Activate your premium subscription today
തെന്നിന്ത്യയിൽ ആദ്യമായി സിനിമയ്ക്കു വേണ്ടി കീബോർഡ് വായിച്ച സംഗീതജ്ഞൻ; എം.എസ്.വിശ്വനാഥന്റെ ഏറ്റവും പ്രിയപ്പെട്ട അക്കോർഡിയൻ പ്ലെയർ; പതിമൂവായിരത്തിലധികം പാട്ടുകൾക്കു വേണ്ടി കീബോർഡും അക്കോർഡിയനും വായിച്ച അതുല്യ പ്രതിഭ– ഈ വിശേഷണങ്ങളെല്ലാം സ്വന്തം പേരിനോടു ചേർത്തുവച്ച തൃശൂർക്കാരന്റെ പേരാണ് കെ.ജെ.ജോയ്.
‘വഷളൻ’– ആരുടെയെങ്കിലും സൗന്ദര്യമൊന്നു മതിമറന്നു നോക്കിനിന്നുപോയാൽ കിട്ടാവുന്ന വിളിപ്പേര്! പക്ഷേ, മുംബൈയിലെ തിരക്കേറിയ തെരുവുകളിൽ തലങ്ങും വിലങ്ങും നിർത്താതെ പാഞ്ഞ ലോക്കൽ ബസിലെ കണ്ടക്ടർ ഇഖ്ബാൽ ഹുസൈൻ എന്ന ചെറുപ്പക്കാരന് സൗന്ദര്യം വല്ലാത്ത ഹരമായിരുന്നു. ബസിൽ കയറുന്ന സുന്ദരികളെ ആരാധനയോടെ അവൻ
ജയ്കിഷന്റെ നിര്യാണത്തോടെ ശങ്കർ ജയ്കിഷൻ യുഗം ഏതാണ്ട് അവസാനിച്ച മട്ടായി. ശങ്കർ ജയ്കിഷൻ ബാനറിൽ പ്രത്യക്ഷപ്പെട്ട ജയ്കിഷന്റെ അവസാനകാല സംഗീത രചനകൾ പോലും ‘ചാർട്ട് ബസ്റ്റേഴ്സ്’ ആയിരുന്നു. ജയ്കിഷന്റെ ഹംസഗീതമെന്ന് അറിയപ്പെടുന്ന, സിന്ദഗിയിലെ ‘എക് സഫർ’ എന്ന ഗാനം വളരെ നാളുകൾ ബിനാക്കാ ഗീത് മാല എന്ന ശ്രീലങ്കൻ റേഡിയോ പ്രോഗ്രാമിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരുന്നു. ജയ് കിഷന്റെ അന്ത്യയാത്രയിൽ അനസ്യൂതമായി കേട്ടിരുന്ന ‘തും മുഝേ യും’ എന്ന ഗാനം ഇന്നും സംഗീതപ്രേമികളുടെ മനസ്സിൽ തിരയടിക്കുന്നുണ്ട്. ‘പഗ്ല കഹിം ക’ എന്ന, 1970 ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരുന്നത് ജയ്കിഷനായിരുന്നു. മുഹമ്മദ് റാഫിയുടെ ശബ്ദമാധുര്യം കൊണ്ട് അനുഗൃഹീതമായ ആ ഗാനം പല പ്രമുഖരുടെയും ശവമഞ്ച വിലാപ യാത്രകളിൽ ഇന്നും മുഴങ്ങിക്കേൾക്കാറുണ്ട്.
സിനിമാ പരസ്യങ്ങളിലെല്ലാം ‘സംഗീതം ശങ്കർ ജയ്കിഷൻ’ എന്നാണു വന്നിരുന്നതെങ്കിലും ആദ്യകാലം മുതൽ ഇരുവരും വെവ്വേറെയാണ് ഈണങ്ങൾ രചിച്ചിരുന്നത്. എല്ലാ ഗാനങ്ങളും ‘ശങ്കർ ജയ്കിഷൻ’ ലേബലിൽ അവതരിപ്പിക്കപ്പെട്ടിരുന്നു എന്നു മാത്രം. ഏതു പാട്ടിന് ആരാണ് ഈണം നൽകിയതെന്നു വെളിപ്പെടുത്താൻ ഇരുവരും തയാറായിരുന്നില്ല. ഇത് ഒരു അലിഖിത നിയമമായി അവസാനഘട്ടം വരെ തുടർന്നു പോകുവാൻ ഇരുവരും പരമാവധി ശ്രമിച്ചിരുന്നു. 1950 കളിൽത്തന്നെ ശങ്കറും ജയ്കിഷനും തമ്മിൽ അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നു. തന്നേക്കാൾ ഇളയവനായ ജയ്കിഷന്റെ ഔദ്യോഗികതലത്തിലുള്ള പല കൈകടത്തലുകളും ശങ്കറിൽ മാനസിക സമ്മർദമുണ്ടാക്കി. സ്വഭാവ സവിശേഷതകളിൽ ഇരു ധ്രുവങ്ങളിലായിരുന്നു അവർ. ജയ്കിഷന് സുന്ദരനും വിനോദപ്രിയനും സർവസമ്മതനുമായിരുന്നു. സിനിമാരംഗത്തെ പ്രധാന ചടങ്ങുകളിലും സൽക്കാര വേദികളിലും അദ്ദേഹം ഉജ്ജ്വല താരമായി ശോഭിച്ചിരുന്നു. ജനപ്രീതിയുടെ കാര്യത്തിൽ, പ്രശസ്തരായ പല സിനിമാ താരങ്ങളെക്കാളും മുന്നിലായിരുന്നു ജയ്കിഷൻ. വേഷവിധാനങ്ങളിൽ എന്നും മികവ് കാട്ടിയിരുന്ന അദ്ദേഹം ഒരു സംഗീത സംവിധായകന്റെ ചട്ടക്കൂട്ടിൽ ഒരിക്കലും ഒതുങ്ങിയിരുന്നില്ല. ദിലീപ് കുമാർ, ദേവ് ആനന്ദ്, രാജ്കപൂർ, ഷമ്മി കപൂർ തുടങ്ങിയ സൂപ്പർ താരങ്ങൾ പോലും ജയ്കിഷന്റെ മാസ്മരിക സാന്നിധ്യത്തിൽ അടിപതറുന്നത് കാണാമായിരുന്നു. ഒരു ഓട്ടോഗ്രാഫിനു വേണ്ടി അദ്ദേഹത്തിന്റെ പുറകേ പെൺകുട്ടികൾ ഓടിക്കൂടുന്ന കാഴ്ച കണ്ട് സിനിമാലോകം അമ്പരന്നു. സിനിമ സംഗീത സംവിധായകൻ, താരങ്ങൾക്കു മുകളിലാണെന്ന് ആദ്യമായും അവസാനമായും കാട്ടിക്കൊടുത്ത അദ്ദേഹത്തിന്റെ പ്രതിഫലം തിരക്കുള്ള താരങ്ങളുടെ പ്രതിഫലത്തെക്കാൾ വളരെ മുകളിലായിരുന്നു. എന്തുകൊണ്ട് ശങ്കർ ജയ്കിഷൻ ജോഡിയിലെ ജയ്കിഷനു മാത്രം അമിതപ്രാധാന്യം നൽകുന്നുവെന്ന് പലർക്കും സംശയങ്ങളുണ്ടാകാം. ഒരു പരിധി വരെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന അവസ്ഥ തന്നെയാണിത്.
ജയ്കിഷന്റെ ജീവിതം ഹ്രസ്വമായിരുന്നു. വർണാഭവും അസാധാരണ മുഹൂർത്തങ്ങളുടെ സമ്മേളനവേദിയുമായിരുന്നു അത്. 41 വയസ്സിനുള്ളിൽ ആ മഹാപ്രതിഭ കൊയ്തെടുത്ത നേട്ടങ്ങൾ അദ്ഭുതം കൂറുന്ന കണ്ണുകളോടു കൂടി മാത്രമേ കാണാൻ കഴിയുകയുള്ളൂ. 1971 ഒക്ടോബർ 21 ന് വൈകിട്ട് ആറരയോടെ അദ്ദേഹത്തിന്റെ അന്ത്യയാത്ര മറൈൻ ഡ്രൈവിന് സമീപമുള്ള ക്വീൻസ് സെമിത്തേരിയിൽ അവസാനിച്ചു. പതിനായിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്തിൽ ജയ്കിഷന്റെ ഏഴുവയസ്സുള്ള മകൻ ചേതൻ ചിതയ്ക്കു തീ കൊളുത്തി. മുംബൈ നഗരം ഇതുപോലെ ദുഃഖ സാന്ദ്രമായ ഒരു വിടവാങ്ങൽ അടുത്ത നാളുകളിലൊന്നും ദർശിച്ചിരുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ടവന്റെ വേർപാടിൽ ഹൃദയം പൊട്ടിക്കരയുന്ന സാധാരണക്കാരായിരുന്നു അവിടെ കൂടിയിരുന്നവരിൽ ഭൂരിഭാഗവും. ഹിന്ദി സിനിമാ രംഗത്തെ ഒരു സംഗീത സംവിധായകൻ മാത്രമായിരുന്നു അദ്ദേഹം. സാധാരണ ജനങ്ങളും സഹപ്രവർത്തകരും ഏതോ അദൃശ്യ കാരണങ്ങളാൽ അദ്ദേഹത്തെ അകമഴിഞ്ഞു സ്നേഹിച്ചു, അദ്ദേഹത്തിന്റെ േവർപാടിൽ ഹൃദയംപൊട്ടി കണ്ണീർ വാർത്തു. ഒരു പൊതുസമ്മതനായ നേതാവോ താരശോഭയുള്ള നടനോ ഒന്നുമായിരുന്നില്ല ജയ്കിഷൻ. എന്നിട്ടും ആ മനുഷ്യന്റെ ശവമഞ്ചമേറ്റുവാൻ ഹിന്ദി സിനിമാരംഗത്തെ അതികായർ തങ്ങളുടെ ചുമലുകൾ എന്തുകൊണ്ട് നിസ്സംശയം വിട്ടു കൊടുത്തു? എല്ലാം ഒരു കടങ്കഥ പോലെ തോന്നുന്നു. വിലാപയാത്രയെ ദുഃഖിതനായി അനുഗമിച്ചിരുന്ന ഉറുദു കവിയും സിനിമാ ഗാനരചയിതാവുമായിരുന്ന ഹസ്രത്ത് ജയ്പുരി തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു മുഷിഞ്ഞ കടലാസു കഷണത്തിൽ ജയ്കിഷനെക്കുറിച്ച് ചില വരികൾ കോറിയിട്ടത് പിൽക്കാലത്ത് ചരിത്രമായി മാറി.
