Activate your premium subscription today
ദളപതി വിജയ്യും സംവിധായകൻ വെങ്കട്ട് പ്രഭുവും ഒന്നിക്കുന്ന ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം (ഗോട്ട്) എന്ന സിനിമയില്‍ ‘വിജയകാന്തും’. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വിജയകാന്തിനെ സിനിമയിൽ പുനഃസൃഷ്ടിക്കുന്നത്. തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിജയകാന്തിന്റെ ഭാര്യയും ഡിഎംഡികെ നേതാവുമായ പ്രേമലത
22 വർഷം പഴയൊരു കഥയാണ്. വിജയകാന്ത് നായകനായ ‘വാഞ്ചിനാഥൻ’ എന്ന സിനിമയുടെ ഷൂട്ടിങ് ചെന്നൈയിൽ നടക്കുന്നു. ഷാജി കൈലാസിന്റെ അസിസ്റ്റന്റായി ഞാനുമുണ്ട്. സ്വന്തം സിനിമ പോലെ തന്നെ കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്ന വിധത്തിലാണു ഷാജി സാറിന്റെ ഷൂട്ടിങ്. അതിവേഗത്തിലുള്ള തീരുമാനങ്ങളും അതിസാഹസികമായ ഷോട്ടുകളും. ഒരു
വിജയകാന്തിന്റെ ശവകുടീരം സന്ദർശിച്ച് തമിഴ് സൂപ്പർതാരം സൂര്യ. സൂര്യ വികാരാധീനനാവുന്നതും കരയുന്നതും വിഡിയോയില്‍ കാണാം. വിജയകാന്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും സൂര്യ സന്ദര്‍ശിച്ചു. കാര്‍ത്തിയും ഒപ്പമുണ്ടായിരുന്നു. വിദേശത്ത് ചിത്രീകരണത്തിന്റെ തിരക്കുകളായതിനാൽ വിജയകാന്തിന്റെ അന്ത്യനിമിഷത്തിൽ
ചെന്നൈ ∙ കനത്ത ആരാധക പ്രതിഷേധത്തിനു പിന്നാലെ, അന്തരിച്ച ചലച്ചിത്ര നടൻ വിജയകാന്തിന്റെ ശവകുടീരത്തിൽ പൊതുജനങ്ങൾക്കു മുഴുവൻ സമയം പ്രവേശനം അനുവദിച്ചു. ഇവിടെ കെടാവിളക്കു സ്ഥാപിക്കുമെന്നും തുടർച്ചയായി പൂജകൾ നടക്കുമെന്നും ഭാര്യ പ്രേമലത അറിയിച്ചു. വിജയകാന്തിന്റെ സംസ്കാരത്തിന് 200 പേരെ മാത്രമാണു പൊലീസ്
ചെന്നൈ ∙ അലയൊഴിയാത്ത സാഗരം പോലെ തിരയടിച്ചുയർന്ന ആരാധക പ്രവാഹം നൽകിയ യാത്രാമൊഴികളും കണ്ണീർകണങ്ങളും ഏറ്റുവാങ്ങി തമിഴകത്തിന്റെ ക്യാപ്റ്റൻ വിജയകാന്ത് നിത്യവിശ്രമം തുടങ്ങി. കോയമ്പേട് ഡിഎംഡികെ ആസ്ഥാനത്തൊരുക്കിയ പ്രത്യേക കല്ലറയിൽ ചന്ദനപ്പെട്ടിയിൽ അടക്കം ചെയ്ത് പൂർണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്കാരം.
ചെന്നൈ ∙അലയൊഴിയാത്ത സാഗരമായി അലയടിച്ച ആരാധകരുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ഏറ്റുവാങ്ങി തമിഴകത്തിന്റെ ക്യാപ്റ്റൻ വിജയകാന്തിന് നിത്യവിശ്രമം. ചന്ദനപ്പെട്ടിയിൽ അടക്കം ചെയ്ത മൃതദേഹം ഡിഎംഡികെ പാർട്ടി ആസ്ഥാനത്തൊരുക്കിയ പ്രത്യേക കല്ലറയിൽ, പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. പാർട്ടി ആസ്ഥാനത്ത് ഒരു രാത്രി സൂക്ഷിച്ച മൃതദേഹം രാവിലെ ചെന്നൈയിലെ ഐലൻഡ് മൈതാനത്തു പൊതുദർശനത്തിനു വച്ചു.
