Activate your premium subscription today
രവീന്ദ്രൻ മാഷിനെ കാണണം. സാധിക്കുമെങ്കിലൊന്ന് അനുഗ്രഹം വാങ്ങണം. തൃശൂരിലെ ചേതന സ്റ്റുഡിയോയിലേക്ക് സംഗീതജ്ഞൻ ഫിലിപ് ഫ്രാൻസിസ് ക്ഷണിക്കുമ്പോൾ ഗായിക ഗായത്രി അശോകന്റെ മനസ്സിൽ അത്രയൊക്കെ ആഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളൂ. രവീന്ദ്രൻ മാഷാകട്ടെ തന്റെ പുതിയ സിനിമയിലെ പാട്ടിനു വേണ്ടി ഒരു ഹിന്ദുസ്ഥാനി ഗായികയെ തേടി നടക്കുന്ന സമയം. അക്കാലത്ത് പുണെയിൽ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുകയാണ് ഗായത്രി. സ്റ്റുഡിയിയോയിലെത്തി, മാഷിനെ കണ്ടു. നിർബന്ധിച്ചപ്പോൾ ഒന്നുരണ്ട് പാട്ടു പാടി. മാഷ് എല്ലാം കേട്ടിരുന്നു. രവീന്ദ്രസംഗീതത്തിന്റെ മാജിക് അതുവരെ കേട്ടു മാത്രം അറിഞ്ഞിരുന്ന ഗായത്രി അത് ജീവിതത്തിലും പ്രാവർത്തികമാകുന്നത് തിരിച്ചറിയുകയായിരുന്നു. മാഷിനു മുന്നിൽ പാട്ടുപാടിയ അന്നുതന്നെ വൈകിട്ട് ആ ഹിറ്റ് ഗാനത്തിന്റെ റിക്കോർഡിങ് നടന്നു. രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും മലയാളിയുടെ നെഞ്ചിൽ ഭക്തിയുടെ ചിറകടിയൊച്ചയുമായി നിറയുന്നുണ്ട് ആ പാട്ട്– ‘ദീന ദയാലോ രാമാ...ജയ.. സീതാ വല്ലഭ രാമാ...’. ആദ്യഗാനം തന്നെ യേശുദാസിനൊപ്പം പാടാനുള്ള ഭാഗ്യവും ഗായത്രിക്കുണ്ടായി. പിന്നീട് പല പാട്ടുകൾ. 2003ൽ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം. പിന്നീടെപ്പോഴോ സിനിമകളിൽ ഗായത്രിയുടെ പാട്ടുകൾ കേൾക്കാതായി! എന്താണ് സംഭവിച്ചത്? റിയാലിറ്റി ഷോകളിലും സ്റ്റേജ് ഷോകളിലും ഗസൽ സന്ധ്യകളിലും സജീവമായിരുന്ന ഗായത്രി സിനിമാപ്പാട്ട് പാടുന്നത് പൂർണമായും നിർത്തിയോ? നമ്മുടെ പാരമ്പര്യ സംഗീതത്തിനും സിനിമയിൽ സ്ഥാനം വേണമെന്നു പറയുന്നതിനൊപ്പം ഒരുപാട് കാര്യങ്ങൾ വ്യക്തമാക്കാനുണ്ട് ഗായത്രിക്ക്. എന്നും പരിശീലനം നടത്തി
എന്റെ വീട്ടിലെ ഒരാളാണു പോയത്. എന്റെ മാത്രമല്ല, എത്രയോ വീടുകളിലെയും എത്രയോ ഹൃദയങ്ങളിലെയും ഒരാളാണ് ഈ ലോകം വിട്ടുപോയത്. ഉറുദു പോലുള്ള കഠിനമായൊരു ഭാഷയെ അദ്ദേഹം മധുരതരമാക്കി എത്രയോ ഹൃദയങ്ങളിലും വീടുകളിലുമെത്തിച്ചു. അതിലൂടെ പലരും ഉറുദുവിന്റെ സംഗീതലോകത്തേക്കു കടന്നു. Read Also: പെയ്തൊഴിയാതെ ഇന്നുമാ
സ്ത്രീകൾ മാത്രമായുള്ള ഗസൽ ബാൻഡിനു തുടക്കം കുറിക്കാനൊരുങ്ങി ഗായിക ഗായത്രി അശോക്. രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു സംഗീതസംരംഭം ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ‘ഗായത്രീസ് ഗസൽ ഗേൾസ്’ എന്ന േപരിൽ തുടങ്ങുന്ന സംഗീത ബാൻഡിന്റെ ആദ്യ പരിപാടി അടുത്ത മാസം 13ന് ഓൺലൈനായി നടക്കും. ഇന്ത്യയിലെ
ഗായിക ഗായത്രി അശോകിന്റെ പുതിയ ഗസൽ വിഡിയോ ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്നു. ‘അബ് കേ ബർസാത് മേം...’ എന്നു തുടങ്ങുന്ന മനോഹരമായ വരികളാണ് ഗായത്രി പാടിയത്. യോഗേഷ് രായിരിക്കറാണ് ഗസലിന് ഈണമൊരുക്കിയത്. പ്രശസ്ത കവി മുഹമ്മദ് അൽവി സാഹബയുടേതാണു വരികൾ. അദ്ദേഹത്തിന്റെ ഉറുദു ഗസലുകൾക്ക് ആരാധകർ ഏറെയാണ്. മുഹമ്മദ്
പ്രണയത്തിന്റെ ചെറുതല്ലാത്ത സ്വപ്നങ്ങളും നിരാശകളും പെയ്തു തിമർക്കുന്ന സംഗീതം. അത് ഓർമകളിലേക്കും ജീവിതത്തിലേക്കുമുള്ള മടങ്ങിപ്പോക്ക് കൂടിയാകും ആസ്വാദകർക്ക്. ചലച്ചിത്ര പിന്നണി ഗായിക ഗായത്രി അശോകനും അമരഭാ ബാനർജിയും ചേർന്നാലപിച്ച ‘ഛോട്ടി സി ബാത്ത്’ എന്ന സംഗീത ആൽബം ആസ്വാദകരുടെ മനം കവർന്നത്
പാട്ടൊരുക്കി മനം കവർന്ന് ഗായിക ഗായത്രി അശോകൻ. ‘ഇൻതിഹ’ എന്ന പേരിൽ പുറത്തിറക്കിയ പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെ നേടി. ഭർത്താവ് പുർബയാൻ ചാറ്റർജിയുടെ സംഗീതത്തിനൊപ്പമാണ് ഗായത്രിയുടെ സ്വരഭംഗി ആസ്വാദകർക്കരികിൽ എത്തിയത്. പാട്ടിനു സംഗീതരംഗത്തെ പ്രമുഖരുടെ ഉൾപ്പെടെ മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ ഏറെ
Results 1-6