് ഹണ്ട് ഷോകളും വിപുലമായ കലാസന്ധ്യയും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഷഹീർ അഞ്ചൽ അധ്യക്ഷ
‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ രാവിലെ ടിവിയിൽ ഈ പാട്ട്. കാരണം അന്വേഷിച്ചവർ ഞെട്ടി. പ്രേം നസീർ മരിച്ചു. അതിന്റെ അനുസ്മരണമാണ്. സത്യത്തിൽ ഞെട്ടിപ്പോയി. പത്രത്തിൽ വാർത്തയില്ല. തിരുവനന്തപുരത്തും അന്വേഷിച്ചു. അവിടെയുമില്ല. നസീർ ആശുപത്രിയിലാണെന്ന വിവരം പോലും പത്രങ്ങളിൽ വന്നിരുന്നില്ല. വൈകിട്ടായിരുന്നു കബറടക്കം. ഉച്ചയോടെ ചിറയിൻകീഴിലെത്തിയപ്പോൾ ജനസാഗരം തന്നെ. കേട്ടറിഞ്ഞവർ ചിറയിൻകീഴിലേക്ക് എത്തി. റോഡുകൾക്ക് ഇരുവശവും മനുഷ്യമതിൽ. മരങ്ങൾക്കു മുകളിൽവരെ യുവാക്കൾ കയറിയിരിക്കുന്നു. വാഹനങ്ങൾക്കു പോകാൻ അൽപം സ്ഥലമിട്ട് ജനങ്ങൾ റോഡുകളെല്ലാം കയ്യടക്കി. ഒടുവിൽ അനൗൺസ്മെന്റ് വാഹനമടക്കം വലിയൊരു വാഹനവ്യൂഹത്തിന്റെ അകടമ്പടിയോടെ പ്രേംനസീർ അവസാനമായി നാട്ടിലും വീട്ടിലുമെത്തി. അതായിരുന്നു പ്രേംനസീറിന്റെ അന്ത്യയാത്ര. കെഎസ്ആർടിസിയുടെ പകുതി പണിതീർത്ത ബസിലായിരുന്നു മൃതദേഹം. മഞ്ചലുമായി ബസിൽ നിന്നിറങ്ങിയത് മമ്മുട്ടിയും മോഹൻലാലുമടക്കമുള്ള താരനിര ! വീട്ടിലെ ചടങ്ങുകൾക്കുശേഷം അടുത്തുളള കാട്ടുമുറാക്കൽ ജുമാമസ്ജിദിൽ കബറടക്കം. ആ പള്ളിയുടെ നിർമാണം പൂർത്തിയായിരുന്നില്ല. നസീറിന്റെ പ്രത്യേക ഉത്സാഹത്തിലാണ് നിർമാണം നടന്നിരുന്നത്. അതു പൂർത്തിയായി കാണാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
നിത്യഹരിത നായകൻ പ്രേംനസീറിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ശ്രീകുമാരൻ തമ്പിയുടെ ഭാര്യ രാജിയെയും നടി കലാരഞ്ജിനിയെയും ഭാഗ്യലക്ഷ്മിക്കൊപ്പം ചിത്രത്തിൽ കാണാം. രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. പ്രേംനസീറിന്റെ വാക്കുകൾ കേട്ട് ഭാഗ്യലക്ഷ്മിക്ക് നാണം
Results 1-10 of 25