ADVERTISEMENT

ജയ്കിഷന്റെ നിര്യാണത്തോടെ ശങ്കർ ജയ്കിഷൻ യുഗം ഏതാണ്ട് അവസാനിച്ച മട്ടായി. ശങ്കർ ജയ്കിഷൻ ബാനറിൽ പ്രത്യക്ഷപ്പെട്ട ജയ്കിഷന്റെ അവസാനകാല സംഗീത രചനകൾ പോലും ‘ചാർട്ട് ബസ്റ്റേഴ്സ്’ ആയിരുന്നു. ജയ്കിഷന്റെ ഹംസഗീതമെന്ന് അറിയപ്പെടുന്ന, സിന്ദഗിയിലെ ‘എക് സഫർ’ എന്ന ഗാനം വളരെ നാളുകൾ ബിനാക്കാ ഗീത് മാല എന്ന ശ്രീലങ്കൻ റേഡിയോ പ്രോഗ്രാമിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരുന്നു. ജയ് കിഷന്റെ അന്ത്യയാത്രയിൽ അനസ്യൂതമായി കേട്ടിരുന്ന ‘തും മുഝേ യും’ എന്ന ഗാനം ഇന്നും സംഗീതപ്രേമികളുടെ മനസ്സിൽ തിരയടിക്കുന്നുണ്ട്. ‘പഗ്‌ല കഹിം ക’ എന്ന, 1970 ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരുന്നത് ജയ്കിഷനായിരുന്നു. മുഹമ്മദ് റാഫിയുടെ ശബ്ദമാധുര്യം കൊണ്ട് അനുഗൃഹീതമായ ആ ഗാനം പല പ്രമുഖരുടെയും ശവമഞ്ച വിലാപ യാത്രകളിൽ ഇന്നും മുഴങ്ങിക്കേൾക്കാറുണ്ട്.

loading

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com