1971 ഒക്ടോബർ 21. ഹിന്ദി ചലച്ചിത്ര ഗാനങ്ങളെ പ്രണയിക്കുന്ന ആർക്കും ആ ദിനം മറക്കാൻ കഴിയില്ല. ഹിന്ദി ചലച്ചിത്ര സംഗീത ചക്രവർത്തിമാരായിരുന്ന ശങ്കർ ജയ്കിഷൻ ജോഡിയിലെ ജയ്കിഷൻ ഇഹലോകവാസം വെടിഞ്ഞ ദിനമായിരുന്നു അത്. ശങ്കർ ജയ്കിഷൻ ദ്വയത്തിലെ പ്രസരിപ്പിന്റെയും യുവത്വത്തിന്റെയും പ്രതീകമായിരുന്നു ജയ്കിഷൻ; ഹിന്ദി സംഗീത നഭോമണ്ഡലത്തിൽ വേറിട്ടു തിളങ്ങി നിന്നിരുന്ന അതുല്യപ്രതിഭാസം. അപൂർവ സിദ്ധികൾ വരദാനമായി ലഭിച്ച മഹാനായ കലാകാരൻ. സിനിമാ താരങ്ങൾക്കു പോലും അസൂയ ഉളവാക്കുന്ന രൂപ സൗഭഗവും ആരെയും ആകർഷിക്കുന്ന പെരുമാറ്റവും. വസ്ത്രധാരണത്തിൽ അതീവ ശ്രദ്ധാലു. മുന്തിയ വാച്ചുകളുടെയും ഷൂസുകളുടെയും വൻ ശേഖരം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അതെ, ജയ്കിഷൻ ആൾക്കൂട്ടത്തിൽനിന്ന് എന്നും വേറിട്ടു നിന്നിരുന്നു. സംഗീത സംവിധായകർക്ക് സിനിമാ ലോകം കല്പിച്ചു നൽകിയ സ്ഥാനങ്ങളിൽ അവരോധിതനാകാൻ ആ മനുഷ്യൻ ഒരിക്കലും തയാറായിരുന്നില്ല. ആരെയും അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു ജയ് കിഷൻ ഹിന്ദി ചലച്ചിത്ര ലോകം കീഴടക്കിയത്. വെറും 21 വർഷം മാത്രമേ അദ്ദേഹത്തിനു തന്റെ കർമ മണ്ഡലത്തിൽ പ്രശോഭിക്കുവാൻ സാധിച്ചുള്ളൂ. 1949 മുതൽ 1971 വരെയുള്ള ആ ഹ്രസ്വകാലയളവിൽ, ഒരു മനുഷ്യായുസ്സിൽ നേടാവുന്നതെല്ലാം കൈപ്പിടിയിലാക്കിയാണ് അദ്ദേഹം വിട പറഞ്ഞത്. ശങ്കർ ജയ്കിഷൻ ജോഡി പ്രത്യേകമാണ് സംഗീതരചനകൾ നടത്തിയിരുന്നതെന്ന് പലർക്കും അറിയില്ലായിരുന്നു. ശങ്കർ ജയ്കിഷൻ എന്ന ലേബൽ ഇരുവരും ഒഴിവാക്കിയിരുന്നില്ല എന്നുമാത്രം. 1965 വരെ ഈ പ്രവർത്തന ശൈലി പരസ്യമാക്കിയിരുന്നില്ല. രാജ്കപൂറിന്റെ സ്നേഹപൂർണമായ നിർദേശത്തിനു വഴങ്ങിയാണ് ശങ്കർ ജയ്കിഷൻ എന്ന ‘ബ്രാൻഡ് നെയിം’ ഇരുവരും അവസാന കാലം വരെ കൈവെടിയാതിരുന്നത്. രാജ് കപൂര് ബുദ്ധിമാനായിരുന്നു. രാജ്യാന്തര പ്രസിദ്ധി നേടിയ ഒരു ബ്രാൻഡ് നെയിമിന്റെ മൂല്യം അദ്ദേഹത്തെ ആരും പഠിപ്പിച്ചു കൊടുക്കേണ്ടായിരുന്നു.
Results 1-6