ചെന്നൈ ∙ തമിഴ് സിനിമയിൽ സാധാരണക്കാരുടെ ശബ്ദമായിരുന്ന ‘കറുപ്പ് എംജിആർ’ വിജയകാന്തിന് (71) വികാരനിർഭരമായ യാത്രയയപ്പ് നൽകി തമിഴ് മക്കൾ. ഡിഎംഡികെ സ്ഥാപക നേതാവും തമിഴ്നാട് മുൻ പ്രതിപക്ഷ നേതാവുമായ വിജയകാന്തിന്റെ മൃതദേഹം കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്ത് സംസ്കരിച്ചു.
നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയ നടൻ വിജയ്യ്ക്കു നേരെ െചരുപ്പ് എറിയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അന്തിമോപചാരമർപ്പിച്ച് വാഹനത്തിലേക്ക് കയറാൻ പോകുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്നും ആരോ ഒരാൾ വിജയ്യുടെ നേരെ ചെരുപ്പ് എറിഞ്ഞത്.
അന്തരിച്ച നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് വിജയ്. വ്യാഴാഴ്ച രാത്രി ഡിഎംഡികെ പാർട്ടി ആസ്ഥാനത്തെത്തിയ വിജയ് മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. ഭാര്യ പ്രേമലത ഉൾപ്പെടെയുള്ള കുടുംബാംഗങ്ങങ്ങളെ വിജയ് ആശ്വസിപ്പിക്കുകയും ചെയ്തു. വിജയ്യുടെ സിനിമാ കരിയറിൽ നിർണായക
സിനിമയിലും രാഷ്ട്രീയത്തിലും പുലികളെ അവരുടെ മടയിൽ ചെന്നു നേരിട്ട പുപ്പുലിയായിരുന്നു വിജയകാന്ത്. രജനീകാന്തും കമൽഹാസനും തിളങ്ങി നിന്ന തമിഴ് സിനിമയിലേക്ക് കടന്നുവന്ന് സ്വന്തം കസേര വലിച്ചിട്ടിരുന്നു അദ്ദേഹം. തമിഴ് രാഷ്ട്രീയത്തിലെ അതികായരായിരുന്ന ജയലളിതയും കരുണാനിധിയും അവരുടെ പ്രതാപത്തിൽ നിൽക്കെ സ്വന്തം രാഷ്ട്രീയ പാർട്ടിയുണ്ടാക്കി കളത്തിലിറങ്ങുകയും ചെയ്തു. ജയലളിതയ്ക്കു നേരെ നിയമസഭയിൽ വിരൽചൂണ്ടി വെല്ലുവിളിച്ചു. കരുണാനിധിയുടെ ഡിഎംകെയെ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി പ്രതിപക്ഷ നേതൃസ്ഥാനം സ്വന്തമാക്കി. തിരശ്ശീലയിലും ‘അരശിയലി’ലും ആടിത്തീർത്ത വേഷങ്ങൾ ബാക്കിയാക്കി എഴുപത്തിയൊന്നാം വയസ്സിൽ ക്യാപ്റ്റൻ വിടവാങ്ങുമ്പോൾ തമിഴ് സിനിമയിലും രാഷ്ട്രീയത്തിലും ഒരു കസേര ശൂന്യമാകുന്നു. സിനിമയിൽ പിൻഗാമിയായി മകൻ ഷൺമുഖ പാണ്ഡ്യനെ വാഴിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടില്ല. മരണത്തിന് കൃത്യം രണ്ടാഴ്ച മുൻപ്, രാഷ്ട്രീയ സിംഹാസനം ഭാര്യ പ്രേമലതയ്ക്കായി വിജയകാന്ത് ഒഴിഞ്ഞുകൊടുത്തിരുന്നു. ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകത്തിന്റെ (ഡിഎംഡികെ) ജനറൽ സെക്രട്ടറി സ്ഥാനം അനുയായികളുടെ പ്രിയപ്പെട്ട ‘അണ്ണിക്ക്’ (സഹോദര ഭാര്യ) നൽകിയാണ് ക്യാപ്റ്റൻ തിരശ്ശീലയിലേക്ക് മറയുന്നത്. കോളജ് പഠന കാലത്ത് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള, ബാസ്കറ്റ് ബോൾ താരമായിരുന്ന പ്രേമലതയ്ക്ക് ഡിഎംഡികെയുടെ പ്രസക്തി വീണ്ടെടുക്കാനാകുമോ? അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴകത്ത് അങ്ങനെയൊരു ചോദ്യംകൂടി മുഴങ്ങുന്നുണ്ട്. അമ്മ അടക്കി വാണ മണ്ണ് അണ്ണി കീഴടക്കുമോ?
Results 1-10 of 39