Activate your premium subscription today
അന്തരിച്ച നടൻ ടി.പി. മാധവനെ അവസാനമായി കാണാൻ പൊതുദർശന വേദിയിലെത്തി മകളും മകനും. മകൻ രാജ കൃഷ്ണ മേനോനും മകൾ ദേവികയുമാണ് അച്ഛന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. വർഷങ്ങളായി അച്ഛനിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു മക്കളും മറ്റു കുടുംബാംഗങ്ങളും. തിരുവനന്തപുരത്തെ പൊതുദർശന വേദിയിലേക്കാണ് ഇവരെത്തിയത്.
മനുഷ്യജീവിതത്തിന്റെ ഗതിവിഗതികളും ഉയര്‍ച്ച താഴ്ചകളും പ്രതീകാത്മമായി ധ്വനിപ്പിക്കുന്ന ഒന്നാണോ ടി.പി.മാധവന്റെ ജീവിതമെന്ന് തോന്നാം. ആ വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതയാത്ര. സമുന്നതമായ ഒരു പശ്ചാത്തലത്തില്‍ നിന്നും സിനിമയിലെത്തിയ അദ്ദേഹം 600ലധികം പടങ്ങളില്‍ അഭിനയിച്ചു. നിരവധി തലമുറകള്‍ക്കൊപ്പം
നടനും ‘അമ്മ’ സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറിയുമായിരുന്ന ടി.പി. മാധവനെ അനുസ്മരിച്ച് മോഹൻലാൽ. ഒരു മകനോടുള്ള സ്നേഹവും വാത്സല്യവും തന്നോടു കാത്തുസൂക്ഷിച്ചിരുന്ന ഒരാളായിരുന്നു ടി.പി. മാധവനെന്ന് മോഹൻലാൽ പറയുന്നു. ‘‘മലയാള ചലച്ചിത്രലോകത്ത്, നാല് പതിറ്റാണ്ടിലേറെയായി, അറുന്നൂറിലേറെ ചിത്രങ്ങളിൽ സ്വഭാവ നടനായി
സ്വാഭാവിക അഭിനയത്തിലൂടെ മലയാളികളെ വിസ്മയിപ്പിച്ച കലാകാരനായിരുന്നു ടി.പി.മാധവനെന്ന് സംവിധായകൻ കമൽ. അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നുവെന്ന് കമൽ പറഞ്ഞു. സാഗർ കോട്ടപ്പുറമായി കസറി നിൽക്കുന്ന മോഹൻലാലിന്റെ കൈ പിടിച്ച് ‘നന്ദി പ്രിൻസി... ഒരായിരം നന്ദി’ എന്നു പറയുന്ന ടി.പി മാധവനെ മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല. പുതിയ കാലത്തെ മീമുകളിലും ടി.പി മാധവൻ ചെയ്ത ആ കഥാപാത്രം നിറഞ്ഞു നിൽക്കുന്നുണ്ടെന്ന് കമൽ പറഞ്ഞു.
എട്ട് വർഷം മുമ്പാണ് ടി.പി. മാധവൻ സിനിമാ ലോകം വിട്ട് തീർഥാടനത്തിനായി ഹരിദ്വാറിലേക്കു യാത്ര തിരിക്കുന്നത്. യാത്രയ്ക്കിടയിലുണ്ടായ വീഴ്ചയെ തുടർന്ന് ആരോഗ്യം മോശമായി. മരണം വരെ പ്രാർഥനയും മറ്റുമായി ഹരിദ്വാറിൽ കഴിയാമെന്ന ആഗ്രഹത്തിന് അതോടെ വിരാമമായി. എന്തുകൊണ്ടാണ് ഹരിദ്വാറിൽ പോകാൻ തീരുമാനിച്ചതെന്ന് സഫാരി
എന്റെ ഒരു ബന്ധുവഴിയാണ് ടി.പി. മാധവനെ ഞാൻ പരിചയപ്പെടുന്നത്. അദ്ദേഹത്തിന് എന്റെ സിനിമയില്‍ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ഈ ബന്ധുവിനോടു പറഞ്ഞിരുന്നു. പരിചയപ്പെടുന്ന നിമിഷം മുതൽ താൻ ഇൻസ്റ്റ്യൂട്ടിൽ പഠിച്ച ആളാണെന്നോ ഇവിടെ നിന്നു വരുന്നു എന്നോ അങ്ങനെയൊന്നും പറഞ്ഞില്ല. വേറൊ ഒരു തലത്തിൽ നിൽക്കുന്ന
അല്ലെങ്കിലും സിനിമ അങ്ങനെയാണ്. തിളങ്ങുന്നവരെ വണങ്ങും. അല്ലാത്തവരോട് പിണങ്ങും. പണ്ട് തിളങ്ങി നിന്നിരുന്ന പിന്നീട് എല്ലാവരാലും അവഗണിക്കപ്പെട്ട എത്രയോ താരങ്ങളുണ്ട്, അണിയറ പ്രവർത്തകരുണ്ട് മലയാള സിനിമയിൽ. അക്കൂട്ടത്തിലേക്ക് ഒടുക്കം നടന്നു കയറിയ ആളായിരിക്കും ടി പി മാധവൻ. എന്നേ അവഗണിക്കപ്പെട്ടതാണ്. പക്ഷേ ലോകം അറിഞ്ഞത് ഇൗയിടയ്ക്കാണെന്നു മാത്രം.
ഒരിക്കൽ ഏറെ കാണാൻ ആഗ്രഹിച്ചവരെയും ഉറ്റവരെയും ഓർത്തെടുക്കാൻ കഴിയാതെ, വേദനിപ്പിക്കുന്ന ഓർമകളൊന്നും അലോസരപ്പെടുത്താതെയായിരുന്നു ടി.പി. മാധവന്റെ അവസാന കാല ജീവിതം. ഒരിക്കൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്ന നടൻ ടി.പി. മാധവൻ പത്തനാപുരത്തെ ഗാന്ധിഭവനിലാണ് ഓർമകൾ
നടൻ ടി.പി. മാധവനെ സന്ദർശിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാർ. ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം കെ.ബി. ഗണേഷ് കുമാർ തന്റെ മണ്ഡലമായ പത്തനാപുരത്തെ ഗാന്ധിഭവനിൽ സന്ദർശനം നടത്തിയപ്പോഴാണ് ടി.പി മാധവനെ സന്ദർശിച്ച് കുശലന്വേഷണം നടത്തിയത്. നടന് മോഹന്‍ലാലിനോടും ഗാന്ധിഭവനില്‍ എത്തി ടി.പി.
Results 1-9